കപ്ലിങ്ങാടൻ

കപ്ലിങ്ങാടൻ കഥകളി സമ്പ്രദായം

അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ

ജന്മസിദ്ധമായ വാസന, ചിട്ടയോടെയുള്ള അഭ്യസനത്തിൽ നിന്ന് ലഭിച്ച അഭിനയത്തിലുള്ള പരിജ്ഞാനം, സംസ്കൃതത്തിലുള്ള പാണ്ഡിത്യം ഇതൊന്നിച്ചു ചേർന്ന ഒരപൂർവ്വ പ്രതിഭയായിരുന്നു അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ. അനവധി കഥകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുചേലന്റെയും പൂതനയുടെയും ആട്ടം ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.

ദമയന്തി നാരായണപിള്ള

ദമയന്തി നാരായണപിള്ള ജനിച്ചത് അദ്ദേഹത്തിന്റെ കുടുംബം സ്ഥിതി ചെയ്തിരുന്ന ആലപ്പുഴയിലായിരുന്നു,1834ൽ. എങ്കിലും അദ്ദേഹം ബാല്യം തൊട്ട് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛന് സ്വാതിതിരുനാളിന്റെ കാലത്ത് വലിയ കൊട്ടാരത്തിൽ ജോലി ഉണ്ടായിരുന്നു.

ചെങ്ങന്നൂർ നാണുപ്പിള്ള

തിരുവിതാംകൂറിലെങ്ങും രംഗപ്രസിദ്ധി നേടിയ സ്ത്രീ വേഷക്കാരൻ ആയിരുന്ന ചെങ്ങന്നൂർ നാണുപിള്ള, ചെങ്ങന്നൂർ കിഴക്കേ മഠത്തിൽ 1873ൽ ജനിച്ചു. ആശാരി കേശവപ്പണിക്കർ, ഭീമൻ കേശവപ്പണിക്കർ എന്നൊക്കെ അറിയപ്പെട്ടിരുന്ന തകഴി കേശവപ്പണിക്കരായിരുന്നു മുഖ്യ ഗുരു.

പൊയിലത്ത് ശേഖരവാരിയർ‌

പൊയിലത്ത് ശേഖരവാരിയർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ ആദ്യകാലത്തെ ഒരു പ്രധാന നടനും ആശാനും ആയിരുന്നു. പൊന്നാനി താലൂക്കിലെ നാഗലശ്ശേരി അംശത്തെ ചാലപ്പുറം ദേശത്തുള്ള പൊയിലത്ത് അമ്പലത്തിന്റെ തെക്കേ വശത്താണ് പൊയിലത്ത് വാരിയം. 1770-1780 കാലത്താണ് അദ്ദേഹത്തിന്റെ ജനനം.

കാവാലം കൊച്ചുനാരായണപ്പണിക്കർ

കാർത്തികതിരുനാളിന്റെ കാലത്തിനു ശേഷം തിരുവിതാംകൂറിൽ പ്രശസ്തിയാർജ്ജിച്ച നടനും ആശാനുമാണ് കാവാലം കൊച്ചുനാരായണപ്പണിക്കർ. അദ്ദേഹം 1797ൽ കാവാലം അയ്ക്കര വീട്ടിൽ ജനിച്ചു. അക്കാലത്ത് കളിച്ചിരുന്ന കഥകളിലെ ആദ്യവസാനവേഷങ്ങളെല്ലാം അദ്ദേഹം കെട്ടിയിരുന്നു.

തിരുവല്ല ഗോപിക്കുട്ടൻ നായർ

Thiruvalla Gopikkuttan Nair

ശ്രീ.തിരുവല്ലാ ഗോപിക്കുട്ടൻ നായർ 1944 ഡിസംബർ 9നു തിരുവല്ലാ തുകലശ്ശേരി മാടപ്പത്ര വീട്ടിൽ  ശ്രീ നീലകണ്ഠപ്പിള്ളയുടെയും ശ്രീമതി പാറുക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ചു.

ഹരിപ്പാട് രാമകൃഷ്ണപ്പിള്ള

Harippad Ramakrishna Pillai Photo:Balachandran Pillai

തകഴി രാമന്‍ പിള്ളയായിരുന്നു ആദ്യകാല കഥകളി ഗുരു. പിന്നീട്‌ ചെന്നിത്തല കൊച്ചുപിള്ള പണിയ്ക്കര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള എന്നിവരുടെ കീഴിലും അഭ്യസിച്ചിട്ടുണ്ട്.
മുഖത്തിനും ദേഹത്തിനും നല്ല ആകൃതിഭംഗിയും രസവാസനയും കാരണം അദ്ദേഹം പച്ചവേഷങ്ങളിലും കത്തി മിനുക്ക് എന്നീ വേഷങ്ങളിലും ഒരുപോലെ ശോഭിച്ചു.

കുടമാളൂര്‍ കരുണാകരന്‍ നായര്‍

കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്ത്രീവേഷത്തിലും കുചേലന്‍ നാരദന്‍ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും അതി കേമനായിരുന്നു. സ്ത്രീത്വവും സന്ദര്യവും അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് കൂടുമായിരുന്നു. അസ്സൽ നടനഭംഗിയുമുണ്ടായിരുന്നു. ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും തിളങ്ങിയിരുന്നു. തെക്ക്-വടക്ക് ഭേദമന്യേ അദ്ദേഹം ജനസമ്മതനായിരുന്നു. 

മാങ്കുളം വിഷ്ണു നമ്പൂതിരി

 

മുഖവും ദേഹവും ആകൃതിസൌഷ്ഠവം ഉള്ളതായിരുന്നു. പച്ചവേഷങ്ങള്‍ക്ക് ജനസമ്മിതി കൂടും. സന്താനഗോപാലത്തിലെ അര്‍ജ്ജുനനന്‍, രുഗ്മിണിസ്വയം‍വരത്തിലും ദൂതിലും കൃഷ്ണന്‍, കചന്‍ എന്നിവ സവിശേഷമായിരുന്നു. കൂടാതെ സൌഗന്ധികം ഭീമന്‍, ദക്ഷന്‍, ബൃഹന്നള, നളബാഹുകന്മാര്‍, കീചകന്‍, രാവണന്‍, ഉത്തരാസ്വയംവരം ദുര്യോധനന്‍, ബാണന്‍ തുടങ്ങിയ കത്തി വേഷങ്ങളിലും അദ്ദേഹം തിളങ്ങിയിരുന്നു. 
 

Pages