ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

അനുജവരരേ നിങ്ങള്‍ കേള്‍ക്ക

Malayalam
ദത്വാഭയം മുനിജനായ മുദാ മഹാത്മാ 
സ സ്വാര്യകാര്യമധികൃത്യ തയാ മനീഷീ
ബദ്ധാഞ്ജലീ നവനതാനനുജാന്നിരീക്ഷ്യ
ബദ്ധാദരം രഘുവരോവചനം ബഭാഷേ
 
 
അനുജവരരേ നിങ്ങള്‍ കേള്‍ക്ക മമ വചനം
കനിവോടു മമ കാര്യം കരണീയമായ് വന്നു
 
ലവണാസുരപീഡിതം അവനീസുരനികരം
അവനെപ്പോരില്‍ ഹനിപ്പാന്‍ അതിനു സമയം വന്നു 

 

രാഘവ ഗിരം ശൃണു രാഘവ

Malayalam
അത്രാന്താരേ ജിതഷഡിന്ദ്രിയവൃത്തിവര്യാഃ
തത്രാപി ഭീതിരഹിതം ലവണം നിഹന്തും 
രാമം നിശാചരകുലാന്തകരംരമേശം
ഭക്ത്യാ ബ്രുവന്മുനിവരാ വചനം മഹാര്‍ത്ഥം
 
 
രാഘവ ഗിരം ശൃണു രാഘവ
രവികുലജലനിധിനിശാകര ഗുണനിധേ
അവിജയിമുഖാമരവന്ദിതചരണ
 
നിശിചരകുലമെല്ലാംവിരവോടെ ഹനിക്കയാല്‍ 
ദിശി ദിശി വിളങ്ങുന്നു യശസ്സും തേ വീര
 
അവനീദേവരെയെല്ലാം കനിവോടവനം ചെയ്‌വാന്‍
ലവണനെ ഹനിക്ക നീ ദയാനിധേ രാമ
 

രംഗം 7 വാത്മീകിയുടെ ആശ്രമം

Malayalam

വാത്മീകിയുടേയും മറ്റ് മുനിമാരുടേയും ആവശ്യപ്രകാരം ലവണാസുരനെ വധിക്കാനായി ശത്രുഘ്നനെ മഥുരയിലേക്ക് ശ്രീരാമൻ അയക്കുന്നു.

ആരെടാ അടവിയില്‍ വന്നവന്‍

Malayalam
നിശീഥേ ഗംഗായാസ്തടതരുതലേ സൂതസഹിതേ
സുമിത്രായാഃ പുത്രേ സപദി സധനുഷ്കോ വനചരഃ
ഗഭീരാക്ഷോ നാമ്നാ മധുസുതസഹായോ മഗധജാ-
തനൂജം വ്യാചക്ഷേ വചനമിദമാടോപസഹിതം
 
 
ആരെടാ അടവിയില്‍ വന്നവന്‍ ?
പാരെടാ ഘോര പരാക്രമമിഹ തേ ?
 
ചേരുമെടാ മനുജാധമ കുമതേ
പോരിനു വരിക നീ വൈകീടാതെ
ഭീരുതയോടുടനോടീടാതെ

 

അസ്തു ശുഭം തേ വിദേഹജേ

Malayalam
ഏവം സമ്മാന്യ സീതാം രഘുകുലതിലകഃ പൌരദുര്‍വ്യാഹൃതം തല്‍
ജ്ഞാത്വാ തത്യാജ രാമഃ പവനസഖിവിശുദ്ധ്യൈക പത്നീവ്രതസ്ഥാം
ഗംഗാകുലേ വിസൃഷ്ടാം ജനകനൃപസുതാം ഗര്‍ഭിണീം ലക്ഷ്മണേന
ദൃഷ്ട്വാ വാല്‍മീകജന്മാ മുനിരപി വചനം സാന്ത്വയന്നേവമൂചേ
 
 
അസ്തു ശുഭം തേ വിദേഹജേ മാസ്തു ഭയം ഹേ
നിസ്തുല്യമാകുന്നു നിന്നുടെ ചരിതം 
മാസ്തു തേ മനതാരില്‍ ഖേദവും
 
നിശിചരനഗരിയിലശോകകാനനം തന്നില്‍
നീ വസിച്ചതും കാരണം വിജ്ഞാതം
 

Pages