രാജകുലാധിപ കേൾക്ക മഹാത്മൻ
Malayalam
രാജകുലാധിപ! കേൾക്ക മഹാത്മൻ!
രാജിതതരകീർത്തേ!
രാജമണേ! തവ പ്രജകൾ സുഖേന
വ്യാജമതല്ല വസിച്ചീടുന്നു
മന്നവ നിൻബലമഹിമകളോർത്താൽ
നിന്നൊടുസമനല്ലിന്ദ്രനുമധുനാ
കുന്തീസുതരെനിനച്ചിനി നിന്നുടെ
ചിന്തിതമെത്ര ജുഗുപ്സിതമോർത്താൽ
ഹന്ത ഭവാനെസ്സമരേ വെൽവാൻ
അന്തകരിപുവിനുമെളുതല്ലറിക
പാർത്ഥന്മാർക്കു സഹായം ചെയ്‌വാൻ
പാർത്താൽ കൃഷ്ണൻ മതിയായ്‌വരുമോ?
ഗോപികൾവസ്ത്രം മോഷ്ടിപ്പാനേ