കിർമ്മീരവധം

കോട്ടയത്ത് തമ്പുരാന്റെ ആട്ടക്കഥ.

Malayalam

നരവരശിഖാമണേ

Malayalam

പല്ലവി:
നരവരശിഖാമണേ രാജന്‍ സുജന-
നമനരത സോമകുലമുദവനരാജന്‍

ചരണം 1:
തുഷ്ടോഹമിന്നു തവ തപസാശുചം
ദൂരീകരുഷ്വ മമ വാചസാ ഭവ-
നിഷ്ടമെന്തെന്നു ഹൃദി ചൊല്‍കെടോ തരസാ

[അടവീനിവാസം കഴിഞ്ഞു പിന്നെ
അകതാരിലല്ലൽ വെടിഞ്ഞു
ഝടിതി നാടു വാണീടുമിനി മേലിൽ തെളിഞ്ഞു]

വിപ്രാംശ്ചവിപ്രവരകേതു

Malayalam

വിപ്രാംശ്ചവിപ്രവരകേതുനിവിഷ്ടചിത്താന്‍
നാശ്വാസ്യ ചാത്മമഹിഷിം ഗുരുസന്നിദേശാല്‍
തുഷ്ടാവ ഭാസ്കരമുദാരമനാസ്തദാനിം
രാജാപി കോരകിതചാരുകരാരവിന്ദഃ

പരപരിഭവത്തെക്കാള്‍

Malayalam

ചരണം 2:
പരപരിഭവത്തെക്കാള്‍ പെരുതായിട്ടൊരു താപം
പരിചൊടങ്ങതുമധുനാ ചൊല്ലീടാം

ചരണം 3:
അവനീദേവകള്‍ക്കന്നം അനുദിനം കൊടുത്തു ഞാന്‍
അവനഞ്ചെയ്‌വതുമെങ്ങിനെ ഈ വിപിനേ

മൂര്‍ദ്ധ്നിവിലിഖിതം

Malayalam

ചരണം 1:
മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
മൂര്‍ത്തികള്‍ മൂവരാലും എളുതാമോ
[പാർത്ഥിവമൗലേ ചിരഞ്ജീവ പാർത്ഥിവമൗലേ]

ചരണം 2:
കമലലോചനനായ കമലാവല്ലഭന്‍ തന്റെ
കരുണ നിങ്ങളില്‍ നിയതം കാത്തരുളും

താപസമൌലേ ജയ ജയ

Malayalam

നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ

പല്ലവി:
താപസമൌലേ ജയ ജയ താപസമൌലേ

അനുപല്ലവി:
താപമകലുവാനായി താവകപാദങ്ങള്‍
താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍

ചരണം 1:
കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
തടവിയിലന്‍‌വാസരമാവാസം

 

രംഗം 2 കാമ്യകവനം തുടരുന്നു

Malayalam

ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കാനുള്ള ഉപായം ധൌമ്യനോട് ചോദിക്കുന്നു. ധൌമ്യൻ സൂര്യനെ ധ്യാനിക്കാൻ പറയുന്നു. സൂര്യൻ അക്ഷയപാത്രം നൽകുന്നു. ശ്രീകൃഷ്ണന്റെ സന്ദർശനം. സുദർശനത്തിന്റെ വരവ് എന്നിവയൊക്കെയാണ് ഈ രംഗത്തിൽ. ഇത്രയും ഭാഗങ്ങൾ പാത്രചരിതം എന്ന പ്രത്യേക പേരിൽ അറിയപ്പെടുന്നു.

കാന്താ ചിന്തിക്കില്‍

Malayalam

ദീനദൈന്യദമനം ദയിതാ
സാശൃണ്വതീ സുമധുരം പ്രിയവാക്യം
ഭാരതീമിതി നരേന്ദ്രമുദാര-
മബ്രവീദ് ദ്രുപദരാജതനൂജാ

പല്ലവി:
കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
സന്താപമിന്നിഹ മേ

അനുപല്ലവി:
ശാന്തമാനസ ശന്തനുകുലദീപ
കിം ത്വയാ ന വിദിതം കൃപാസിന്ധോ

[കുമതികൾ വരനാകും കുരുനൃപസഹജനാൽ

ബാലേ കേള്‍ നീ മാമകവാണീ

Malayalam

മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജ: പുഞ്ചേ ലലാടം തപഃ
ഗ്രീഷ്മോഷ്മ ദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
വാത്യോദ്ധൂളിത ധൂളി ജാല മസൃണച്ഛായാം സ ധര്‍മ്മാത്മജോ
മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാം താമബ്രവീദ് ദ്രൌപദീം

പല്ലവി:
ബാലേ കേള്‍ നീ മാമകവാണീ
കല്യേ കല്യാണി

അനുപല്ലവി:
പാലോലുമൊഴിമാര്‍കുലതിലകേ
പാഞ്ചാലാധിപസുകൃത വിപാകേ

ചരണം 1:
കാളാംബുദരുചിതേടും വിപിനേ
കാമിനി വന്നതിനാലതിഗഹനേ
ഡോളായിതമിഹ മാമകഹൃദയം
ലോകോത്തര ഗുണശാലിനി സദയം

Pages