എന്തൊരു വരമിനിവേണ്ടു
Malayalam
എന്തൊരു വരമിനിവേണ്ടു മഹാത്മൻ
പോകുന്നേനിനി ഞങ്ങളിദാനീം
ഈക്ഷേസുരവരനന്ദന മേലിൽ
ജയതം സുമധുര ചാരുസുശീല!
സുഭദ്രാഹരണം സമാപ്തം.
ശ്രീകൃഷ്ണന്റെ ജ്യേഷ്ഠൻ
പംക്തികണ്ഠനതീവ ദുർബലനെത്രയും ബഹു കശ്മലൻ
പണ്ടു ജാനകി ദേവിയെബ്ബത കട്ടുകൊണ്ടവനല്ലയോ?
താഡനം മുസലേന മൂർദ്ധ്നിപതിയ്ക്കുമപ്പൊഴുതെന്നിയെ
മൂഢവാനര നിന്റെ ഗർവമടങ്ങുകില്ലൊരു നാളുമേ.
ശ്ലോകം:
ഇതി കപികുലവീരൻ ഘോരഹുംകാരനാദൈ-
രതിവിപുലശരീരൻ കാനനാന്തം മുഴക്കി
അടൽ കരുതിയണഞ്ഞൂ നാരിമാരെപ്പിടിപ്പാൻ
തുടരുമളവുകോപാൽ കാമപാലോ ബഭാഷേ.
പദം:
നിൽക്ക നിൽക്കട മർക്കടാധമ കാൽക്ഷണം മമ മുന്നിൽ നീ
പോക്കുവൻ തവ ജീവിതം മമ വജ്രമുഷ്ടികളാലെടാ
ഉഗ്രനാം നരകാരി തന്നുടെയഗ്രജൻ ബലനേഷ ഞാൻ
ശക്തനെന്നു ധരിക്ക മർക്കടമൂഢകീട ശിഖാമണേ
പുഷ്കരാക്ഷികളോടു ഭീഷണി നന്നുനന്നിഹ ദുർമ്മതേ
മുഷ്കരം മുസലായുധം മമ കാൺക ശത്രു വിമർദ്ദനം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.