കിരാതം

Malayalam

പോടാ നീയാരെടാ മൂഢ

Malayalam
ഇത്ഥം വ്യാധാകൃതീശൻ ഗിരിവരതനയാം സാദരം ചൊല്ലുമപ്പോൾ
ബദ്ധക്രോധേന പന്നിത്തടിയനരിയദുഷ്ടാസുരൻ മൂകവീരൻ
അത്യുച്ചം നാദമോടും വലയുമറുതിചെയ്താശു ചാടുന്നനേരം
മൃത്യോർമൃത്യോശ്ശരം കൊണ്ടലറിയുടനടുത്താശു പാർത്ഥന്റെ നേരേ
 
വൃത്രവൈരിജനുമസ്ത്രമൊന്നധിക ബദ്ധസംഭ്രമമയച്ചതും
പോത്രിവീരനു തറച്ചു വീണവനുമത്ര പാർത്ഥനുടെ സന്നിധൗ
ചീർത്തകോപമൊടു പാർത്ഥനോടുടനടുത്തു മൃത്യുഹരനെത്രയും
പത്തുദിക്കടയുമെത്തുമൊച്ചയൊടുമിത്ഥമർജ്ജുനമുവാച സഃ
 
പല്ലവി:

കുന്തീതനയനവൻ വെന്തുപോയെന്നാകിലോ

Malayalam
കുന്തീതനയനവൻ വെന്തുപോയെന്നാകിലോ
ചിന്തിച്ചാലുണ്ടാക്കാമല്ലോ !
ഹന്ത സന്താപമിതു ചിന്തിക്കവേണ്ട ചെറ്റും
പൂന്തേന്മൊഴിയേ പാർവ്വതി !
 
അന്തികെ നീയും കൂടെ ചന്തമോടു പോരേണം
സന്താനവല്ലി ബാലികേ !
സന്തോഷമോടു ചില സാന്ത്വനവാക്കുകൊണ്ടു
ശാന്തനാക്കുവാനായെന്നെ.

അപ്പോലെ എന്നു ഭവാൻ

Malayalam
അപ്പോലെ എന്നു ഭവാൻ കല്പിച്ചു പിന്നെ യുദ്ധം
ഏല്പാനെന്തൊരു സംഗതി
ചൊൽപ്പൊങ്ങും സുരാരികൾ മുപ്പുരാസുരന്മാരെ
എൾപ്പൊരിചെയ്ത ദൈവമേ !
നിൽപാനാളാമോ ഭവാൻ കെൽ‌പോടെതിർത്താൽ പാർത്ഥൻ
അൽപമാനുഷനല്ലയോ ?
മൽപ്രാണനാഥ പാർത്ഥനിപ്പോഴേ വേണ്ടുംവരം
എപ്പോരും നൽകുകല്ലല്ലീ !
 

ധന്യേ വല്ലഭേ ഗിരികന്യേ

Malayalam
ധന്യേ വല്ലഭേ ഗിരികന്യേ നമ്മുടെ വല
തന്നിൽ വന്നൊരു പന്നിയായ്
മന്നവൻ പന്നഗദ്ധ്വജൻ തന്നുടെ സഖി മൂക-
നെന്ന ദുഷ്ടാസുരൻതന്നെ
കൊന്നുകളവൻ കരിക്കുന്നുപോലുള്ളവനെ
പിന്നെ വിജയൻതന്നോടും
നന്നായിക്കലഹിക്കാമെന്നിയേ കോപം പാർത്ഥൻ-
തന്നോടുമില്ലിന്നെന്നുള്ളിൽ
 

മുല്ലബാണാരേ

Malayalam
മുല്ലബാണാരേ, മമ വല്ലഭ ചൊല്ലുകയ്യോ,
വല്ലാതെ തവ നേത്രങ്ങൾ
ചൊല്ലാവല്ലാതെ ചുവന്നല്ലോ കാണുന്നു പണ്ടു
മല്ലീശരനെകൊല്ലുന്നാൾ
അല്ലാതിങ്ങിനെ കണ്ടിട്ടില്ലാ ഞാനതുകൊണ്ടു
മല്ലാരിപ്രിയ ! ചൊല്ലുന്നേൻ
ചൊല്ലേറും പാണ്ഡവനു നല്ലപോലെ വരങ്ങ-
ളെല്ലാമേ നല്കുകല്ലല്ലീ
 

ഇത്ഥം നിവേദ്യ ഗിരിപുത്രീം

Malayalam
ഇത്ഥം നിവേദ്യ ഗിരിപുത്രീം പുനസ്സഖലു മൃത്യുജ്ഞയൻ ത്രിപുരഹന്താ
ഭക്തജനപാലൻ--മുക്തിദസുശീലൻ--
മത്തഗജവക്ത്രമുഖപുത്രരൊടുമദ്രിവര-
പുത്രിയൊടുമെത്രയുമുദാരം
 
ചട്ടറ്റ വമ്പുടയ കാട്ടാളവേഷമൊടു 
കാട്ടിൽ കരേറിയതുനേരം
എട്ടുദിശിയും പരിചിൽ ഞെട്ടിന നിനാദമൊടു 
കാട്ടർകുലമായരിയ ഭൂതം
 
വേട്ടയ്ക്കു വട്ടമിടകൂട്ടിച്ചുഴന്നരിയ 
കാട്ടിന്നകത്തു വടിവോടേ
ഒട്ടൊഴിയെ മൃഗതതിയെ വട്ടമിടയിട്ടുവല-
കെട്ടിവിളിയിട്ടു പരമേശൻ
 

യുക്തമിതു മദനനു മതിമുഖി

Malayalam
യുക്തമിതു മദനനു മതിമുഖി ചതികരുതുകയതിനാൽ
അതിനൊടു സമമിതു ബത പനിമതികുലപതിയല്ലേ
അതവരതതിയുടെ വിഹതിയെ മതിയതിലിതു കരുതി
കൃതതപമൊടു മമ മതിയിലുമിതു കുതുകമൊടുദിതം

മാനുഷനാമർജ്ജുനനുടെ മാനം

Malayalam
മാനുഷനാമർജ്ജുനനുടെ മാനം കളവതിനായ്
മാനിച്ചു ഭവാനേൽപ്പതു നൂനം ചിതമല്ലേ
മീനദ്ധ്വജനെപ്പോലാവാർജ്ജുനനവനല്ലേ
ദീനപ്രിയ, മേനേ ഹൃദി ഞാനെൻ ഭഗവാനേ!

കേട്ടാലും അതിന്നുണ്ടൊരുകൂട്ടം

Malayalam
കേട്ടാലും അതിന്നുണ്ടൊരുകൂട്ടം വിധമതു നീ
ചട്ടറ്റ വപുസ്സോടൊരു കാട്ടാളനതായ് ഞാൻ
കാട്ടിൽക്കയറിച്ചിലനായാട്ടുകൾ തുടരുമ്പോൾ
പെട്ടെന്നവോടൊരു ശണ്ഠകൂട്ടാൻ വഴിയുണ്ടാം

നിൻകഴലിണയും കനിവിലവൻ

Malayalam
നിൻകഴലിണയും കനിവിലവൻ കരുതി വിശങ്കം
കിങ്കരനാം കുരുകുലജമദം കളവതിനായി
കിംകലയസി ചെങ്കനൽനയനാങ്കിതമുടയോനേ
പങ്കജശര ഹുംകൃതിഹര, ശങ്കര, ശിവശംഭോ!

Pages