കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ
Malayalam
കാലിണ കൈതൊഴുതീടുന്നേന്‍ അഗ്രജ ഭൂപതിതിലക
ഭീമാദികളാമധമന്മാരെ നിധനം ചെയ്തീടാന്‍
താമസമിനിയും കുരുകുലവീരാ ഹാനിവരുത്തുകയില്ലേ ?
താമസമിനിയും കുരുകുലവീരാ ഹാനിവരുത്തുകയില്ലേ ?
വിദ്വേഷാഗ്നി ജ്വാലകള്‍ നമ്മുടെ ഹൃത്തില്‍കത്തിപ്പടരുന്നൂ
ക്ഷാത്രവശോണിതപാനംചെയ്തവ ശമനം ചെയ്യേണ്ടേ ?
ക്ഷാത്രവശോണിതപാനംചെയ്തവ ശമനം ചെയ്യേണ്ടേ ?
അക്ഷൌഹിണികളിലണിയണിയായി സമരോത്സാഹത്താല്‍
അക്ഷമാരായിഹ നില്‍പ്പു ഭടന്മാര്‍ , പടനീക്കുകയല്ലേ ?
അക്ഷമാരായിഹ നില്‍പ്പു ഭടന്മാര്‍ , പടനീക്കുകയല്ലേ ?
തന്ത്രവിചക്ഷണമന്ത്രിപ്രമുഖര്‍ നിന്തിരുവടിയെക്കാണ്മാന്‍
മന്ത്രഗൃഹത്തില്‍ വന്നിട്ടുണ്ടവിടേയ്ക്കെഴുന്നള്ളുകയല്ലേ ?