പഞ്ചാരി

പഞ്ചാരി താളം

Malayalam

പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ

Malayalam
ഇങ്ങനേ പല പരീക്ഷകൊണ്ടു ഫലമില്ലായാഞ്ഞു സുരനാഥനും
തിങ്ങിനോരു ഭയമോടു ചെന്നു രജതാദ്രിശൃംഗനികടേ തദാ
മംഗലാം ഹിമഗിരീന്ദ്രജാം പ്രതിയുണർത്തിരോരളവും ശങ്കരീ
മംഗലപ്രദനതായ് വിളങ്ങിനൊരു ശങ്കരം പതി ജഗാദ സാ
 
പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ
പാരിച്ചോരു നിൻകൃപയാൽ പരിപാലിതയിഹ ഞാൻ
പറയുന്നതു ശൃണു മേ ബത പരമേശ്വര ഭഗവൻ
കുന്തീതനയൻ തവ പദചെന്താരിണ സതതം
ചിന്തിച്ചു തപംചെയ്‌വതും പുനരെന്തവനു വരത്തെ
അന്തകഹര! ഹന്ത ഭവാൻ ചന്തമോടു കൊടാത്തൂ?
 

നില്‌പതിന്നയയ്‌ക്കയില്ല

Malayalam
നില്‌പതിന്നയയ്‌ക്കയില്ല കൊല്ലുവന്‍ ക്ഷണാലഹം
അക്ഷ നീയും ദക്ഷനായ രാക്ഷസേന്ദ്രനെയല്ലോ
ഇക്ഷണം നിനക്കു മൃത്യു അരികില്‍ വന്നതറിക നീ
പോരിനായേഹി നിശാചര പോരിനായേഹി
 
 
യുദ്ധം - വധം

ചാരുവീരനഹമിതെന്നു കരുതീടേണ്ട

Malayalam
ഇത്ഥം പറഞ്ഞു ഹനുമാനഥ മന്ത്രിപുത്രം
കോപത്തൊടും യമപുരത്തിനയച്ചശേഷം
താവല്‍ സുതം ദശമുഖം തമുദാരമക്ഷം
പോവാനയച്ചു സ സമേത്യ ജഗാദ ചൈവം
 
 
ചാരുവീരനഹമിതെന്നു കരുതീടേണ്ട വിരവിലിന്നു
തരണിതനയസദനമിന്നു വിരവിനോടുപൂകിപ്പന്‍
ആരെടാ കപിയെ വരുന്നവനാരെടാ കപിയെ
കര്‍ക്കശാംഗനായ നീയും ഇക്കുലാവനി നടുവില്‍
 

കപിരാജസുത വീര

Malayalam
ഭല്ലൂകാധീശനേവം പറവതു തരസാ കേട്ടു സമ്പാതിയപ്പോള്‍
ചൊല്ലേറും സോദരനായ്‌ തിലമൊടു ജലവും നല്‍കിനാനാത്തശോകം
കല്യാണം കോലുമേറ്റം വളര്‍നിജ ചിറകും മുന്‍പിലെപ്പോലെയുണ്ടാ
യുള്ളില്‍ സന്തോഷമോടും ചിറകൊലിയെഴവേ പൊങ്ങിനാന്‍ ഗൃദ്‌ധ്രരാജന്‍

ഉപരിചുഴലവുന്താന്‍ നോക്കി ദൃഷ്‌ട്വാഥ സീതാം
സപദി ധരണതന്നില്‍ വന്നിരുന്നമ്പിനോടെ
കപികളുടയചിത്തേ തോഷമേറീടുവാനായ്‌
കപിവരയുവഭൂപം ചൊല്ലിനാന്‍ ഗൃദ്‌ധ്രരാജന്‍

കിന്തു ചിത്രമിഹ

Malayalam
ശ്ലോകം
ദൃപ്യദ്ദോർബ്ബലശാലി കർബുരചമൂസന്ത്രാസ മന്ത്രായിത-
ക്ഷ്വേളാകേളിരദഭ്രകർബുരവനേ രംഭാവനേ പാവനേ
സീതാവല്ലഭപാദപല്ലവയുഗദ്ധ്യാനൈകതാനസ്തദാ
ചിന്താമന്തരുദാരധീർവ്യതനുത ശ്രീമാൻ ഹനൂമാനിമാം.
 
ചരണം 1
കിന്തു ചിത്രമിഹ സമാധിബന്ധമിന്നു മേ
ഹന്ത! ശിഥിലമായതിന്നു ബന്ധമെന്തഹോ?
 
ചരണം 2
രാമ രാമ! ജയ ജയാഭിരാമ രഘുപതേ! 
ഭൂമിജാപതേ! നമോസ്തു ഭൂരിഗുണനിധേ

ചരണം 3

Pages