ചെമ്പട

ചെമ്പട താളം

Malayalam

പടുത സമരഭുവി കാൺകിലിവൻ

Malayalam
പടുത സമരഭുവി കാൺകിലിവൻ മമ പേടിതേടി മണ്ടും നോ ചേൽ
ത്രുടിതവിപുലകണ്ഠം ഝടിതി നിന്നു കണ്ടിടും പടി
ഉടലവനുടെ പടനടുവിൽ മുറിഞ്ഞിടും
ഉരുതരമാം ശരതതികൊണ്ടും

നഖലു മനസി സംശയമിഹമേ

Malayalam

ധനദകിങ്കര ജീവിതചർവണ-
ക്ഷണവിബുദ്ധനിജാസിഭുജംഗമഃ
നിജഗദേരിതരുക്ഷനിരീക്ഷണൈർ-
ന്നിജഗദേ സചിവൈസ്സ ദശാനനഃ

നഖലു മനസി സംശയമിഹമേ ധനനായകനുടെ നിധനേ
അഖിലാശരകുല കലശപയോധി നിശാകരസം പ്രഥനേ
കരളിലവനു വളരുന്നൊരഹമ്മതി കളവനഹം സമരേ

ഹരിവരുണഹുതാശ സുരേശാദികൾ വരികിലുമിന്നവരേ
വിരവിനൊടു പരേതേശപുരേ സരോഷമിഹ സമരേ
ചേർക്കുവൻ തരിക ഭവാനനുമതി മയിഭോ-
കിന്നരപതി തന്നുടെ നിധനപരേ

 

യാതുധാന ശിഖാമണേ ശൃണു

Malayalam

ഇതി ബഹുവിധൈർല്ലീലാഭേദൈഃ പ്രിയാമുപലാളയ-
ത്യഥ നിശിചരാധീശേ ലങ്കാപുരേ സുഖമാസ്ഥിതേ
ധനപതിസമാദിഷ്ടോ ദൂതസ്സമേത്യ തദന്തികം
പ്രണയമധുരാമൂചേ വാണീം പ്രണാമപുരസ്സരം

നളിനായത നേർമിഴി ബാലേ

Malayalam
പ്രാലേയഭാനു കരലാളിത കേളീസൗധം
ബാലാം നയൻ സ്വദയിതാം സ തു യാതുനാഥഃ
പ്രേമാതുരാം പ്രസൃമര സ്മരപീഡിതാത്മാ
പ്രാണാധിക പ്രിയതമാ മിദമാ ബഭാഷേ
 
 
നളിനായത നേർമിഴി ബാലേ നലമോടിഹ വരിക നീ ചാലേ
കളഭാഷിണിമാർ മുടിമാലേ കളഭസമാനാഞ്ചിത ഗമനേ
കൊഞ്ചുമ്മൊഴി നാണമിയന്നിഹ കിഞ്ചന നീ വദനം താഴ്ത്തി
പുഞ്ചിരി കൊണ്ടയി മമ ഹൃദയം വഞ്ചന ചെയ്തീടുന്നെന്തേ?
പരിമള ചികുരാംബുദനികരേ മറയായ്ക തവാനനചന്ദ്രം
പരിചൊടു മമ നയന ചകോരം പരിതാപമൊടുഴന്നല്ലൊ

പുണ്യജനാധിപതേ കുശലം

Malayalam
പുണ്യജനാധിപതേ കുശലം
പരിപൂർണ്ണ ഭാഗ്യജലധേ നിയതം
പുണ്യ വിജിതഭുവനാധിനാഥ പദ-
പുരശാസന പദഭജന പരായണ.
ചിത്രമഹോ തവ വചനമിതെല്ലാം ഇങ്ങിനെ പര-
ചിത്തമറിഞ്ഞുരചെയ്‌വതു കൊള്ളാം
അത്ര ഭവാനോടു ചൊൽവതിനില്ലാ ഇങ്ങൊരു കാര്യം
അത്രയുമായിനിയുള്ളതു ചൊല്ലാം കേട്ടാലുമെങ്കിൽ
വർത്തമാനമിഹ പാവകൻ അവനു
വെപ്പുകാരിലൊരു പാചകൻ
പവനനത്രയല്ല ബഹുസേവകൻ
പറവതത്രയെന്നു ചില വാചികം
അത്യുദാരമതിയായ നിൻ സഹജ-
കൃത്യമാകുമപവാദമയേ തവ

ജയ ജയ മഹാമുനേ ജലജഭവ നന്ദന

Malayalam
ഉദ്യച്ചാരു ശശാങ്ക ശംഖധവള പ്രൗഢപ്രഭാഭാസുരം
ശബ്ദബ്രഹ്മമയീം ദധാന മനഘം വീണാം കരാംഭോരുഹേ
ദൃഷ്ട്വാ സ്വാലയമാഗതം മുനിവരം ശ്രീ നാരദംചൈകദാ
തുഷ്ടാന്തഃകരണഃ പ്രണമ്യ ധനദോ ഭാഷാം ബഭാഷേ തദാ
 
 
ജയ ജയ മഹാമുനേ ജലജ ഭവ നന്ദന
സ്വയമിഹ സമാഗമേ സംഗതിയുമെന്തഹോ
ഭൂരിമോഹ ജാലമിഹ ദൂരവേയകന്നു മേ
സൂര്യലോകേ തിമിര പൂരമെന്നപോലെ
കുണ്ഠനായീടും ദശ- കണ്ഠ ദുർന്നയങ്ങളെക്കൊണ്ടു
ഞാനുമത്ര ശിതി- കണ്ഠ സന്നിധൗ പോന്നേൻ.
ഘോരമാം തപസ്സുകൊണ്ടു ആരാധിച്ചു വിധിയെ

അരുണാംബുജനേത്ര മമ

Malayalam
അരുണാംബുജനേത്ര  മമ രമണാ
തരുണാഞ്ചിതഗാത്ര
സുരവധൂലോചന സുകൃതനിവസതേ
സുരതോത്സവമിഹ കുരു മമ സുമതേ.
സുരഭില മൃഗമദ മോഹനതിലകം
വിരചയ രമണ സമുജ്ജ്വല  ദളികം.
ഉപദിശതി കിമിഹ തരുഗതലതികാ
ഉപഗുഹനവിധിമുരുധൃതകലികാ
ഉപവനഭൂഭവദാഗമസജ്ജാ.
ഉപചിതസുമചയവാസകസജ്ജാ
കളരവകുലമിതു കാൺക സമോദം
കളമൊഴിതൻ രതികൂജിതനിനദം
ജനിതവിയോഗരസാ മമ കോകീ
ജനയതി ഖേദം ഹന്ത വരാകീ
സ്മരരസപൂരിത കുചഭരകുംഭം
പരിചൊടണച്ചിഹ കുരു പരിരംഭം

മാനിനിമാർകുലമണേ മാമക ജായേ

Malayalam
കാലേ കാലാഗുരുശ്യാമള ബഹളതമഃ കാളകൂടം കരാഗ്രൈഃ
പ്രാലേയാംശൗ നിപീയോരസി നിഹിതപദേ നീലകണ്ഠോപമാനേ
കൽഹാരോദ്യന്മധൂളി പരിമളപവനാമോദിതോപാന്ത ഭൂമൗ
രേമേ രാമാസമേതസ്സുരതരു ജടിലാരാമദേശേ ധനേശഃ
 
 
മാനിനിമാർകുലമണേ മാമക ജായേ
മാനിതഗുണശരണേ
സൂനശരരസനിദാനമാമിദമസമാന- മതിമൃദുല പവനമുപവനം.
കൽഹാരവാപിയിൽനിന്നു – നല്ല കല്ലോലമാല പരന്നു
മെല്ലവെ ഹന്ത വരുന്നു കാൺക – മാനസേ മോദമിയന്നു
മുല്ല വിശിഖരസസാരമേ- മൃദുതര കോകിലവാണി മമ വല്ലഭേ

കുണ്ഠേതരതരസാ ഞാനരിവര

Malayalam
ഹൃത്വാ ഭീഷ്മസുതാം യിയാസതി ദൃഢാസക്താമ്മധുദ്ധ്വംസിനി
സ്പർദ്ധാശാലിഭിരദ്ധ്വനി പ്രതിഭയം സാകം സമീകം നൃപൈഃ
ശ്രുത്വാ ശാത്രവഗാത്രശോണിതത്ധരൈരാപാടലം ലാംഗലം
ഹസ്തേന ഭ്രമയൻ ഭൃശം ഹലധരഃ ക്രുദ്ധോബ്രവീത്സാത്യകിം
 
 
കുണ്ഠേതരതരസാ ഞാനരിവര-
കണ്ഠമരിവതും കണ്ടിടു വീര!
കണ്ഠീരവ വിക്രമനാമെന്നുപ-
കണ്ഠേ വരുവതിനൊരുവൻ നഹി നഹി.
മാദ്യൽ പികമൊഴി രുഗ്മിണിയെക്കൊ-
ണ്ടദ്യ മുകുന്ദൻ വരുമളവിൽ പഥി
ചൈദ്യാദികളാം ഭൂപാലന്മാർ
ഉദ്യോഗിച്ചു തടുത്തതു മൂലം

Pages