പഞ്ചാരി

പഞ്ചാരി താളം

Malayalam

സഹജസൗമിത്രേ പോക

Malayalam
സഹജസൗമിത്രേ പോക നീയിനി
സഹജനാകിയ ഭരതസന്നിധൗ
വാരിജാക്ഷിയാം സീതയെ വിനാ
പോരുന്നില്ലഞാൻ ഇനി അയോദ്ധ്യയിൽ
ക്വാസി ദേവി സാരംഗലോചനേ
പ്രേയസി മമ ശശധാരാനനേ

സഹജസൗമിത്രേ മിഹിരനഞ്ജസാ

Malayalam
തദനു സ രഘുവര്യൻ പമ്പയാകും സരസ്സിൻ
തടമതനുജനോടും കോമളൻ പുക്കു സാകം
മദനവിശിഖഖിന്നൻ മാനസേ താപമോടും
മഗധമഹിപപുത്രീപുത്രനോടേവമൂചേ
 
സഹജസൗമിത്രേ മിഹിരനഞ്ജസാ
ദഹനരശ്മിയിൽ ഗഗനേ കാണുന്നു
 
ഉടലിലേറെയും ചൂടു തോന്നുന്നു
വിടപിമൂലത്തിൽ ഝടിതിപോക നാം

യുക്തമിതു മദനനു മതിമുഖി

Malayalam
യുക്തമിതു മദനനു മതിമുഖി ചതികരുതുകയതിനാൽ
അതിനൊടു സമമിതു ബത പനിമതികുലപതിയല്ലേ
അതവരതതിയുടെ വിഹതിയെ മതിയതിലിതു കരുതി
കൃതതപമൊടു മമ മതിയിലുമിതു കുതുകമൊടുദിതം

മാനുഷനാമർജ്ജുനനുടെ മാനം

Malayalam
മാനുഷനാമർജ്ജുനനുടെ മാനം കളവതിനായ്
മാനിച്ചു ഭവാനേൽപ്പതു നൂനം ചിതമല്ലേ
മീനദ്ധ്വജനെപ്പോലാവാർജ്ജുനനവനല്ലേ
ദീനപ്രിയ, മേനേ ഹൃദി ഞാനെൻ ഭഗവാനേ!

കേട്ടാലും അതിന്നുണ്ടൊരുകൂട്ടം

Malayalam
കേട്ടാലും അതിന്നുണ്ടൊരുകൂട്ടം വിധമതു നീ
ചട്ടറ്റ വപുസ്സോടൊരു കാട്ടാളനതായ് ഞാൻ
കാട്ടിൽക്കയറിച്ചിലനായാട്ടുകൾ തുടരുമ്പോൾ
പെട്ടെന്നവോടൊരു ശണ്ഠകൂട്ടാൻ വഴിയുണ്ടാം

നിൻകഴലിണയും കനിവിലവൻ

Malayalam
നിൻകഴലിണയും കനിവിലവൻ കരുതി വിശങ്കം
കിങ്കരനാം കുരുകുലജമദം കളവതിനായി
കിംകലയസി ചെങ്കനൽനയനാങ്കിതമുടയോനേ
പങ്കജശര ഹുംകൃതിഹര, ശങ്കര, ശിവശംഭോ!

മന്നവർമണി പാർത്ഥന്നിഹ

Malayalam
മന്നവർമണി പാർത്ഥന്നിഹ തന്നുടെ മനതാരിൽ
എന്നോടെതിരില്ലാരും എന്നുള്ളഭിമാനം
ഇന്നേ കളയേണം പുനരെന്നാൽ വരമെല്ലാം
നന്നായരുളീടാമതു ധന്യേ, ഗിരികന്യേ!
മായേ മാമകജായേ, മോഹനകായേ ശൃണു കാര്യം

Pages