അടന്ത

അടന്ത താളം

Malayalam

പേടിചൊന്നതു പോരുമെട ശഠ

Malayalam
പേടിചൊന്നതു പോരുമെട ശഠ! ജാടയിവനൊടുകൂടിടാ
കൂടലർക്കൊരു കാലനായ നിശാടനെന്നറികെന്നെ നീ
 
ഓടുമുടനടി ഖേട! നീ മമ ധാടി കടുകിട കാണുകിൽ
തേടുമോ ധൃതി ചെറുതു ജാരജർ മോടി മതിമതി പോകെടോ

നിർണ്ണയം പരിഘാഭിഘാതവിശീർണ്ണ

Malayalam
നിർണ്ണയം പരിഘാഭിഘാതവിശീർണ്ണ വിഗ്രഹനായി നീ
തൂർണ്ണമൊരു ഗിരിയെന്നപോൽ മമ മുന്നിലിന്നു പതിച്ചിടും
 
ചണ്ഡതരഭുജദണ്ഡജിതരിപു ഷണ്ഡ്പാണ്ഡവശൗണ്ഡിമ
ഷണ്ഡഹൃദിചെറുതെണ്ണിടാതിതു വണ്ണമയിതെറിചൊൽകിലോ

മർത്ത്യപാശക

Malayalam
മർത്ത്യപാശക! പോൽകനീ യുധി ഗർത്തവക്ത്രനൊടേൽക്കിലോ
മൃത്യുപത്തനമെത്തിടും പരമാർത്തനായിഹ സത്വരം
അടരിലഹിരിപു ഗരുഡനൊടുകടുകീടകം കിടനിൽക്കുമോ?
പടുത കടലിനൊടിടയുവാനൊരു പടുസരസ്സിനു പെടുവതോ?

രാക്ഷസാധമ നില്ലുനില്ലെട

Malayalam
ആകർണ്യ കർണകഠിനാന്യഥ ഗർത്തവക്ത്ര-
നാമ്നാ വൃകോദരവചാംസി നിശാചരേണ
തത്രൈയത സ്തനിതരൂക്ഷ തരാട്ടഹാസൈർ-
യുദ്ധായ ബദ്ധരസമിദ്ധമദോദ്ധതേന
 
 
രാക്ഷസാധമ! നില്ലുനില്ലെട! കാൽക്ഷണം മമ മുന്നിൽ നീ
ദാക്ഷ്യമൊക്കെയുമിന്നു ഞാൻ തവ രൂക്ഷ! പോക്കുവനാഹവേ.
 
സകലമുനിജന മഥനമഥഹവഹനനമിതികൃത ദുഷ്കൃതം
വികൃതതവഫലമേകുവതിനുരുബലമൊടിതബത പാകമായ്

 

പരഭക്തിപൂർവം പണിയുന്നു ചേവടി

Malayalam
ഭസിതലസിതഗാത്രാ വഹ്നിവിദ്യോതനേത്രാ
വിധൂഗളദമൃതാർദ്രാ ധ്യാനയോഗേ വിനിദ്രാഃ
അഥ ഗീരീശ്സദൃക്ഷാഃ കേചിതാപുസ്സദീക്ഷാ
നിശിചരധുതസത്രാസ്താപസാ മിത്രപൗത്രം
 
 
പരഭക്തിപൂർവം പണിയുന്നു ചേവടി
പരഹംസ്യാഗ്ര്യരേ! ഇന്നു ഞാൻ.
പരമാർത്ഥമറിഞ്ഞേവം പരിശോഭിച്ചിടും നിത്യ-
പരിശുദ്ധരുടെ വേഴ്ച പുരുഷാർത്ഥപ്രദമത്രേ.
സുരനദിമുതലായോരരിയ തീർത്ഥജാലങ്ങ-
ളരികിൽ ചെല്ലുവോർക്കുള്ള ദുരിതം മാത്രമേ പോക്കൂ.
പരമകാരുണികരായ് ചരിക്കും തീർത്ഥപാദന്മാർ

പ്രാകൃതാ വാനരാകൃതേ

Malayalam
പ്രാകൃതാ വാനരാകൃതേ! ചാകവേണ്ടാ വൃഥാ മൂഢാ!
പോക പോക ചൊന്നതെല്ലാം പോരുമിന്നറിയും ഞാനും.
കല്പകാലാനലൻപോലും മല്പ്രതാപേ ദഹിച്ചുപോം
അല്പസാരനാം നീയെന്നോടപ്രിയം ചൊൽ വതുമഹോ.
ശങ്കരനെന്നാലുമേതും ശങ്കയില്ലിങ്ങിവനുടെ
കിങ്കരനാം നീയോ പിന്നെ കിം വൃഥാകഥനമേവം?
ഇത്രിലോകീനാഥൻ ഞാനെന്നുൾത്തളിരിൽ നിന്റെ നാഥ-
നിത്രനാളുമുള്ളഗർവ മത്ര തീരുമറിഞ്ഞാലും

യാഹി യാഹി നിശാചരാധമ

Malayalam
പർജന്യദ്ധ്വനിപടുഭിർവചോഭിരുച്ചേ-
സ്തർജന്യാ ദശവദനഞ്ച തർജയൻ സഃ
ഉദ്വൽഗത്രിശിഖസനാഥ ബാഹുദണ്ഡോ
ഹ്യുദ്വൃത്ത ഭ്രുകുടി കരാളമാചചക്ഷേ
 
 
യാഹി യാഹി നിശാചരാധമ! സാഹസം തുടരായ്ക നീ
ദേഹികൾക്കു ദുരാസദം സ്മര- ദേഹദാഹക മന്ദിരം.
തുഹിനകുലഗിരിസുതയൊടൊത്തു തുഷാരഭാനുകലാധരൻ
രഹസി വസതി ധരിക്കെടാ ജഗദേകനായകനവ്യയൻ.
കാലകാലനശേഷജനപരി- പാലനൈകപരായണൻ
ലീലയാ കമലാസനോരു- കപാലമാല ധരിച്ചവൻ
നിടിലതടപടുനയനചണ്ഡ- ഹുതാശകുണ്ഡകരണ്ഡകേ

കണ്ഠാഗത പ്രാണനാകിയ

Malayalam
കണ്ഠാഗത പ്രാണനാകിയ നിന്നുടെ കണ്ടകവാക്കു വൃഥാ ദശ-
കണ്ഠനോടേറ്റു ജയിപ്പതിനാരാനു മുണ്ടാകയില്ല ദൃഢം
പണ്ടൊരുനാളുമീവണ്ണമായോധനം കണ്ടതില്ലെന്നു വരും ചെറ്റു-
മിണ്ടൽ കൂടാതെ വരിക രണത്തിൽ നീ
മണ്ടീടൊല്ലാ കുമതേ ജളാശയ.
രേ രേ ധനനായക നിൻ മൊഴി ചേരുവതോ സമരേ?

നിർമലമാനസരാകും മുനികടെ

Malayalam
നിർമലമാനസരാകും മുനികടെ കർമവിഘാതം ചെയ്തതും ദ്വിജ-
ധർമദാരങ്ങളെയാശു കവർന്നതും
നിർമര്യാദമഹോ സമ്മതമല്ലൊരു നാളുമേവം കുല-
ധർമവിരോധം ചെയ്താൽ യുധി മർമവിഭേദി
വിപാഠ രണം കൊണ്ടു ദുർമദം തീർത്തീടുവൻ ദശാനന

രേ രേ ധനനായക നിൻ മൊഴി

Malayalam
രേ രേ ധനനായക നിൻ മൊഴി
ചേരുവതോ സമരേ
പാരേ ജലരാശിപുരോയുധി ഭീരുവായോടിയ നീ ജളാശയ
പോരും പോരും യുധി പൗരുഷം ചൊന്നതു
ധീരമതേ പഴുതേ അതു-
തീരുമിന്നു മമ നേരേനിന്നു ക്ഷണനേരം.
പൊരുതുവെങ്കിൽ ദാരു കുടപരിപാടന-
ചാതുരി മാരുതനുണ്ടെങ്കിലും
ഇന്നു മേരുവോടു ചെന്നു നേരിടുകി-
ലൊരു സാരമില്ലെന്നും വരും ജളാശയ

Pages