അടന്ത

അടന്ത താളം

Malayalam

ജാനകീ നീ പീഡിച്ചിടൊല്ലാ

Malayalam
ജാനകീ നീ പീഡിച്ചിടൊല്ലാ ഹന്ത! രാവണമായായാ
മാനവേശ്വരനായ രാമനെക്കണ്ടു വരുന്നേനിപ്പോൾ ഞാൻ
ചാരുഭേരീ നിനാദവും ബത രാമസേനാഘോഷവും
ശംഖനാദവും കേട്ടിതോനീ പീഡിച്ചിടൊല്ലാവൃഥാ
പ്രത്യയം വന്നില്ല്ലഎയ്ങ്കിലതേകുകെന്നോടു ജാനകി
ഉത്തമാംഗി! ജവേന ഞാനെന്റെ വേഷവും മറച്ചുടൻ
രാമനോടിതു ചൊല്ലിവരുവേനയയ്ക്ക നാഥേ ജാനകി
മായതന്നെയിതൊക്കെയും നീ ശോകത്തെച്ചെയ്തീടൊല്ലാ

ആര്യപുത്രമനോഹരാംഗ

Malayalam
ആര്യപുത്രമനോഹരാംഗവിശാലലോചനമൽപ്രിയ!
വീര്യവാരിധിയായ നീ ദിവിപോയിതോ ബത! വല്ലഭ!
കൈകയിക്കിനിയൊത്തപോലെ മനോരഥങ്ങൾ ലഭിച്ചിടും
നാകവിശ്രുതബാഹുവിക്രമനാഥമാം വെടിയുന്നിതോ
സജ്ജനങ്ങളുരച്ച നിൻ ബഹുദീർഘമായുരഹോ വൃഥാ
നിർജ്ജിതാരി സമൂഹസുന്ദര! ചെയ്തിതോവിധവാമിമാം
ദൈവമേ മമമസ്തകേ ലിഖിതം നിന്നാലീവണ്ണമോ
ശൂരജായം മാം ഹതാം നീ പശ്യഹാഹാദൈവമേ

മായാരാമശിരസ്സവൻ

Malayalam
മായാരാമശിരസ്സവൻ വിരവൊടും സീതാന്തികേ വെച്ചു പോയ്
വൈദേഹീബതശോകസാഗരഗതാനാഥസ്യശീർഷംപുരഃ
പശ്യന്തീവിലലാപസാഭുവിഗതാമർത്ത്യേശജായാസതീ
ദീനാരാക്ഷസപീഡിയാശ്രുവദനാകല്യാണശീലാശുഭാ

രാവണവൈരിവിരാവണ

Malayalam
രാവണവൈരിവിരാവണ കാൺക നീ ഘോരനിനദന്മാരായി നിതരാം
ഭീമശതിശാലികളായിമേവുന്ന വാനരവീരന്മാരെ
ലങ്കയെനോക്കി നിനാദവും ചെയ്തിട്ടു നിൽക്കുന്നവീരനവൻ നീലൻ
തുംഗപരാക്രമരാകിയ യൂഥപർ ലക്ഷത്തിന്നും നായകൻ
അട്ടഹാസത്തിനാൽ ലങ്കയെയൊക്കെയും ഞെട്ടുമാറാക്കുമവൻ അതി
ധൃഷ്ടൻ കപീശ്വരസേനാധിനായകനഗ്നിതനയനല്ലൊ
ഭൂമിയിൽ വാലുമടിച്ചു നിനാദിച്ചു ഭൂകമ്പം ചെയ്യിപ്പവൻ അതി
ഭീമബലനായ ബാലിതൻ നന്ദനനംഗദവീരനവൻ
നിന്നോടുനേരിട്ടു നിന്നമർചെയ്‌വാനായ് മുഷ്ടിയുമുദ്യമിച്ചു നിന്നു

നിശിചരരൊടുടൻ താൻ

Malayalam
നിശിചരരൊടുടൻ താൻ രാവണൻ പ്രാപ്യ സൗധം
ദശരഥസുതസേനാം നോക്കിനിൽക്കുന്ന നേരം
നിശിചരരഥ രാമൻ സേനയും നോക്കി വേഗാൽ
നിശിചരവരമേവം ചൊല്ലിനാർ ഭീതിയോടെ

കൊല്ലുവാനായിപ്പിടിച്ചൊരു

Malayalam
കൊല്ലുവാനായിപ്പിടിച്ചൊരു നിന്നെ
കൊല്ലാതയയ്ക്കകൊണ്ടല്ലോയിദാനീം
ചിന്തിയാതോരോന്നു ചൊല്ലുന്ന നിന്നെ
ബന്ധിച്ചേടുന്നുണ്ടുവൈകിയാതിങ്ങു

സുഗ്രീവ രാവണൻ ചൊന്നതെല്ലാം

Malayalam
സുഗ്രീവ! രാവണൻ ചൊന്നതെല്ലാം ഞാൻ
സുഗ്രീവനിന്നൊടു ചൊല്ലിയിതല്ലൊ
വിശ്വാസത്തോടിതുകേൾക്കുന്നു എങ്കിൽ
വിശ്വംഭരയിലൊരിക്കാം നിനക്കു
അല്ലായ്കിൽ രാവണൻ നിങ്ങളെയെല്ലാം
കൊല്ലുമെന്നു തന്നെ നിശ്ചയമല്ലോ

Pages