ധർമ്മരാജവിഭോ
പദം:
പദം:
ആസീത്‌പുരാപരമപാവനകീർത്തിഭൂമാ
നാകോപമേനിഷധനീവൃതിനീതിശാലീ
രാജാരതീശസുഭഗോജഗദേകവീരഃ
ശ്രീവീരസേനതനയോനളനാമധേയഃ
പദം1
പല്ലവി
അരമതാമിതകൗതുകമാലയേ
നരപതിനൈഷധവീരൻ.
അനുപല്ലവിചിരമവനീമനുശാസദനാകുലം
ശീതഗുവംശകരീരൻഅരമത.
ചരണം 1
പെരിയൊരുദോർബലപാവകദേവനു
വിറകാക്കീവിമതൗഘം
പരിമിതിസരണിവിദൂരഗഗുണഗണ-
പരിമളപൂരിതലോകൻഅരമത.
ചരണം 2
വിശ്വമനോഹരചാരുശരീരൻ
വിശ്രുതസചിവസമേതൻ
വിദ്യാജലനിധിവിശ്വസനീയൻ
വിഷ്ടപപാലനശീലൻഅരമത.
ചരണം 4:
പെട്ടന്നങ്ങു ഗമിപ്പാനും പുന-
രിഷ്ടരൊടൊത്തു രമിപ്പാനും ഇനി
ഒട്ടുമയച്ചിടുമോ ഞാനും മമ മൃഷ്ടമായ്പിശിത-
മഷ്ടിചെയ്‌വതിനു കിട്ടി നിന്നെയിഹദിഷ്ടബലേന
അനുപല്ലവി:
കണ്ടാലതിഘോരമാകും
ശരീരമിതുമമ കണ്ടായോ
ചരണം 7:
അത്രമറുത്തുകരുത്തൊടെതിര്‍ത്തൊരു
ശക്തിമതാംവരനാകിയനിന്‍തല
കൂര്‍ത്തനഖാഗ്രംകൊണ്ടുപിളര്‍ന്നഥ
ചീര്‍ത്തശരീരമശേഷംകളവന്‍
(( ഏഴാംചരണത്തിന്‌പാഠഭേദം
കൂര്‍ത്തനഖാഗ്രംകൊണ്ടിഹനിങ്ങളെ
ചീര്‍ത്തശരീരമശേഷംരണഭൂവി
സത്വരമേവപിളര്‍ന്നുടനന്തക-
പത്തനവാസികളാക്കുവനിപ്പോള്‍
ഏഴാംചരണത്തിലെഉത്തരാര്‍ദ്ധത്തിന്‌മറ്റൊരുപാഠം
കയ്ത്തലഹതികൊണ്ടാശുതരേണ
തകര്‍ത്തീടുന്നൊണ്ടധുനാഞാന്‍ ))
ചരണം 6:
കാർമ്മുകശരധാരികളെന്നുള്ളൊരു
ദുർമ്മദമേറിയനിങ്ങളെയൊക്കെ
നിർമ്മഥനംചെയ്യാനായ്‌സംഗര
കർമ്മംനോക്കീടുംഞാനധുനാ
ചരണം 5:
ദുഷ്ടതതടവിനനിങ്ങളെയൊക്കവേ
മുഷ്ടികള്‍കൊണ്ടുഹനിപ്പതിനിപ്പോള്‍
ക്ളിഷ്ടതയൊട്ടുമെനിക്കില്ല,റികതി-
ധൃഷ്ടതമതിമതിദൈത്യന്മാരേ
ചരണം 4:
ദിക്കരിവരരുടെദുസ്തരമാകിയ
മസ്തകതടഭുവിനിസ്തുലമാംകര-
വിക്രമമുളവാക്കുംഞങ്ങൾക്കതി-
ദുഷ്കരമായിട്ടെന്തോന്നുള്ളു
ചരണം 3:
ബാഹുബലംപരിചോടുണ്ടെന്നി
ട്ടാഹവമാശുതുടങ്ങുകിൽനിന്നുടെ
ദേഹമഹംശരവഹ്നിയിലഴകോ-
ടാഹുതിചെയ്യുന്നുണ്ടിഹസഹസാ
പല്ലവി:
രണഭുവികാണാംപരാക്രമംതവ
രണഭുവികാണാംപരാക്രമം
ചരണം 2:
കൃത്യാകൃത്യവിവേകംനിതരാം
ദൈത്യജനങ്ങൾക്കുണ്ടോപാർത്താൽ
ഇത്തരമോരോവാക്കുകൾചൊൽവതു
മൃത്യുവശംഗതനായിട്ടല്ലോ
ശ്രുത്വാതയോർന്നിനദമാശുതതോസുരോസൗ
സേനാപതിർനിരഗമന്നിഖിലായുധാഢ്യഃ
ആലോക്യവാനരവപുർദ്ധരമദ്രിതുല്യ-
മാഹേദമാഹവപരംപരമേശഭൃത്യം.
പല്ലവി:
മർക്കടകീടനിനക്കുരണത്തിനു
പാർക്കിലൊരർഹതയുണ്ടോ?
ചരണം 1:
വാക്കുപറഞ്ഞതുകൊണ്ടുരിപൂക്കളെ-
യാർക്കുജയിക്കാമോർക്കദുരാത്മൻ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.