ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ
ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ
ദ്വേഷാ ദോഷാചരിത്ഥം ഖലു നിജ വപുഷാ ഭീഷയന്തി പ്രദോഷേ
ഈഷാ കുലംകഷേണ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ
യോഷാ ഭൂഷാമനൈഷീല്‍ പ്രിയവധരുഷിതാ പാര്‍ഷതീം ദൂരമേഷ
കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.
ക്ഷ്വേളാ ഘോഷാതി ഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ
ദ്വേഷാ ദോഷാചരിത്ഥം ഖലു നിജ വപുഷാ ഭീഷയന്തി പ്രദോഷേ
ഈഷാ കുലംകഷേണ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ
യോഷാ ഭൂഷാമനൈഷീല്‍ പ്രിയവധരുഷിതാ പാര്‍ഷതീം ദൂരമേഷ
ചരണം 4:
പെട്ടന്നങ്ങു ഗമിപ്പാനും പുന-
രിഷ്ടരൊടൊത്തു രമിപ്പാനും ഇനി
ഒട്ടുമയച്ചിടുമോ ഞാനും മമ മൃഷ്ടമായ്പിശിത-
മഷ്ടിചെയ്വതിനു കിട്ടി നിന്നെയിഹദിഷ്ടബലേന
അനുപല്ലവി:
കണ്ടാലതിഘോരമാകും
ശരീരമിതുമമ കണ്ടായോ
ഇത്ഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനിം
ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ
ദുര്ഗ്ഗാവലോകനസമുത്സുകയാ തയാസൌ
സാര്‍ദ്ധം വനാന്തരമുപേത്യ ജഗാദ ചൈനാം
വനമുണ്ടിവിടെ ദുര്‍ഗ്ഗാഭവനവുമുണ്ടു
വനജാക്ഷി പോക നാം കാണ്മാനായിക്കൊണ്ടു
വനിതമാര്‍ പലരും സേവിച്ചുടന്‍ വേണ്ടും
വരങ്ങളെ വഴിപോലെ ലഭിച്ചുപോല്‍ പണ്ടും
അനുപല്ലവി:
ദുരിതവൈഭവംകൊണ്ടു വസിക്കുന്നു കാമിനി
ദുരാപമായുള്ളൊരു കാനനസീമനി
ചരണം 1:
അവനീശതിലകന്മാര്‍ ഐവരുണ്ടിവിടെ
ചരണം 2:
അമരാപഗയില്‍ ചെന്നു ഗുരുവോടുകൂടെ
അപരസന്ധ്യ വന്ദിച്ചു വരുമാശു നികടേ
സിംഹിക ലളിത വേഷം അണിഞ്ഞ് പാഞ്ചാലീസമീപം എത്തുന്നു.
ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോല്‍ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളിം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
പ്രഖ്യാതാസഹ്യ രൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍
പല്ലവി:
ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍
ബന്ധുരാംഗ വെടിഞ്ഞു മാം പോയിതോ
അനുപല്ലവി:
എന്തിനിന്നു സന്താപനിമഗ്നയായ്
കാന്താരത്തില്‍ വസിക്കുന്നു ഞാനയ്യോ
ശാർദ്ദൂലന്റെ ഭാര്യയായ സിംഹിക ശാർദ്ദൂലന്റെ മരണം അറിയുന്നതും വിലപിക്കുന്നതും ആൺ ഈ രംഗത്തുള്ളത്.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.