മാധവ! ഭവാൻ ചൊന്നതോർത്തുകാണുന്നേരം Language Malayalam മാധവ! ഭവാൻ ചൊന്നതോർത്തുകാണുന്നേരം സാധുതരമെത്രയും സാധുജനപാലക! സാത്വതയദുക്കളുടെ സാർത്ഥമൊടു സാദരം സത്വരം പോക നാം ഗ്രഹണമാസന്നം പുണ്യദിഷ്ടങ്ങളിൽ ചെയ്തീടും ദാനേന പൂർണ്ണമായ്‌വന്നിടും പരമകല്യാണം കുചേലവൃത്തം സമാപ്തം
നിശമയ വചനം നിർമ്മലതരമൂർത്തേ Language Malayalam തദനു മുദിതചേതാ ഭൂസുരസ്ത്വാത്മഗേഹേ സുതയുവതിസഹായഃ ശ്രീശഭക്തൈകതാനഃ സുഖമവസദമേയോ ദ്വാരവത്യാം യദൂനാം പ്രഭുരഥ ബലമൂചേ സോദ്ധവം ചാടുവാക്യം നിശമയ വചനം നിർമ്മലതരമൂർത്തേ വിശദഗുണലേയവിശ്രുതകീർത്തേ സീരധരാഗ്രജ! പലവിധമുള്ളൊരു ദുരിതകദംബവിനാശനമതിനായ് ധീര! സമന്തകതീർത്ഥാപ്ലാവനം കരണീയമെന്നു ഹൃദി കരുതുന്നേൻ പുണ്യരാശേ സൂര്യോപരാഗമുണ്ടു പാരം പ്രസിദ്ധമായ് വീരാഗ്രേസര! ബഹുഹിരണ്യാദിദാനങ്ങളും പാരാതെ ചെയ്തുകൊണ്ടു പോരികയല്ലേയിന്നു
നാഥ! പുരുഭൂതിസമുദായമിതശേഷവും Language Malayalam നാഥ! പുരുഭൂതിസമുദായമിതശേഷവും പാഥോജനേത്രനുടെ കാരുണ്യമല്ലൊ പീതാംബരൻ പൃഥുക ഭുക്തിയാൽ തോഷിച്ചു വീതശങ്കം നമുക്കേകിനാൻ സമ്പദം; ദൈതേയവൈരിയിലനാരതം ഭക്തിയോടു ചെമ്മേ വസിക്ക ചരമാവധി സുഖേന നാം
സുദതീ! മാമക നായികേ Language Malayalam താവദ്ഭൂഷണഭൂഷിതാഭിരുദിതോത്സാഹാ സഖീഭിസ്സമം സമ്പ്രാപ്താ സരണിസ്ഥിതം നിജവരം പ്രത്യുദ്ഗതാ തേന സാ സാകം പ്രാപ പുരം തദൈവ ധരണീദേവസ്സ്വപാദാനതാ- മേതാം സൗധഗതോ മനോജ്ഞശയനസ്ഥോസൗ ബഭാഷേ ഗിരം സുദതീ! മാമക നായികേ! എന്തുവൈശിഷ്ട്യം സുദതീ മാമക നായികേ! സദനസ്വാപതേയാദി സകലം പാർക്കിലദ്യാപി- പക്ഷീന്ദ്രാസനനാകും ലക്ഷ്മീശകൃപയാലേ അക്ഷയവിഭൂതികളിക്ഷണം ലഭിച്ചതും പക്ഷപാതമില്ലന്യലക്ഷണമതുമില്ല കാംക്ഷിതം കഥിച്ചീല ഞാൻ കഥയ കിമു മൂലം
എന്തൊരു ചിത്രമിദം വിചാരിച്ചാൽ Language Malayalam കല്യാണശ്രീ തടഞ്ഞീടിന കുസുമവധൂമൗലിമാലയ്ക്കിതപ്പോൾ മല്ലാരോതേഃ പ്രഭാവാദഖിലപുരവിഭൂത്യാദി സിദ്ധിച്ചതെല്ലാം ഉല്ലാസത്തോടും വിപ്രാംഗനയുടെ സഖിമാർ കണ്ടു സന്തോഷഭാരോ- ലെല്ലാരും ചേർന്നു തമ്മിൽ ഭണിതമിദമുരച്ചീടിനാൻ വിസ്മയേന എന്തൊരു ചിത്രമിദം വിചാരിച്ചാൽ ബന്ധുരഗാത്രിമാരേ! അന്തിയ്ക്കുഴക്കരി വെച്ചുണ്മാനില്ലാത്തൊ- രന്തർജ്ജനത്തിനു സിദ്ധിച്ച സമ്പത്തിതു- ഹന്ത സഖിമാരേ! മുന്നമിവൾ തീക്ഷ്ണ- ഗന്ധകിസലയം തിന്നു കിടന്നതും
ഇണ്ടലരുതരുതേ മധുമൊഴി Language Malayalam ഇണ്ടലരുതരുതേ മധുമൊഴി! കണ്ടിവാർകൂന്തലാളേ! കൊണ്ടൽനേർവർണ്ണന്റെ കോമളാം രൂപം കണ്ടാലങ്ങുണ്ടോ മതിയിൽ മതിവരൂ? പണ്ടവർതങ്ങളിലുണ്ടായ ലീലകൾ കൊണ്ടാടീടുന്നേരമുണ്ടാം വിളംബം അണ്ടർകോനാദിസുരന്മാർ പണിയും വൈ- കുണ്ഠന്റെ മന്ദിരേ ഞാനങ്ങു ചെല്ലാം കണ്ടു നിൻ കാന്തനെ വൃത്താന്തമോതി ഞാൻ കൊണ്ടിങ്ങു പോന്നീടാമാശു സുശീലേ!
എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത Language Malayalam ലക്ഷ്മീകാമുകനിമ്പമോടവൽഭുജിച്ചത്യന്തദാരിദ്ര്യമ- ഞ്ജാക്ഷോണീസുരനുള്ളതസ്തമിതമായൈശ്വര്യപൂർണ്ണം ഗൃഹം വീക്ഷ്യാമോദഭരേണ വിപ്രദയിതാ ചാരത്തുകാണായ മു- ഗ്ദ്ധാക്ഷീമാരോടു വാചമീദൃശമുവാചാശ്ചര്യപൂർവ്വം സതീ എന്തൊരൽഭുതമത്ര കാണ്മതു ബന്ധുരാംഗികളേ ബത! കാന്തനങ്ങു ഗമിച്ചതേവ നിതാന്തഭാഗ്യമിദം മമ ചന്തമാർന്നൊരു ഭൂഷണങ്ങളനന്തവിത്തസമൂഹവും ചിന്തതന്നിൽ നിനച്ചതല്ല ചിരന്തനൻ കൃപയൽഭുതം ആളിമാരുമനേകമിപ്പരിവാരവൃന്ദവുമുന്നതം മാളികാമണിമന്ദിരങ്ങളുമെങ്ങുനിന്നു സമാഗതം?
ഇടശ്ലോകങ്ങൾ Language Malayalam മത്വാ ചൈവം ധരിത്രീസുരകുലകലശാംഭോധിരാകാശശാങ്കഃ സ്മൃത്വാ ശ്രീകൃഷ്ണസർവാവയവമതിമുദാ തത്ര ഗച്ഛൻ സ്വധിഷ്ണ്യം ഉത്തുംഗസ്വർണ്ണരത്നാഞ്ചിതബഹുലഗവാക്ഷോട്ടസൗധാപണശ്രീ- രാജദ്‌ദ്യുമ്നാളിസംപൂരിതമുദവസതീം ദൃഷ്ടവാൻ ദുരദൂരെ പ്രപാവരണമന്ദരാചതുരഹർമ്മ്യഗോപാനസീ- തടാകതടവാടികാശരണഗോപുരാഗ്രോജ്വലാം വിശാലവിഹൃതിസ്ഥലീസുനിഷണ്ണലോകം പുരീം വിലോക്യ പഥി ഭൂസുരോ ഹരിപുരഭ്രമാദഭ്രമീത്
ഹന്ത ഹരിചരിതമതിതു ചിന്തചെയ്യും വിധൗ Language Malayalam ഭർത്രേ യാത്രാം നിവേദ്യ സ്വയമഥ ജഗതാം വിപ്രവംശാബ്ധിചന്ദ്രഃ ശ്രീകൃഷ്ണാദത്തരിക്‌ഥസ്സപദി മുരഹരം ധാരയൻ മാനസേന സംസ്ഥ്യായാൽ തീർത്ഥപാദസ്യ ച വിമലമതിർവിസ്മരംസ്തത്ര മാർഗ്ഗേ ഗത്വാ ഭാര്യാനിയോഗം ശ്രുതിപടുഹൃദയസ്സ്വാന്തരേവം വ്യചിന്തീത് ഹന്ത! ഹരിചരിതമതിതു ചിന്തചെയ്യും വിധൗ എന്തൊരു വിശേഷമതികാന്തതരമത്രേ അന്തകപുരാരിനതനന്തരം കൂടാതെ ചന്തമിയലുന്നൊരു പൂജാം വിധായ സുഖ- പാനാശനാദിയാൽ തുഷ്ടനാക്കീടിനാൻ; നിദ്രാം വെടിഞ്ഞു നിശി വ്യജനമതുകൈക്കൊണ്ടു