മലപ്പുറം ജില്ലയിൽ കരിക്കാട് ദേശത്ത് മൂത്തേടത്ത് പാലിശ്ശേരി മനക്കൽ നാരായണൻ നമ്പൂതിരിയുടേയും ദേവസേന അന്തർജ്ജനത്തിന്റേയും മകനായി 1943ൽ ജനിച്ചു. കലാമണ്ഡലത്തിൽ കഥകളി വേഷം അഭ്യസിച്ചു. കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനും പിന്നീട് പ്രിൻസിപ്പലുമായി റിട്ടയർ ചെയ്തു.
1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി.
അച്ഛ: വേലായുധൻ നായർ. അമ്മ:ലളിതാമ്മ. എസ്.എസ്.എൽ.സി കഴിഞ്ഞ് 1975 - 1983 വരെ തിരുവനന്തപുരം മാർഗിയിൽ കഥകളി അഭ്യസിച്ചു. കലാമണ്ഡലം കൃഷ്ണൻ നായരെ പോലുള്ള പ്രസിദ്ധരായിരുന്നു ഗുരുക്കന്മാർ. സ്ത്രീവേഷങ്ങളാണ് അധികവും കെട്ടാറുള്ളത്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:ബിന്ദു. മക്കൾ: ലക്ഷ്മി, പ്രിയ
അച്ഛൻ കൊളപ്പുറം കേശവൻ നമ്പൂതിരി. അമ്മ:ഉമാദേവി അന്തർജ്ജനം കലാമണ്ഡലത്തിൽ 1972-1985 വരെ കഥകളി അഭ്യസിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ സ്കോളർഷിപ്പ് ഉണ്ടായിരുന്നു. കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി എന്നിവരെല്ലാം ഗുരുക്കളാണ്.
പെരിങ്കന്നൂര്‍ (പാലക്കാട് ജില്ല) പരിയാനമ്പറ്റ മനയില്‍ ജനിച്ചു. അച്ഛന്‍ ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്. അദ്ദേഹം പ്രസിദ്ധനായ നാടക നടന്‍, മജീഷ്യന്‍, സിനിമാ നടന്‍, എകാഭിനയം എന്ന നിലയിലോക്കെ ശോഭിച്ചിരുന്നു.