ചെമ്പട

ചെമ്പട താളം

Malayalam

ആളിമാരേ വരികരികിൽ

Malayalam
പ്രഭാപൂരം ശൗരേർഗ്ഗതമിവ ബഹിഃ സ്തന്യവിവരൈഃ
കുചാഗ്രം ബിഭ്രണാ വികചവിശദാംഭോജവദനാ
നികാമം സന്നാംഗീ സപദി വസുദേവസ്യ ഗൃഹിണീ
തദാനീമാസന്ന പ്രസവസമയാളീരചകഥൽ
 
ആളിമാരേ! വരികരികിൽ ആലപിതം കേൾക്ക നിങ്ങൾ
തളരുന്നു മമ മേനി തരുണേന്ദുമുഖിമാരേ!
അഞ്ചാറുബാലകരെ അഞ്ചാതെ കംസൻ മുന്നം
പഞ്ചത ചെയ്തതുമോർത്താൽ ചഞ്ചലത പെരുകുന്നു
അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കണം

 

സകലഗുണരത്നവിപണേ

Malayalam
ജൃംഭാരംഭികുസുംഭപാടലജടാഭാരം പുരഃ സ്വർഗ്ഗതോ
നിർഗ്ഗച്ഛന്തമവേക്ഷ്യ സാക്ഷവലയം വീണാപ്രവീണാംഗുലീം
സോമാഭം ഹിമാവാലുകാച്ഛഭസിതം കംസഃ പ്രശംസാസ്പദം
പ്രാഹ സ്മ സ്മിതകാന്തികന്ദളലസന്നനാരദം നാരദം


സകലഗുണരത്നവിപണേ! തവ കിമയി
സ്വാഗതം വൈണികമുനേ!
അകലുഷ! തവാംഘ്രിനഖചന്ദ്രിക കാൺകയാൽ
അകതളിരിലാനന്ദജലധി വളരുന്നു



ഉണ്ടു തവ പക്ഷപാതം ഇജ്ജനേ

കന്നൽമിഴിമാർ മുടിയിൽ

Malayalam
തൽക്കാലേ പരിസാഞ്ചിതഃ പഥി സുതത്യാഗോക്തിഭിഃ ശൗരിണാ
ശ്രുത്വാ താമശരീരിവാചമനുജാം ഹാ ഹന്ത ഹന്തും പുരഃ
ആധാവന്നതിസാഹസീ പ്രമുദിതഃ കാമാതുരഃ പ്രോചിവാൻ
കംസഃ കാന്തികദംബധുതവിലസത്സൗദാമിനീം കാമിനീം
 
കന്നൽമിഴിമാർ മുടിയിൽ മിന്നും മണിമാലേ!
ഇന്നു പൂർണ്ണകാമിതനായ് വന്നഹോ ഞാൻ ബാലേ!
കിന്നരകണ്ഠി നീ മുഖമുന്നമിപ്പിക്കിലോ
ചേർന്നീടുമാകാശം രണ്ടു ചന്ദ്രനോടു നൂനം
പാണികൊണ്ടധരം ശുകവാണി മറയ്ക്കലോ
പ്രാണനാഥേ! നല്പവിഷം നാണം വെടിയുമേ
കണ്ടിവാർകുഴലി! നിന്റെ കമ്രമാം വേണിയെ

ജ്ഞാതം വോ വ്യസനം

Malayalam
ഇത്യാകർണ്ണ്യ സതൂർണ്ണമാർദ്രഹൃദയോ വിശ്വംഭരോ ഭാരതീം
സാകം നാകിജൈനരുപേത്യ ച ഭുവാ ക്ഷീരാംബുരാശേസ്തടം
സ്തുത്വാ തത്ര കളായഗുച്ഛസദൃശച്ഛായാം രമാകാമുകം
ശ്രുത്വാചഷ്ട തദരീഥാമഥ ഗിരം സ്രഷ്ടാ ഹി ഹൃഷ്ടസ്സുരാൻ
 
ജ്ഞാതം വോ വ്യസനം സമസ്തമമരാ ഭൂമേശ്ച ഭീമാത്മഭിർ-
ദ്ദൈത്യസ്തന്മതനായ യാദവകുലേ പ്രാദുർ ഭവിഷ്യാമ്യഹം
ജായദ്ധ്വം യദുഷു ക്ഷിതൗ പ്രഭവതു സ്വസ്ത്രൈണമസ്മൽപ്രിയം
കർത്തും കൈടഭവൈരിഭാഷിതമിതി വ്യാഹൃത്യ വേധായയൗ

 

ശമനികേതന

Malayalam
തൽക്കാലേ കില ദുർവഹൈരഹരഹസ്സർവത്ര വർദ്ധിഷ്ണുഭിർ-
ദ്ദൈതേയാംശനൃപാല സൈനികഭരൈരാക്രമ്യമാണാ മഹീ
ദീനാ സാശ്രുവിലോചനാ സുമനസാം പ്രാഗഞ്ചിതം സഞ്ചയൈ-
സ്സമ്പ്രാപ്താ കമലാസനം നിജദസാമവ്യാജമവ്യാഹരൻ
 
ശമനികേതന! സരസിജാസന!
ശമലമോചന! സാധുപാലന!
ഘോരദാനവഭാരം കൊണ്ടു ഞാൻ
പാരം ഖിന്നയായ് പാഹി മാം വിഭോ!
 
മത്ഭരം കൊണ്ടു സർപ്പരാജനും
നിർഭരം ഫണനികരം നമ്രമായി
ആദികൂർമ്മവുമതുകൊണ്ടെത്രയും
ഖേദിച്ചീടുന്നു കേവലമിന്നു
 

വരിക സമീപേ വത്സാ

Malayalam
വരിക സമീപേ വത്സാ ! ഹേ പ്രഹ്ലാദ!
പരിതോഷമൊടു നീ ചിരകാലം വാഴ്ക 
അരുതരുതൊട്ടുമേ പിതൃവധഖേദം 
ദുരിതം ചെയ്താൽ വരുമോ നന്മകൾ?
വരമിനിവേണ്ടതു  വരണം ചെയ്താലും 
വിരവൊടു ഞാനും തരുവനതഖിലവും 
 
ചരണയുഗം മമ ശരണമെന്നോർത്തു 
മരുവുന്നോർക്കു ഞാൻ വരുമൊരാലംബനം 
മാന്യമതേ! ഭയശൂന്യനായ് വാഴ്ക നീ 
ഖിന്നത തീർപ്പാൻ ഞാൻ മുന്നിലുണ്ടെപ്പൊഴും 
നിന്നുടെ വംശം തന്നിലുള്ളവരെ-
ക്കൊന്നിടാ ഞാനിനി ധന്യശിഖാമണേ!
പരമേശ്വര! കിമു പുരഹര! കുശലം ?

ഇങ്ങനെ ചൊൽവാനോ താതൻ

Malayalam
ഇങ്ങനെ ചൊൽവാനോ താതൻ നിങ്ങളെ നിയോഗിച്ചതും?
ഇങ്ങറിയാം വേണ്ടും  കാര്യം ഭംഗിയാരും പറയേണ്ടാ
 
ദൂതരായ നിങ്ങൾക്കെൻറെ താതനിയോഗത്തെ ചെയ്‍വാൻ 
ചേതമെന്തു ചെയ്തീടുക പാതു പത്മനാഭോനിശം 

ദൈതേയകുലദീപ

Malayalam
ദൈതേയകുലദീപ! ദീനജനാവന! നീ 
ചേതസി  കോപിച്ചീടരുതേ 
ഏതവനിങ്ങനെ ചെയ്തുപദേശം 
ഏതുമറിഞ്ഞീല ഹേ ഹേതു ഞാൻ വീര !
 
ബാല്യമതിൽത്തന്നെ വല്ലാതെതീർന്നിവൻ 
വല്ലതുമിങ്ങനെ  ചൊല്ലുന്നതല്ല ഞാൻ 
നല്ലൊരുപദേശമല്ലൊ ചെയ്തതും 
ഇല്ല സുരേശ്വര! തെല്ലുമേ സംശയം 
 
ദാസനിവൻ ഗരുഡാസനൻ തന്നുടെ 
വാസന കളാവാൻ പ്രയാസമിതെത്രയും;

കേൾക്ക ഹേ ജനക

Malayalam
കേൾക്ക ഹേ ജനക! മേ വാക്കേവമധുനാ
ഒക്കവേ കഥിച്ചീടാം ധിക്കരിച്ചീടൊലാ 
മൂഢതനശിച്ചീടാൻ പ്രൗഢനാം ഗുരുതന്റെ 
ഗൂഢോപദേശംതന്നെ ഗാഢകാരണം കേൾക്ക 
 
ഖേദങ്ങൾ ഒഴിവാനും  മോദം സംഭവിപ്പാനും 
ആദികാരണമിന്നു സാദരം കഥിച്ചീടാം.
ഈരേഴുലോകങ്ങൾക്കും കാരണനായീടുന്ന 
നാരായണദേവനെ ആരാധിക്കയേ നല്ലൂ

Pages