ചെമ്പട

ചെമ്പട താളം

Malayalam

എന്തഹോ ചെയ്‌വതെന്തഹോ

Malayalam

ശ്ലോകം
മുനീന്ദ്രേ കാളിന്ദീതടമടതി മാദ്ധ്യന്ദിനവിധിം
വിധാതും സ്വച്ഛന്ദം ചിരയതി മുഹൂർത്താർദ്ധവിരതൗ
നൃപേന്ദുർദ്വാദശ്യാം രചയിതുമനാഃ പാരണവിധിം
ന്യഗാദീദേകാന്തേ നിരവധിക ചിന്താപരവശഃ

ആഹവമതിലതി മോഹികളായ്

Malayalam

ആഹവമതിലതി മോഹികളായ് ചില
ദേഹികൾ വന്നിടുകിൽ
മദമടങ്ങി നടുങ്ങിമടങ്ങി
വിരവിനോടോടുങ്ങിടും നിയതം

തഞ്ചാതെ ബഹുപഞ്ചാനനകുല
സഞ്ചാരിണി വിപിനേ
ഹൃദിനിനയ്ക്ക കരിക്കു ഗമിക്കിൽ
മദമതു ഭവിക്കുമോ? പറവിൻ.
ദക്ഷതയോടുടനിക്ഷിതിയിൽ‌വന്നാ-
ക്ഷേപം ചെയ്‌വാൻ
യുധിപെരുത്ത കരുത്തുമുഴുത്ത തിമർത്ത
കുമർത്ത്യരാരിതഹോ!
വിക്രമമൊടു സുചക്രസമേത
ശതക്രതു താൻ വരികിൽ ബത
ക്ഷുരപ്രശര പ്രഹര പ്രഭീദനായിതഃ പ്രയാതി ദൃഢം
 

ചാപഗുണഘോസോ

Malayalam

ശ്ലോകം
ഘനാഘനഘടാപടുദ്ധ്വനിത ഗർവ്വസർവ്വം കഷ-
ക്ഷമാരമണ ശിഞ്ജിനീസ്വന വിതീർണ്ണ കർണ്ണജ്വരാഃ
രടല്പടഹഡംബരാ ജഗദുരൂർജ്ജിതാഡംബരാ
മിഥോഥയവനാ ഭുജക്ഷുഭിത വൈരിസേനാവനാഃ

പദം
ചാപഗുണഘോസോ സുണിയദി ഗോപുരേ പരുസോ
കാളമേഘകുള ചണ്ഡകോളഹള സണ്ണിഹോ
കാളരുദ്ദ കണ്ഠണാദ കുണ്ഠണാദിളം‌പടോ
വീരപുരുസട്ടഹാസമേളണാ വിജിംഭിയോ
പാരാവാരഭവ മഹാഘോരാരാവഡംബരോ

പാർത്ഥസുതന്മാരേ

Malayalam
പാർത്ഥസുതന്മാരേ, കേൾപ്പിൻ മൊഴി
ധൂർത്തു പെരുത്ത കുരുക്കളെയെല്ലാം
 
പോർത്തലസീമനി നേർത്തുടനേ പരം
ആർത്തിവളർത്തും എത്രവിചിത്രം
 
കല്യതവളാരും നിങ്ങൾ കുറേനാൾ
അല്ലൽവെടിഞ്ഞുടനിപ്പുരിതന്നിൽ
 
നല്ല വിനോദമൊടൊത്തു വസിപ്പിൻ
കല്യാണോദയപരമാനന്ദം

പാർത്ഥിവഹതക

Malayalam
പാർത്ഥിവഹതക! നിൻ ധൂർത്തുകൾ തീർത്തിരാവാൻ
പേർത്തുമാർത്തു പരപോർത്തലത്തിലിഹ ചീർത്ത നിന്ദകൾ
 
തവ മിടുക്കും ദ്രുതമടക്കും സുഖമൊടുക്കും

പാടവം നടിച്ചേവം മൂഢന്മാരേ

Malayalam
പാടവം നടിച്ചേവം മൂഢന്മാരേ, ചൊന്നെന്നാൽ
ഈടെഴുന്നോരു വിപാടമേറ്റു പരമാടലിന്നു തേടും
 
വിരുതു പാടും വിരവൊടോടും വിനകൾ കൂടും
പോക നിങ്ങൾക്കു നല്ലു ചാകാതെ ദുർമ്മതേ!

രേ രേ സുയോധന നീ നേരേ

Malayalam
സംവത്തോൽക്കടഗർവിതാശയപയോവാഹപ്രധാനദ്ധ്വനി-
സ്പർദ്ധിപ്രസ്ഫുടസിംഹനാദനികരദ്ധ്വസ്താഖിലാശാന്തരാഃ
ഉത്തുംഗാമൃഷതപ്തകാഞ്ചനസമാനോഷ്ടതിതീക്ഷ്ണോക്ഷണാഃ
പൃത്വീശം സുബലാത്മജം തമചിരാദൂചുസ്തു പാർത്ഥാത്മജഃ
 
രേ രേ സുയോധന നീ നേരേ വാ ദുർമ്മതേ!
വീരനീ ഘടോൽക്കചൻ ഘോരഗദാഹതിയാൽ
 
പാരമായ മദമാശു തീർപ്പനിഹ പോരിനിന്നു മൂഢ!
അരചകീട പരിചൊലോടാതരികിൽ വാടാ!

 

അന്തരമെന്നിയേ കേൾപ്പിനേവമെൻപക്ഷം

Malayalam
അന്തരമെന്നിയേ കേൾപ്പിനേവമെൻപക്ഷം
അന്തരമെന്നിയേ കേൾപ്പിൻ!
 
ഉഗ്രപരാക്രമി മാരുതി സത്യാൽ നിഗ്രഹിയാതിവനെത്തരസാ നാം
വിഗ്രഹമതിലിഹ വെന്നു വിവാഹം
വ്യഗതഹീനം ചെയ്‌വതു യോഗ്യം

Pages