കിരാതം

Malayalam

മന്നവർമണി പാർത്ഥന്നിഹ

Malayalam
മന്നവർമണി പാർത്ഥന്നിഹ തന്നുടെ മനതാരിൽ
എന്നോടെതിരില്ലാരും എന്നുള്ളഭിമാനം
ഇന്നേ കളയേണം പുനരെന്നാൽ വരമെല്ലാം
നന്നായരുളീടാമതു ധന്യേ, ഗിരികന്യേ!
മായേ മാമകജായേ, മോഹനകായേ ശൃണു കാര്യം

പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ

Malayalam
ഇങ്ങനേ പല പരീക്ഷകൊണ്ടു ഫലമില്ലായാഞ്ഞു സുരനാഥനും
തിങ്ങിനോരു ഭയമോടു ചെന്നു രജതാദ്രിശൃംഗനികടേ തദാ
മംഗലാം ഹിമഗിരീന്ദ്രജാം പ്രതിയുണർത്തിരോരളവും ശങ്കരീ
മംഗലപ്രദനതായ് വിളങ്ങിനൊരു ശങ്കരം പതി ജഗാദ സാ
 
പാരീരേഴിന്നും സാരമായുള്ള വേരാം പരമേശ
പാരിച്ചോരു നിൻകൃപയാൽ പരിപാലിതയിഹ ഞാൻ
പറയുന്നതു ശൃണു മേ ബത പരമേശ്വര ഭഗവൻ
കുന്തീതനയൻ തവ പദചെന്താരിണ സതതം
ചിന്തിച്ചു തപംചെയ്‌വതും പുനരെന്തവനു വരത്തെ
അന്തകഹര! ഹന്ത ഭവാൻ ചന്തമോടു കൊടാത്തൂ?
 

ബന്ധുരരൂപികളേ പറവിൻ

Malayalam
ബന്ധുരരൂപികളേ പറവിൻ എന്തിഹ നാമിനിച്ചെയ്‌വതഹോ!
കുന്തീസുതനൊരു കാണിപോലും ചിന്തയിലില്ല കുലുക്കമഹോ!
ഭീമസഹോദരൻ തന്നുട ഭീമതപോബലം ഭീമമല്ലോ!
കാമിനിമാരിലൊരുത്തരാലും ആമയമില്ലിത്തപസ്സിനെടോ
എന്തിനു ഹന്ത തപം ചെയ്യുന്നൂ? സന്തതമിങ്ങനെ പാണ്ഡുസുത!
ചിന്തയിലെന്തു നിനക്കു മതം കുന്തീകുമാര, പറഞ്ഞീടു നീ
ആവതില്ലേതുമിതിന്നു നമ്മാൽ കേവലമിന്നിതുകൊണ്ടു മേലിൽ
നാവിന്നു നാണക്കേടെന്തു ചൊൽവൂ പൂവണിയുന്നണിവേണികളേ!
സുരപ്രൗഢതനയനോടടുക്കമൂലം തരക്കേടിന്നകപ്പെട്ടു കനക്കെത്തന്നെ

കേവലമേവ ഹി ശൃണു ഗിരമയി

Malayalam
ഏവം വലാരികൃതശാസനയാ തദർത്ഥം
ദേവാംഗനാഞ്ച രജതാദ്രിവനം പ്രവിശ്യ
ദേവേന്ദ്രസൂനുമതിഭീമതപശ്ചരന്തം
ദേവ്യസ്തമൂചുരിദമർജ്ജുനമാദരേണ
 
 
കേവലമേവ ഹി ശൃണു ഗിരമയി നോ ദേവേന്ദ്രാത്മജ
ദേവസുന്ദരിമാരാം ദേവിമാർ ഞങ്ങൾ നിന്റെ
പൂമെയ് കണ്ടു പൂണ്മാനാവിർമ്മോദേന വന്നു
 
ഊറ്റമായുള്ള വെയിൽ കാറ്റും മഴയും മഞ്ഞു-
മേറ്റു വൻകാട്ടിലേറ്റം സന്താപമോടേ
ചെറ്റുനാളല്ലല്ലോ നീ മുറ്റും സേവിച്ചീടുന്നു
കറ്റജ്ജടയോനുണ്ടോ ചെറ്റു കാരുണ്യം തോന്നി
 

സുരലോകസുന്ദരിമാരെന്നു

Malayalam
ഇത്ഥം വൃത്രാരിപുത്രൻ ഭയകരതപസാ ദേവദേവം തമീശം
നത്വാ ചിന്തിച്ചു വാഴുന്നളവിലമരലോകേശനും ദേവലോകേ
ചിത്തേ ചിന്തിച്ചിവണ്ണം നിജതനയതപശ്ശക്തിധൈര്യങ്ങൾ കാണ്മാൻ
പൊൽത്താരമ്പന്റെ സൈന്യംതൊഴുമമരവധൂവൃന്ദമോടൊത്തുകൂടി
 
ദേവേന്ദ്രനങ്ങഥ സുരാംഗനമാരുമായി
വേവീടിനോരളവു തന്നുടെ ചിന്തിതങ്ങൾ
സർവ്വം വലാരി സുരസഞ്ചയസേവ്യനപ്പോൾ
സ്വർവ്വേശ്യമാരൊടു മുദ ഗിരമേവമൂചേ
 
സുരലോകസുന്ദരിമാരെന്നു പെരിയ ചൊല്ലുടയവരേ
സരസം മമ വാക്യം കേൾപ്പിൻ, സാരസേഷു മനോമോഹിനിമാരേ

ഗൗരീശം മമ കാണാകേണം

Malayalam
പാർത്ഥൻ ഗൗരീശദേവം പരിചിനൊടു തപസ്തപ്തുമേവന്തമീശം
ഗത്വാ തീർത്ഥാനി തീർത്വാ വനനഗര നഗാൻ ദേവസത്മാന്യനേകാൻ
നത്വാ പിന്നിട്ടു ചെന്നു രജതഗിരിവരോപാന്തഗംഗാതടാന്തേ
ശുദ്ധാത്മാ ചിന്തചെയ്തങ്ങൊരുപദമവനീലൂന്നിനിന്നാദിനാഥം
 
പല്ലവി:
ഗൗരീശം മമ കാണാകേണം ശുഭഗൗരാഭം തിരുമെയ് മുഴുവൻ
അനുപല്ലവി:
ശൗരിവിരിഞ്ചപുരന്ദരമുഖ്യസുരാസുരസർവ്വചരാചരവന്ദ്യം
ചരണം1:
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പന്നഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തോരു

പരമേശ പാഹി പാഹി മാം

Malayalam
പ്രിയതമയോടുമേവം യാത്രചൊല്ലീട്ടു പാർത്ഥൻ
ഭയമൊഴിയെ നടന്നാനുത്തരാശാം വിലോക്യ
സ്വയമിതി ഗിരികന്യാവല്ലഭം ഭക്തിപൂർവ്വം
ജയ ജയ പരമേശാ പാഹിമാമെന്നു ചൊല്ലി
 
പല്ലവി:
പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ
ഹര പുരനാശന ദൈവമേ
 
ചരണം1:
പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം
പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ
പുരുഹൂതാനുജാദിഭുവന‌വന്ദ്യ, പോറ്റി !
 
ചരണം2:
ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ

ശൃണു വല്ലഭ

Malayalam
പല്ലവി:
ശൃണു വല്ലഭ ഗുണവാരാന്നിധേ അണിമെയ്യിതേ-
ക്കാണുന്നെന്നിനി ഞാൻ
ചരണം1:
വര പണ്ടൊരുവരിഷം ഭാവാനുരുതീർത്ഥങ്ങൾ കരുതിപ്പോയി
വരുവോളവുമുളവായി താപം
ചരണം2:
ഭവനേ വാഴുന്നൊരു നമ്മെയിപ്പോൾ വിപിനേ വാഴിച്ചതുമീശ്വരൻ
അവയെല്ലാം പറവതെന്തധുനാ
ചരണം 3
പുരഹരനുടെ ചരണാംബുജം കരുതുമ്പൊഴും
പിരിയാതെന്നെ നിരൂപിച്ചുകൊള്ളണം നാഥ!
ചരണം 4:
മതിശേഖരനോടു നീ പോയി വരവും പാശുപതവും വാങ്ങി 
അതിമോദം സുമതേ വന്നാലും
 

വരിക ബാലേ ശൃണു

Malayalam
അന്യൂനം ഭക്തിപൂർവ്വം പരമശിവപദം സേവചെയ്‌വാൻ ഗമിപ്പാൻ
ഉന്നിദ്രാമോദമോടും വിജയനിതി പുറപ്പെട്ടു വീതാത്മഖേദം
ധന്യന്മാരഗ്രജന്മാരൊടുമഥ സഹജന്മാരൊടും യാത്രചൊല്ലി-
പ്പിന്നെപ്പാഞ്ചാലിയോടങ്ങുരുതരകൃപയാ ചെന്നു കണ്ടേവമൂചേ
 
പല്ലവി:
വരിക ബാലേ ശൃണു പാഞ്ചാലേശവരകന്യേ നീയും
ചരണം1:
വാരിജവിലോചനേ വാരണസുഗമനേ
താരിൽത്താർമാനിനീനിവാസതനോ
പാരാളുമഗ്രജന്മാരാൽ നിയോഗിക്കയാൽ
മാരാരിദേവനെപ്പോയ്സേവചെയ്‌വാൻ
ചരണം2:

ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ

Malayalam
ഉള്ളത്തിൽക്കപടങ്ങളെന്നതറിയാതപ്പാണ്ഡവന്മാർ പരം
കള്ളച്ചൂതതിനാൽ സുയോധനനൃപൻതന്നോടു തോറ്റെത്രയും
മുള്ളും കല്ലുകളും നിറഞ്ഞ തിമിരേ ദ്വൈതാടവീതന്നുടെ-
യുള്ളിൽപ്പുക്കു നടന്നു താപമൊടു പന്തീരാണ്ടിതേവം പുരാ.
 

Pages