കപ്ലിങ്ങാടൻ

കപ്ലിങ്ങാടൻ കഥകളി സമ്പ്രദായം

ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള

Guru Chengannur Raman Pilla Photo: courtsy: C Ambujakshan Nair

ആശായ്മ‍, അഭ്യാസത്തികവുള്ള ഉത്തമ നടന്‍ എന്നൊക്കെയുള്ള പട്ടിക്കാംതൊടി രാമുണ്ണി മേനോന്ന്‌ വടക്കുന്‍ കേരളത്തില്‍ ഉണ്ടായിരുന്ന അതേ സ്ഥാനമാണ്‌ ചെങ്ങന്നൂര്‍ രാമന്‍ പിള്ളക്ക് തെക്കന്‍ കേരളത്തില്‍ ഉണ്ടായിരുന്നത്.

പള്ളം മാധവൻ

Pallam Madhavan

ചിട്ടയായ അരങ്ങുവഴക്കം, അപൂർവ്വമായ ആട്ടക്കഥകൾ പോലും തോന്നുന്ന കണിശമായ ഓർമ്മശക്തി, മുദ്രയ്ക്ക്‌ ചേർന്നു കൊണ്ടുള്ള പാട്ട്‌ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുഖമുദ്രകളായിരുന്നു. പല പുരാണകഥകളും കഥകളിരൂപത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌.

കാവുങ്ങൽ ശങ്കരപ്പണിക്കർ

കൊല്ലവർഷം 1048ൽ (ക്രി. പി. 1873) ജനിച്ചു. കുഞ്ഞികൃഷ്ണപ്പണിക്കർ, ചാത്തുണ്ണിപ്പണിക്കർ തുടങ്ങിയ കാരണവന്മാർ തന്നെ ആയിരുന്നു ശങ്കരപ്പണിയ്ക്കരുടെ ആദ്യകാല ഗുരുനാഥന്മാർ.

ചവറ പാറുക്കുട്ടി

ചവറ പാറുക്കുട്ടി (ഫോട്ടോ: സി. അംബുജാക്ഷന്‍ നായര്‍)

കഥകളി അരങ്ങില്‍ കഴിഞ്ഞ അന്‍പതുവര്‍ഷക്കാലത്തെ സജീവസാന്നിദ്ധ്യം മാത്രമല്ല, കഥകളിയുടെ തന്നെ പെണ്‍ സാന്നിദ്ധ്യമാണ്‌ ചവറ പാറുക്കുട്ടി. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യും. എങ്കിലും പ്രശസ്തമായിട്ടുള്ളത്‌ സ്ത്രീവേഷങ്ങള്‍ തന്നെ.

ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള

ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള (ഫോട്ടോ: സുഭാഷ് കുമാരപുരം)

കഥാപാത്രത്തിന്റെ ഔചിത്യ നിഷ്കര്‍ഷതയില്‍ പേരെടുത്ത മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ പാരമ്പര്യം സ്വകീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുന്ന കഥകളി നടനാണ് ഇഞ്ചക്കാട്ട്‌ രാമചന്ദ്രന്‍ പിള്ള. നടപ്പില്ലാത്ത ആട്ടക്കഥകള്‍ ചൊല്ലിയാടിച്ച്‌ അരങ്ങിലെത്തിക്കുന്നതിലും അവയ്ക്ക്‌ പ്രചാരം കൊടുക്കുന്നതിലും മാര്‍ഗ്ഗിയിലൂടെ അദ്ദേഹം വഹിച്ച പങ്ക്‌ വലുതാണ്‌.

ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ള

കേശവപിള്ളയുടെയും സരസമ്മ അമ്മയുടെയും മകനായി 15/01/1952 ല്‍ ചാത്തന്നൂരില്‍   ജനനം. പതിമൂന്നാം വയസ്സില്‍ ഓയൂര്‍ മാധവപിള്ളയുടെ ശിഷ്യത്വത്തില്‍ കഥകളി പഠനം ആരംഭിച്ചു . പതിനാലാം വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്ത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു .

മടവൂർ വാസുദേവൻ നായർ

കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും, അനുഗൃഹീതനടനുമാണ് മടവൂർ വാസുദേവൻ നായർ. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം,  അരങ്ങിലെ സൈന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ  മികച്ചതാക്കുന്നു.

കലാമണ്ഡലം രാജശേഖരന്‍

മാധവക്കുറുപ്പിന്റേയും തങ്കമ്മ അമ്മയുടേയും മകനായി കൊട്ടാരക്കരത്താലൂക്കില്‍  1954 ല്‍ കൊട്ടാരക്കരത്താലൂക്കില്‍ പോരേടത്ത് ജനനം. 1967 മുതല്‍ 1968 വര്രെ‍ കാര്‍ത്തികപ്പള്ളി കുട്ടപ്പപ്പണിക്കരുടെ കീഴിക് കഥകളി അഭ്യസനം നടത്തി. പിന്നീട് ഒരു വര്‍ഷം ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയുടെ ശിഷ്യനായും അഭ്യസിച്ചു.

കലാമണ്ഡലം ഹരി ആര്‍ നായര്‍

1977 ല്‍ രാമചന്ദ്രന്‍ നായരുടേയും ശ്രീദേവി അമ്മയുടെയും മകനായി തിരുവനന്തപുരം ആറ്റിങ്ങല്‍ കൊരണിയില്‍ ജനനം. 1985 ല്‍ ചാത്തന്നൂര്‍ കൊച്ചുനാരായണപിള്ളയുടെ ശിഷ്യ‌നായി കഥകളി പഠനം ആരംഭിച്ചു.

മങ്കൊമ്പ് ശിവശങ്കരപ്പിള്ള

1922ൽ മങ്കൊമ്പ് ഗ്രാമത്തിൽ പാർവതി അമ്മയുടേയും കെ.ജി കൃഷ്ണപ്പിള്ളയുടേയും മകനായി ജനിച്ചു. പതിമൂന്നാം വയസ്സുമുതൽ കഥകളി അഭ്യസനം തുടങ്ങി. ആദ്യഗുരു പേരമ്മയുടെ ഭർത്താവായ കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻപിള്ള ആശാന്റെ അടുത്ത് മൂന്നുവർഷക്കാലം ഉപരിപഠനം നടത്തി.

Pages