നല്ലാരിൽമൗലിമാരേ
Malayalam
കദാചിദിന്ദ്രോഥ സുരാംഗനാനനാം
മുദാ സമാസാദ്യ സമാജമാസാം
സുഗാഢമാലിംഗ്യ സമാഹ്വയംസ്താ
ജഗാദ മന്ദസ്മിതപൂർവമേവം
നല്ലാരിൽമൗലിമാരേ, സല്ലാപം കേൾക്ക മമ
സ്വർല്ലോകസുന്ദരിമാരേ
മുല്ലബാണനധികം ഉല്ലാസമാർന്നീടുന്ന
നല്ല സമയമിതു കാൺകെടോ കാലകൗതൂഹലം
ചെന്താർശരനധികം ബന്ധുവായ്‌മേവീടിന
വസന്തവിലാസങ്ങൾക്കൊരന്തരമില്ല പാർത്താൽ
ചന്തമേറുന്ന നിങ്ങൾ അന്തികേ വന്നീടുന്ന
ഗന്ധവാഹൻ തന്റെ സന്തതം സുരതാഡംബരം
ബന്ധുതയാ വിചാരിച്ചു ബന്ധുരാംഗീജന-