ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

ചിത്രമിതു ചിത്രമിതു

Malayalam
തതോ മൃഗേന്ദ്രപ്രതിമപ്രഗര്‍ജ്ജനം
വചോതിരൂക്ഷം ലവണാസുരോ ബലി
നിശമ്യ സംഗ്രാമകുതൂഹാലോ ജവാല്‍
തതഃ പ്രതസ്ഥേ വികടാഗ്രജോ വനാല്‍
 
 
ചിത്രമിതു ചിത്രമിതു മര്‍ത്യ തവ കൃത്യം 
വൃത്രരിപു ശത്രുവൊടു യുദ്ധനിമിത്തം
 
കര്‍ത്തുമതി സാഹസമൊടെത്തിയതുമോര്‍ത്താല്‍

 

നരാശകീടാ വാടാ നരാശകീടാ

Malayalam
തതോ മഹാത്മാ രഘുവീരസോദര--
സ്തീര്‍ത്വാ നദീന്താ ലവണം മഹാസുരം 
ധൃത്വാ ശരാസം സഹസൈവ കോപാ-
ദ്യുദ്ധായ ബദ്ധാദരമാജുഹാവ
 
 
നരാശകീടാ വാടാ നരാശകീടാ
നരാശകീടാ വാടാ രണഭുവി
നരാശനം തേ നിരാശയാകും 
ദുരാശ നിന്നുടെ വിനാശകാലം
നിശാചരാധമ വന്നിതു നൂനം
 
ചണ്ടശിലീമുഖ മണ്ഡലമധുനാ
കുണ്ഠപരാക്രമ നിന്നുടെ കണ്ഠം
ഖണ്ഡിതമാക്കീടുമരനിമിഷേന
ശൌണ്ഡതയോടിഹ വന്നീടുക നീ
 

വാരിജനിഭവദന ബാല മാ കുരു

Malayalam
ഇത്ഥം നിഗദ്യ ജനകസ്യ സുതാ സുതൌ ദ്വൌ
പ്രാസുത ഭാനുകുലവാരിധി പൂര്‍ണചന്ദ്രോ
ലാവണ്യസാരനിലയൌ തനയൌ ജനിത്രീ
വാചം ജഗാദ രഘുവീരമനുസ്മരന്തീ
 
 
വാരിജനിഭവദന ബാല മാ കുരു രോദം മമ സൂനോ
വരമിതു തവ ജനനം ബാല വിരവോടു വിളങ്ങുക നിങ്ങള്‍ 
ഭാഗ്യമഹോ മമ ജാതം 
 
നിരുദകമാകിയ ഭൂമൌ ബാല 
വരവര്‍ഷമെന്നതുപോലെ
 
സുരലോകസുധയിഹ ലോകേ ബാല
നരനു ലഭിച്ചതുപോലെ 
 
വിശദകുശാഗ്രധിയാകും നീയും കുശനെന്നു നാമം

പ്രസവസമയം വന്നു സപദി

Malayalam
അഥാഭിഷിക്തസ്സ തു ശത്രുജേതാ
വാത്മീകജാതാശ്രമമാശു ഗത്വാ
നിശാനിവാസായ തദാ ന്യവാത്സീത്
പ്രസൂതികാലോഥ ബഭൂവ ദേവ്യാഃ
 
 
പ്രസവസമയം വന്നു സപദി സഞ്ജാതം
വസുമതിദേവീ പരിപാലയ മാം
 
സുകൃതവൈഭവാല്‍ സുതജനനവും
സുലഭാമാക്കേണം സുമതേ രാഘവ

 

രംഗം 8 വാല്മീകിയുടെ ആശ്രമം

Malayalam

വാത്മീകിയുടെ ആശ്രമത്തിൽ വസിക്കുന്ന കാലത്ത് സീത പ്രസവിക്കുന്നു. കുട്ടികൾക്ക് ലവനെന്നും കുശനെന്നും നാമകരണം ചെയ്യുന്നു.

ജയ ജയ മഹാമതേ ജയ ജയ

Malayalam
ശത്രുഘ്നസ്തദനേഹസി പ്രഥയിതും രാജ്ഞോ രഘൂണാം പ്രഭോ-
രാജ്ഞാം യജ്ഞവിഘാതിനോ മധുസുതസ്യാസുപ്രണാശാദ്ഭുതം 
സന്നദ്ധസ്സമുപേത്യ രാഘവപദദ്വന്താരവിന്ദം സ്പൃശന്‍
സ പ്രോചേ സമരേ നിയോജയ മുദാ ഭൃത്യം പ്രഭോ മാമിതി
 
 
ജയ ജയ മഹാമതേ ജയ ജയ മഹീപതേ
കരുണാസാഗര തവ കരുണയുണ്ടെങ്കിലോ 
 
കരവാണി കരണീയം ശരണാഗതപാലക 
അരുളിച്ചെയ്തയക്കേണം അടിയനെ വിരവോടെ 
 
അരികളെക്കൊലചെയ്‌വാന്‍ അതിനതികുതൂഹലം

 

Pages