ചെമ്പട 16 മാത്ര

Malayalam

അത്ഭുതമത്ഭുതമഭ്യസനം

Malayalam
അത്ഭുതമത്ഭുതമഭ്യസനം  പരം 
അത്ഭുത മത്ഭുതമേ! 
സഭ്യേതരമായുള്ളൊരു വചനമി-
തഭ്യസിച്ചതോർത്താൽ !
 
ചണ്ഡാമർക്കരന്മാരേ! നിങ്ങൾ 
ഈവണ്ണമെന്തുചൊൽവാൻ?
ചണ്ഡപരാക്രമനാകിയൊരെന്നുടെ 
ദണ്ഡമേൽക്ക നൂനം 
 
എന്തിവനിങ്ങനെ ചൊൽവാൻ ഗുരുസുത !
ബന്ധമെന്തു ചൊൽക 
കൃന്തനമതുഞാൻ ചെയ്തീടും തവ 
ഹന്ത  ഹന്ത മൂഢാ!....
 
കഷ്ടമിതിവനുപദേശം ചെയ്ത 
നികൃഷ്ടനായ നീയ്യോ ?
ദുഷ്ട! നിനക്കിതിനുള്ളൊരു ദക്ഷിണ-

ബാലക സുഖമോ തവ

Malayalam

സ്വർഗം ജിത്വാ സുഖമധിവസന്നേകദാ പുത്രമിത്രൈ
പ്രഹ്ലാദന്തം ഗുരുനികടഗം  സാദാരഞ്ചാപി നീത്വാ,
വിദ്യാഭ്യാസ ശ്രവണകുതുകാദങ്കമാരോപ്യ ശിഷ്ടം
പുഷ്ടാമോദം ദനുജവൃഷഭോ  ഭാഷിതഞ്ചാ ബഭാഷേ

ബാലക ! സുഖമോ തവ
ചാലവേ കേൾക്ക സുമതേ!...

ശീല ധനവിദ്യ
വഴിപോലെതന്നേ  പഠിച്ചിതോ

ചിരകാലമായില്ലയോ ഗുരുകുലമതിൽത്തന്നെ
വിരവൊടു വാണീടുന്നു വരഗുണവാസസുത !

ഉദ്യൊഗിച്ചതെന്തിനെല്ലാം!ആദ്യ കേൾക്കാൻ കൗതുകം മേ
ഹൃദ്യശീല പ്രഹ്ലാദാ ! കേൾ  വിദ്യാഹീനൻ പശുവല്ലൊ.
ഏതൊരുവിദ്യ നിനക്കു ചേതസി തെളിഞ്ഞിതെന്നും
താതനാമെന്നോടു ചൊൽക വീതസന്ദേഹം നീ വീര !

 

ബാലകന്മാരേ നിങ്ങൾ സാദരം

Malayalam
ബാലകന്മാരേ നിങ്ങൾ സാദരം കേൾപ്പിനെന്റെ-
വാചം മനോഹരം എന്നോർപ്പിൻ  മടിച്ചീടാതേ ...
 
മോദത്തെ വരുത്തുന്ന നാമത്തെ കേൾപ്പിപ്പൻ ഞാൻ 
മോദമിന്നതു കൊണ്ടു സാദരം ഭവിച്ചീടും
 
ജപിപ്പിൻ നാരായണനാമത്തെ ഹേ! ബാലന്മാരേ! 
ഭജിപ്പിൻ ശ്രീവല്ലഭപദയുഗളം.
 
അപ്പം പഴം പാൽപ്പായസം കെൽപ്പോടെ ലഭിക്കണമെങ്കിൽ 
അപ്പുമാൻ തന്നെ നൽകീടും കെൽപ്പോടെ വേണ്ടുന്നതെല്ലാം;
 
കഷ്ടം ഹിരണ്യ നാമം ഒട്ടും ജപിച്ചീടരുതേ;
ദുഷ്ടതവന്നു നിങ്ങളിൽ പെട്ടിടും ബാലന്മാരെ !

ബന്ധമെന്തിഹതവചിന്തിതമേവം

Malayalam
ബന്ധമെന്തിഹതവചിന്തിതമേവം
ചിന്തകൊണ്ടുപരം-അന്ധയായവളില്‍
എന്തുകരുണതവവന്നിടായ്‌വന്നു?
 
ബന്ധുരാംഗവര! നിന്‍തൊഴിലുകള്‍
ചന്തമല്ലറികസകലവുമധുനാ
 
നാരിതന്‍റെപരിദേവനേപുരുഷധൈര്യബന്ധമഴിയുന്നുപോല്‍
കാരിരുമ്പുമനമാക്കിയാലവനുചേരുമോകരുണനീരജവാസിന്‍?
 
സ്വീയവംശഗുരുഭീതിയോഭവല്‍ക്കായകാന്തിപരിഭൂതയോസുമ-
സായകാര്‍ത്തിതവചേര്‍ന്നിടായ്വതിനുന്യായമായപരഹേതുവെന്തമഹോ
പണ്ടുചെയ്തഗുണമൊക്കെയുംമതിയി
ലിണ്ടാലെന്നിയേ മറന്ന നീ
 

രമണീയഗുണാകര

Malayalam
കദാചില്‍ഏകാന്തവിനോദലോലാ
മുദാസമാസാദ്യകചംജഗാദ,
സദാളിപത്മിന്ന്യരുണായമാനം
മദേഭയാനാകവിനന്ദിനീസാ


രമണീയഗുണാകര!കാമകോമളാ(ആ)കാര!
രമണീയഗുണാകര!കാമകോമളാകാര!
കാമിതംമേകേള്‍ക്കവരഭൂമിദേവകുലഹീര!


പുണ്യവാരിരാശേതവവര്‍ണ്ണനീയസൌശീല്യാദി
ഖണ്ഡിച്ചുരചെയ്വാന്‍ശക്തികുണ്ഡലീവരനുമില്ല
മാമകആനന്ദജലധി-സോമനാകുംഭവാനോടു
കാമകേളിചെയ്തുനിത്യംസാമോദംവസിപ്പാനാശാ

 

അമരാധീശ്വരനന്ദന

Malayalam
പല്ലവി
അമരാധീശ്വരനന്ദന! കേൾക്ക നീ 
അധുനാ മമ വചനം
അനുപല്ലവി
സമരാങ്കണമതിലരിവര നികരം
സപദി ജയ വിജയ! ഹൃതപശുനിചയം 
ചരണം 1
ക്ഷത്രിയവംശവരന്മാർക്കിഹ നിജ 
മിത്രജനാവനമല്ലോധർമ്മം
മിത്രനഹോ ബത വീര! ജഗതി 
ശതപത്രവികാസപരായണനല്ലോ. 
ശങ്കരശൈലം കുത്തിയെടുത്തൊരു 
ലങ്കാധിപനാം രാക്ഷസ വരനെ
ശങ്കവെടിഞ്ഞു വധിച്ചൊരു രഘുപതി 
തൻകഴലോർത്തു രണായ ഗമിക്ക നീ 
പണ്ടുപയോധിയെ, ലംഘിച്ചഥ ദശ-
കണ്ഠപുരേ ഞാൻ ജാനകി ദേവിയെ-

കണ്ടേന്‍ വണ്ടാര്‍കുഴലിയെ

Malayalam
ഇത്ഥംപറഞ്ഞു വിധി ബാലിമരുത്തനൂജാഃ
മോദേന സേനയൊടുകൂടി നടന്നു വേഗാല്‍
താവസ്‌ തതോ മധുവനത്തെയഴിച്ചു ഗത്വാ
ശ്രീരാമമേത്യ ജഗദുശ്ചരിതം കപീന്ദ്രാഃ

കണ്ടേന്‍ വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ
ശ്രീരാമ നിന്നരുളാലെ പാരാവാരം കടന്നേനടിയന്‍
അന്വേഷിച്ചു ചെല്ലുന്നേരം തന്വംഗിയെക്കണ്ടേന്‍ ധന്യ
അംഗുലീയം നല്‌കിയടിയന്‍ ചൂഡാമണി തന്നേന്‍ കയ്യിൽ
ചൂഡാമണിം ഗ്രഹിച്ചു വീര ചാടുവീരതേജോരാശേ

 

എന്നോടേവം പറയാതെ മന്നവര്‍

Malayalam
എന്നോടേവം പറയാതെ മന്നവര്‍ മൗലിയാം
എന്നാര്യപുത്രനോടിതു നന്നായോതുക
 
കുറച്ചുകൂടി കാലം കയറ്റി (ചെമ്പട 8 മാത്ര)
എന്നെയും രാമന്നു നല്‌കി ധന്യന്റെ പാദാബ്‌ജേ
ചെന്നു നമസ്‌കരിക്കായ്‌കില്‍ കൊന്നിടും നിന്നെയും
(കൊല്ലും നിന്നെ രാഘവൻ എന്ന് പാഠഭേദവും ഉണ്ട്)

Pages