അടന്ത

അടന്ത താളം

Malayalam

സുഗ്രീവവാനരരാജ നീ

Malayalam
ദശരഥസുതനേവം ചൊന്നതുകേട്ടശേഷം
നിസിചരവരവീരന്മോദമോടാളുമപ്പോൾ
ദശമുഖവചനത്താൽ വേഷവും മാറ്റി വന്നു
ശുകനഥശുകരൂപീസൂര്യസൂനും ബഭാഷേ
 
സുഗ്രീവവാനരരാജ നീ കേൾക്ക
വിക്രമിയാകിയ രാവണൻ തന്റെ
വാക്കിനാൽ വന്നു ഞാൻ കാണ്മാനായ് നിന്നെ
നൽക്കനിവോടെന്റെ വാക്കു നീ കേൾക്ക
രാവണനും തവ സോദരൻ ബാലിയും
കേവലമെത്രയും ബന്ധുക്കളല്ലൊ
എന്നതുകൊണ്ടു ദശാസ്യനും നീയും
അന്യോന്യം ഭ്രാതാക്കളല്ലൊ ആകുന്നു
രാമനൊടു ചേർന്നു രാവണൻ തന്റെ

കഷ്ടം പ്രഹസ്ത നീ ചൊന്നതു

Malayalam
കഷ്ടം! പ്രഹസ്ത! നീ ചൊന്നതു നൂനം ഒട്ടുമിതുയോഗ്യമല്ലല്ലൊ
വില്ലാളിയാകിയ രാമനെ പോരിൽ വെല്ലവാനേതൊരുവനുള്ളൂ
വീരനായ ഖരൻ രാമനോടേറ്റുപോരിൽ മരിച്ചതു കേട്ടില്ലെ?
ഘോരനായുള്ളാ കബന്ധനും പിന്നെപ്പോരിൽ മരിച്ചെന്നുകേട്ടില്ലേ?
ബാലിയേയും രാമൻ കൊന്ന വൃത്താന്തം ചേലൊടുനിങ്ങൾ കേട്ടില്ലയോ?
അത്രവൻപനായ രാമനെക്കൊൽവാനത്ര സമർത്ഥനേവനൊള്ളു?
മിത്രരായ നിങ്ങൾ രാക്ഷസേശന്നു ശത്രുക്കളെന്നു കരുതുന്നേൻ
ചെറ്റുമപായം‌നിനയാതെ തന്നെ മറ്റോരോന്നേവമുരയ്കയാൽ

രാക്ഷസരാജമഹാമതേ

Malayalam
രാക്ഷസരാജമഹാമതേ! കേൾക്ക ഇക്ഷണം ഞാൻ തന്നെചെന്നുടൻ
ഭക്ഷിച്ചീടുന്നുണ്ടു രാഘവനെയും ലക്ഷ്മണനെയും സൈന്യത്തെയും
ഒട്ടുമേഖേദത്തെ ചെയ്തീടവേണ്ട മട്ടോൽമൊഴി സീതകാരണാൽ
ദുഷ്ടസം‌ഹാര! നീ ചൊല്ലുകിൽ ഞങ്ങൾക്കൊട്ടും വൈകാതെ നട കൊള്ളാം

ത്രൈലോക്യനാഥദശാനന

Malayalam
ത്രൈലോക്യനാഥദശാനനകേൾക്കചേലൊടുനീയെന്റെ വാക്കുകൾ
മുന്നം‌മഹിപന്മാരൊന്നുചെയ്കിലൊ നന്നായ് വിചാരിച്ചു ചെയ്യണം
എന്നാലവന്നൊരുകാലവുമൊരധന്യതവന്നീടുകയില്ല
ഓരാതെ‌ഓരോന്നുചെയ്കിലോ അവൻ പാരാതെ പാപം ഭുജിച്ചിടും
രാമനൊരുദോഷമെന്നുമേതവ കാമം ചരിപ്പവനല്ലല്ലൊ
രാമന്റെ ഭാര്യര്യെ കൊണ്ടുപോന്നതും ഭീമബല! യോഗ്യമല്ലല്ലൊ
അന്നു നിന്നെ രാമൻ കൊന്നില്ലെന്നതും നന്ദിതന്നെയൊന്നേചൊല്ലാവു
ഇന്നിയൊട്ടും ഖേദം ചെയ്തീടവേണ്ട നന്നായി സുഖിച്ചു നീ വാഴുക
കൊന്നീടുന്നുണ്ടവരെല്ലാരെയും ഞാൻ ധന്യസഹോദര രാവണ!

ഗംഭീരവിക്രമവീരസഹോദര

Malayalam
തദനുകപികളോടും‌രാഘവൻതമ്പിയോടും
ജലനിധിയുടെതീരം‌പുക്കിരുന്നൂമഹാത്മാ
ദശമുഖനതുകേട്ടിട്ടപ്പൊഴേമന്ത്രിമാരേ
വിരവിനൊടുവിളിച്ചിട്ടേവമഗ്രേബഭാഷേ
 
ഗംഭീരവിക്രമവീരസഹോദര! കുംഭകർണ്ണരിപുസൂദന
അംബുജാക്ഷിയായസീതയിൽ മമ സം‌പ്രീതിയുള്ളൊരുമോഹത്താൽ
അംബുജസായകപീഡിതനായി അംഭോധിഗംഭീര!ഞാനഹോ
കൊല്ലണം‌രാമനെവാനരരേയും കല്യാണിസീതയെനൽകാതെ
ചൊല്ലുവിനെന്തൊരുകഴിവിതിനെന്നു നല്ലോർകളേ! രക്ഷോവീരരേ

 

ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!

Malayalam
പുഷ്പവർഷത്തെയേറ്റസ്സീതയാ തമ്പിയോടും
യുദ്ധഭൂവിങ്കൽ നിൽക്കും രാമചന്ദ്രം തദാനീം
ഷൾപദാംഗാഭമാരാൽ മാമുനീവൃന്ദമെല്ലാം
സ്തുത്യവും ചെയ്തു മോദം‌പൂണ്ടിവണ്ണം ബഭാഷേ
 
ജയ ജയ ശ്രീരാമചന്ദ്ര! രാജേന്ദ്ര!
ഖരമുഖനിശിചരനദാരണംകൊണ്ടുപര
മരിഹീനമായീ ജനസ്ഥാനം നൂനം
 
മാമുനികളെയവർ കൊന്നുതിന്നസ്ഥികൾ
മാമലപോലെഅവേ കൂട്ടിയതിതല്ലൊ
 
പുണ്യജനരുറ്റെയ ബാധകൊണ്ടൊട്ടുമേ
പുണ്യകർമ്മങ്ങളിത്രനാളുമില്ലിനിയാം

ആടലെനിക്കു മനസ്സിൽ

Malayalam
ആടലെനിക്കു മനസ്സിൽ നഹി നഹി  
മൂഢതയൊക്കെയകന്നു തുലോം
ചാരുതരം മരണം എനിക്കിഹ വീരശിഖാമണിയേ
ചക്രഗദാംബുജകംബുധരൻ നീ
വിക്രമമേറിയ വിഷ്ണുവല്ലൊ
മൂർത്തിമിമാം മമ പൊക്കി നികാമം
മുക്തിവരുത്തുക ലോകപതേ
നായകനോടമർചെയ്തു മരിപ്പതിനായിതല്ലൊ മമ ഭാഗ്യവശം

ഘോരശരം‌തടു മേ ഖരാ

Malayalam
ഘോരശരം‌തടു മേ ഖരാ, നീ വീരശിഖാമണിയേ!
ആജിയിൽ നിന്റെ രഥത്തിനടുത്തൊരു
വാജികളെക്കൊലചെയ്തിടുവൻ
മാതലിയോടുമെതിർത്തു ജയിച്ചൊരു
സൂതനെയും കൊലചെയ്തിടുവൻ
സാധുജനത്തിനു ഭീതിയെ നൽകിന
കേതനവും മുടിചെയ്തിടുവൻ
പാരമെഴുന്നു വളർന്നൊരു നിൻരഥവും മുറിചെയ്തിടുവൻ

Pages