ശ്രീമതേ നമസ്തുഭ്യം മേ
Malayalam
ശ്രീമതേ! നമസ്തുഭ്യം മേ ദുർവചനം ശ്രീ
രാമദൂതാ പൊറുക്കേണമേ
ധീമതാംവര! ഞാൻ മുന്നേ തീരെയറിഞ്ഞില്ല നിന്നെ
കേമനെന്നറിഞ്ഞു പിന്നെക്കേവലം ഞാൻ മൂഢൻ തന്നെ
പാർത്തു നിൽക്കേണ്ടെന്നാൽ പാരാതെ ഭരതനോടു
വാർത്തചെന്നുരയ്ക്ക മാരുതേ!
ആർത്തിപൂണ്ടവൻ വാഴുന്നു പേർത്തുമെപ്പോഴും കേഴുന്നു
യാത്രചെയ്യേണ്ടും വഴിയേയോർത്തുകേൾ ചൊല്ലാം വഴിയേ
ശക്തിമാനെന്തിനും ഭരതൻ, സൽഗുണൻ രാമ-
ഭക്തിയുമുണ്ടവൻ വിരുതൻ. ഭുക്തി കാകനികൾ മാത്രം