പഞ്ചാരി

പഞ്ചാരി താളം

Malayalam

പെരുത്തപർവ്വതത്തിനൊത്ത

Malayalam
പെരുത്തപർവ്വതത്തിനൊത്തഗാത്രമിന്നു ധാത്രിതന്നി-
ലുരത്തവൃക്ഷമിവ പതിക്കുമത്ര കാൺക നീയെടാ!
 
പതഗവരനൊടുരഗമൊരുവനതിതരാമെതിർക്കിലവനു
മതിയിൽ വരുമോ ഭയമൊരൽപ്പമതു നിനയ്ക്ക നീയെടാ!

ചീർത്തഗർവമോർത്തു സത്വരം

Malayalam
ചീർത്തഗർവമോർത്തു സത്വരം കയർത്തെതിർത്ത നിന്റെ
മൂർത്തി കൂർത്തപത്രി(പത്രി=ശരം)കൾക്കുഭക്തമോർത്തുകൊൾകെടാ!
 
ധൂർത്തകീടരാക്ഷസാധമാ നിന്നെയുന്നു മൃത്യുവിന്നു നൽകുവൻ ദൃഢം

ആരെടാ മദാജ്ഞവിട്ടു

Malayalam
ഇതി മനസി സ മത്വാ വജ്രദംഷ്ട്രാഭിധാനഃ
പവനജസൂതഭൃത്യോ രാക്ഷസാധീശ്വരോസൗ
തദനും ബത നിഷണ്ഡോ വിക്രമീ പാർത്ഥസൂനും
സവിധമുപഗതം തം ചാപപാണിം വ്യഭാണീൽ
 
ആരെടാ മദാജ്ഞവിട്ടു നേരേയിങ്ങണഞ്ഞീടുന്ന
പൂരുഷാധമേന്ദ്രമൂഢനാരിതൊരു ദുർമ്മതേ
 
മർത്ത്യകീട! നില്ലുനില്ലെടാ നിന്നെയിന്നു മൃത്യുവിന്നു നൽകുവൻ ദൃഢം

 

കുന്തീപുത്രരോടുസക്തചിത്തനായ

Malayalam
കുന്തീപുത്രരോടുസക്തചിത്തനായ മാധവന്റെ
ചിന്തയിന്നിതിന്നു ചേർന്നതല്ല നിർണ്ണയം
 
എന്തിനങ്ങു പോയിടുന്നു സാദ്ധ്യമാകയില്ല വേളി
ഹന്ത സീരപാണിയെ ചതിക്കുമേ ഹരി
 
മുൻപിലസ്സുഭദ്രയെ നിനക്കിതെന്നു വെച്ചിരുന്ന-
തുമ്പർക്കോന്റെ പുത്രനോടു ചേർത്തതില്ലയോ?

ഭാഗിനേയ വത്സ

Malayalam
ഭാഗിനേയ വത്സ, കേൾക്ക ഭാഷിതം മദീയമിന്നു
ഭാഗധേയവാരിധേ, ഭവിയ്ക്ക തേ ശുഭം
 
ദ്വാരകാപുരിയ്ക്കു വേളിചെയ്‌വതിന്നു പോക നല്ലു
കൗരവേന്ദ്ര, താമസമിതിങ്കലാവതോ?

ധാത്രീനായക ഭവാന്റെ

Malayalam
ധാത്രീനായക, ഭവാന്റെ വാർത്തയിന്നു പാർത്തുകാൺകി-
ലെത്രയും വിചിത്രമെന്നിതത്ര ചൊല്ലിടാം
 
ചക്രപാണി ബന്ധുവായ് ഭവിക്കിലായതിന്നു തർക്ക-
മുൾക്കുരുന്നിലൽപ്പവും നിനയ്ക്ക യോഗ്യമോ?

പത്മാവല്ലഭനായീടും ഭഗവാൻ

Malayalam

പത്മാവല്ലഭനായീടും ഭഗവാൻ
പത്മനാഭനല്ലൊ കൃഷ്ണനാകുന്നതും
പത്മവിലോചനനിന്നിങ്ങിരിക്കവെ
സന്മനി ഹേ രാജൻ കിന്തു സന്ദേഹവും?

(മഹയ മാഹയ മധുനിഷൂദനം)

വിശ്വരൂപനായീടുന്നതുമിവൻ
വിശ്വനാഥനായിപ്പാലിക്കുന്നതിവൻ
വിശ്വജീവസൃഷ്ടി ചെയ്യുന്നതുമിവൻ
വിശ്വാതീത പരബ്രഹ്മമിവനല്ലൊ

മത്സ്യകച്ഛപാദി രൂപം ധരിച്ചതും
ചിത്സ്വരൂപനാകുമിവനല്ലൊ
വത്സ നിന്നുടയ ഭാഗ്യം ചൊല്ലാവതോ
സത്സഹാനിങ്ങെഴുന്നള്ളിയതോർത്താൽ.
(മഹയ മഹയ)

ജഹ്നുകന്യകാതനൂജ ഭോ

Malayalam

ശ്ലോകം
തസ്മിൻ യാഗേ പ്രവൃത്തേ നരപതിഷുഹരിപ്രസ്ഥമഭ്യാഗതേഷു
സ്വാസ്തീർണേഷ്വാസനേഷു പ്രഥിതസമരവീര്യേഷു തേഷ്വാസിതേഷു
കസ്മൈതാമഗ്രപൂജാമഹമിഹ കരവാണീതി ധർമ്മാത്മജോസൗ
നത്വാ പ്രാവോചദേവം ഗിരമതിസുകൃതീ തത്ര ഗംഗാതനൂജം.

പദം
ജഹ്നുകന്യകാതനൂജ ഭോ
നിഹ്നുത സകലവിമത നിൻ പാദ-
നീരജയുഗളം കൈവണങ്ങുന്നു ഞാൻ
ഇന്നിഹ വന്നൊരു ഭൂപമണികളിൽ
നന്ദിയോടാരെ ഞാൻ പൂജിക്കേണ്ടു മുന്നം?
നന്നായ് ചിന്തിച്ചരുൾചെയ്യണമെന്നോടു
മന്നവമൗലിരത്നമേ പിതാമഹ.

Pages