അടന്ത

അടന്ത താളം

Malayalam

ഉല്ലംഘിത നീതിമതാമുപകാരമേവ

Malayalam
തദനു തദനുജാതജാതവേദ-
സ്യധികരണാസഹനോരുഹേതിജാലേ
ജ്വലതി രണമുപേത്യ തദ്രിപൂണാം
സ നിധനദോ ധനദോ ജഗാദ വാചം
 
 
ഉല്ലംഘിത നീതിമതാമുപകാരമേവ വൈരം
ഇല്ലെങ്കിലുമിന്നു ഫലം തവ
നല്ലതു ചൊന്നതിനാൽ ദശാനന
ചൊല്ലുള്ള സത്തുക്കൾക്കല്ലൽ വളർത്തുക
നല്ലതിനായ് വരുമോ അതു-
കൊള്ളരുതെന്നുരചെയ്കയാലേ വൈരം
ഉള്ളിലുറച്ചു നീയും തെല്ലും മടിയാതെ
പോരിനടുത്തതു നല്ലതിനല്ല ദൃഢം യുധി-
നില്ലുനില്ലെടാ നീയിനിയില്ലിനിയെന്നൊരു

ആശരനായകാ പാഹി

Malayalam
യുദ്ധേ ബദ്ധാവലേപൈസ്തദനു കൃതരണോൽസാരേണ സാരണേപി
പ്രദ്ധ്വാസ്താശേ പ്രഹസ്തേ ധനദഭടവരൈഃ ക്ഷിപ്രഹസ്തേ പ്രഹസ്തേ
അന്യേപ്യന്യൂനവീര്യാഃ കതിചന നിഹതാസ്സാദ്ധ്വസാത്സാദ്ധ്വസാരോഃ
കേചിർ പ്രോചുർദ്ദശാസ്യം വിരചിതചരണോന്മാർഗണാ മാർഗണാർത്താ
 
 
ആശരനായകാ പാഹി ആകുലരായടിയങ്ങൾ
ആതുരപാലനം ചെയ് വാനൊരു നീയെന്യേ
പോരിനായിട്ടടിയങ്ങൾ പോയശേഷം രണം തന്നിൽ
നേരിടുവാനരുതാഞ്ഞു ദൂരവേ മാറി.
 
ബാഹുശാലികളാം ചിലരാഹവേ മടങ്ങി നര-
വാഹന വിരോധമെന്ന സാഹസം മൂലം

വീണവായന തന്നിലിന്നു

Malayalam
വീണവായന തന്നിലിന്നു ധുരീണരാകിയ കിന്നരർക്കിഹ
പാണിലാഘവമുണ്ടു രണഭുവി ഞാണിലെങ്കിലതിന്നു കാണണം.
കുണ്ഠനാകിയ നിന്നുടെ ഘനകണ്ഠനാള നികൃന്തനത്തിനു
രണ്ടുപക്ഷമതില്ല യുധി ദശകണ്ഠകിങ്കരനാമെനിക്കിഹ

ആരെടാ മമ നേരെ നിൽക്കുന്നു

Malayalam
ആരെടാ മമ നേരെ നിൽക്കുന്നു പോരിനായിന്നു?
ആരെടാ മമ നേരെ നിൽക്കുന്നു.
കാളികാഭകരാളമൽകരവാളകേളികൾ നിന്നുടെ ഗള
നാളരംഗതലത്തിലെന്നതിനാലഹോ ബഹു കൗതുകം ഹൃദി

രാജരാജനോടാജി ചെയ്‌വതിന്നായ്

Malayalam
ആകർണ്യകർണപരുഷാണി നിശാചരാണാ-
മായോധനാം കണവിശൃംഖലതോദിതാനി
രോഷോച്ചലദ്ഭ്രുകുടികാകുടിലാക്ഷിപാതോ
വാണീം ജഗാദ യുധി മാണിചരോ മഹാത്മാ
 
 
രാജരാജനോടാജി ചെയ്‌വതിന്നായ് വന്നതാരിന്നു
രാജരാജനോടാജി ചെയ്‌വതിന്നായ്
വാജി രാജി പദാതി രഥഗജരാജരാജിത രാജധാനിയിൽ
വ്യാജശാലികളായ മാനുഷഭോജനാധമ ബാധയെങ്ങിനെ?

 

നിശമയ വചനം മേ

Malayalam
നിശമയ വചനം മേ നിരുപമ ഗുണാകര
നിശിചരാധിപ ജീവനായക
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവിനൊടു കണ്ടാലും.
പ്രാലേയ ഭാനുതൻ പാലോലും കരാമൃതം
പാനം ചെയ്‌വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതും ആലോകയ രമണ.
പല്ലവ ശയ്യയിതു പവനചലിതദല
നല്ലൊരു പാണികൊണ്ടു നിയതം
മെല്ലവെയിതാ നമ്മെ മുഹുരപി വിളിപ്പതും
കല്യാണാലയാ ഭവാൻ കണ്ടിതോ കുതൂഹലം
അംബിളികിരണം നിന്നങ്കേ വാണീടുന്നേരം
അമ്പൊടു ശീതമെന്നാകിലും

Pages