ചെമ്പട 16 മാത്ര

Malayalam

കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും

Malayalam
കൂരിരുള്‍ ഇടയുന്ന അണിനല്‍കുഴലില്‍മേവും
വേരിയാണ്ട ചാരുസുമ രാജിതാനനേ
 
കൊഞ്ചും കിളിമൊഴി ബാലേ സന്താപിച്ചീടൊല്ലാ
കിഞ്ചന ചഞ്ചലിയാതെ കഞ്‌ജദളേക്ഷണേ
 
കഞ്‌ജസമാനകാന്തേ എന്നെ മേവുക വൈദേഹി
മഞ്‌ജുളേ സ്വൈരമായ്‌ വാഴാമനേകംകാലം
 
ഈരേഴുമാറുകരത്താല്‍ ആരാല്‍ നിന്നെ പൂണ്മാന്‍
പാരം കൊതിയിങ്ങുണ്ടല്ലോ നാരീരത്‌നമേ
 
മര്‍ത്ത്യനായ രാമനില്‍ നീ ചിത്തം വെച്ചീടൊല്ല
ഇത്രൈലോക്യനാഥനാമെന്നെ ചേര്‍ന്നുവാഴ്‌ക വൈദേഹി
 

ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു

Malayalam
ഇത്ഥം മത്വാ ഹനൂമാന്‍ വിരവൊടു ധൃതിമാന്‍ ശിംശപാശാഖതന്നില്‍
സ്ഥിത്വാ ശോകാതുരോഭൂല്‍ തദനു ദശമുഖന്‍ സീതതന്‍ സന്നിധാനേ
രാത്യ്രാമര്‍ദ്ധാര്‍ദ്ധഗായാം അലര്‍ശരപരിതാപാതുരോലംകൃതസ്സന്‍
ഗത്വാ ചൊന്നാനിവണ്ണം മതിമുഖിയിലഹോ കാംക്ഷയാല്‍ തല്‍ക്ഷണേന

 

ഭീമബലഹനൂമാന്‍

Malayalam
ഭീമബലഹനൂമാന്‍ ജഗല്‍പ്രാണനന്ദന
കാമിനിമൗലി സീതയെ കണ്ടു വരും നീതന്നെ
 
മാമകമംഗുലീയം കൊണ്ടുപോക കയ്യില്‍ നീ
മാമുനികള്‍ തന്നതിതു അടയാളമെന്നറിക

ബാലിതനയാംഗദ മാരുതേ

Malayalam
അനന്തരം ബാലിസഹോദരോസൗ
മനസ്സില്‍ മോദത്തൊടുമംഗദാദ്യാന്‍
മനോജവാന്‍ മാരുതതുല്യവേഗാൻ
ജഗാദ സുഗ്രീവനുദാര വീര്യന്‍
 
ബാലിതനയാംഗദ മാരുതേ ഹനൂമന്‍
ഭല്ലൂകാധീശ ജാബവന്‍ ശ്രൃണുത മേ വാക്കുകള്‍
 
ജാനകിയെ നിങ്ങള്‍ പോയി തെക്കെ ദിക്കിലെല്ലാം
മാനസം തെളിഞ്ഞു പാരം അന്വേഷിച്ചു വരേണം
 
നിങ്ങള്‍ പോകുന്നേടത്തുതന്നെക്കാണാം വൈദേഹിയെ
അങ്ങു പോക വൈകിടാതെ അംഗദനോടും നിങ്ങള്‍
 
 
 
 

ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ

Malayalam
ഇത്ഥം പറഞ്ഞു ശിബികാമധിരുഹ്യ തൗ ദ്വൗ 
സൗമിത്രി മിത്രതനയൗ രഘുവീരവാസം
ഗത്വാ തതശ്ചരണയോഃ പ്രണതൗ ച വീരൗ
ഉത്ഥാപ്യ തം കപിവരം നിജഗാദ രാമഃ

ഹേ സഖേ ശ്രൃണു മാമകവചനം ഹേ സഖേ
 
കാലമതിക്രമിക്കുന്നു വൈരിവധം ചെയ്‌വാനായ്‌
നാലുദിക്കിലും സൈന്യത്തെപ്രഷയദ്രഷ്‌ടുംവൈദേഹിം
 

 

ബാലിയെ ഭയപ്പെട്ടു ഞാന്‍

Malayalam
ബാലിയെ ഭയപ്പെട്ടു ഞാന്‍ കാനനത്തില്‍ വാണകാലം
ബാലിയെക്കാലന്നുനൽകി രാജ്യംതന്ന രഘുവീരന്‍
 
രക്ഷിക്കേണം പിഴപൊറുത്തു അടിയനെ രക്ഷിക്കേണം

സുഗ്രീവ ദിവാകരാത്മജ കപിവര

Malayalam
ഏവം കപീന്ദ്രമഹിഷീമൊഴികേട്ടു കിഞ്ചില്‍
സൗമിത്രി കോപവുമുടക്കി മനസ്സിലപ്പോള്‍
താവന്നികാമചകിതം രവിനന്ദനന്തം
പാര്‍ശ്വസ്ഥിതം പരുഷമോടയമിത്യുവാച

സുഗ്രീവ ദിവാകരാത്മജ കപിവര
സുഗ്രീവ ദിവാകരാത്മജ
 
അഗ്രജനെ കൊന്നു തവ രാജ്യം തന്ന വീരനാമെന്‍
അഗ്രജനെ മറന്നു നീ ആത്തമോദം വാണീടുമോ
 
ബാലിമാര്‍ഗ്ഗത്തെ നീയനുസരിക്കുമേവമെങ്കിലോ
ബാലതകൊണ്ടധികം നീ മൂഢനായി വാണീടൊല്ലാ

 

Pages