വ്യസനം തേ ദമയന്തി
വർണ്ണാൻ പർണ്ണാദകീർണ്ണാൻനൃപസദസി സുധാസാരസാവർണ്ണ്യപൂർണ്ണാ-
നാകർണ്ണ്യാകർണ്ണ്യഘൂർണ്ണന്മതിരനുഗതവാൻ പ്രസ്ഥിതംബാഹുകസ്തം;
സല്ലാപസ്താദൃശോഭൂദ്രഹസി കില തയോർബാഹുകോ യേന ഭേജേ
ചിന്താം, സന്താപശാന്ത്യൈ സ ച ധരണിസുരസ്സാന്ത്വയാമാസ ഭൈമീം.
പല്ലവി:
വ്യസനം തേ ദമയന്തി, സമസ്തം അസ്തമയതാം.
അനുപല്ലവി:
വചനം തേ ഞാൻ ചൊല്ലുന്നേരമീ-
വർത്തമാനമറിഞ്ഞാനൊരു മാനവൻ.