ധന്യേ മഹിതസൌജന്യേ
വിധുരാവിരഭൂല്‍ പുരോഭുവി
ദ്രുപദേന്ദ്രാത്മഭവാചകോരികാം
സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍
ചലദൃക്ക് ചഞ്ചുപുടാന്തമോപഹ:
പല്ലവി:
ധന്യേ മഹിതസൌജന്യേ പാഞ്ചാല-
കന്യേ കേള്‍ക്ക വദാന്യേ
അനുപല്ലവി:
അന്യംപ്രതി നിജദൈന്യം ചൊല്‍വതു
സാമാന്യമെന്നതു മന്യേ
ചരണം 1:
നല്ലാര്‍കുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരത്തല്‍ മെല്ലെ
ചരണം 2:
ക്ഷുധയാ പരവശഹൃദയാംഭോജം
അമിതയാവേഹി മാം സദയം
ചരണം 3:
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം