അടന്ത

അടന്ത താളം

Malayalam

കളധൗതകമലങ്ങൾ വിലസുന്നു കാന്ത

Malayalam
കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസകുലമതിൽ കളികളാടുന്നു
 
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളാകോകമിളിതങ്ങൾ കാൺക
 
പൂമണമിയലുന്ന കോമളതളിമം
സാമജഗമന നിശമയ നാഥ
 
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ മതി വിധുതി ചെയ്യുന്നു
 
കളഹേമകാഞ്ചികൾ ഇളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം
 
പുളകിതങ്ങളാകും കുളുർമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര
 
 
 
തിരശ്ശീല

ജ്യേഷ്ഠ കേള്‍ക്ക സ്പഷ്ഠമായി

Malayalam
ജ്യേഷ്ഠ ! കേള്‍ക്ക സ്പഷ്ഠമായി കനിഷ്ഠനാമെന്നാശയം
രക്തബന്ധസമശക്തിയുള്ലൊരു ബന്ധമെന്തുള്ളൂ ?
 
വ്യക്തമാണീവൈരിവംശജന്‍ വഞ്ചതിയനത്രേ
ദുഗ്ദ്ധമേകി വളര്‍ത്തിയോരു ഭവാനെ കര്‍ണ്ണഭുജംഗമം
 
കൊത്തിടുന്നതിനു മുന്പിലവനെ ഹനിച്ചീടേണം
രഹസിവഞ്ചക നിഗ്രഹം നിശിനിര്‍വ്വഹിച്ചീടാം
 
അഹമതിന്നനുമതിതരേണമഹികേതനാ !

ബാല രേ സമരമിതു തവ

Malayalam
ശത്രുഘ്നഃ കുശസായകൈസ്സുനിശിതൈര്‍ന്നിര്‍ഭിന്നഗാത്രോ മൃധേ
സേനാഭിസ്സഹ മോഹമാപദിതി ച സ്പഷ്ടാര്‍ത്ഥമാവേദിതഃ
ശ്രീരാമസ്സഹസാ വിചിന്ത്യ സമരേ സൌമിത്രിമാജ്ഞാപയല്‍-
സോപ്യാഗമ്യ കുമാരയോശ്ചനികടം പ്രാഹ പ്രഗത്ഭം വചഃ

 

ബാല രേ സമരമിതു തവ യോഗ്യമായി വരുമോ?
ലളിതമായ കളി പൊളിയായിടുമിഹ 
 
ദലിതമായിവരും ജള നിന്‍റെ കളേബരം

 

യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു

Malayalam
യുദ്ധത്തിനെന്നൊടു ശ്രദ്ധിച്ചു നില്‍ക്കയാല്‍ 
ബന്ധമില്ലാത്ത നിന്‍കഥനം വ്യര്‍ത്ഥമാം
 
നിര്‍ദ്ദഗ്ദ്ധമായിടും നിന്നുടെ കായവും
സിദ്ധിച്ചു പാപഫലമിന്നു രാക്ഷസ

അത്തല്‍കൂടാതെ പുരത്തിലടുത്തതും

Malayalam
അത്തല്‍കൂടാതെ പുരത്തിലടുത്തതും
ചിത്തകുതൂഹലമോര്‍ത്തു കാണുമ്പോള്‍
 
മത്തഗജത്തിനോടേറ്റമര്‍ചെയ്‌വാന്‍
എത്തീടുമോ ശശപോതങ്ങള്‍ മൂഠാ 

നല്ലതിനല്ലെടാ ചൊല്ലുന്നു ദുര്‍മ്മതേ

Malayalam
നല്ലതിനല്ലെടാ ചൊല്ലുന്നു ദുര്‍മ്മതേ
മാര്‍ഗ്ഗണജാലമനര്‍ഗ്ഗളമേല്‍ക്കുമ്പോള്‍
 
മാർഗ്ഗവുമില്ലെടാ നിര്‍ഗ്ഗമിച്ചീടുവാന്‍
സ്വര്‍ഗ്ഗതനെങ്കിലും ദുര്‍ഗ്ഗതനായിടും
 
നിര്‍ഗ്ഗതലോചനനാകുമേടാ കേള്‍

കുണ്ഠമതേ കണ്ടീടുക

Malayalam
കുണ്ഠമതേ കണ്ടീടുക ചണ്ടശരശൌണ്ട്യം
മണ്ടീടുക ഭീതി നിനക്കുണ്ടെങ്കിലിപ്പോള്‍
 
വല്ലഭനെങ്കിലോ നല്ല രണാങ്കണേ
കല്യനതാകിലോ നില്ലെടാ നീയും 
 
തല്ലുകള്‍കൊണ്ടുടനെല്ലു തകര്‍ന്നീടും

Pages