ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

രംഗം 5 വനം

Malayalam

ലക്ഷ്മണൻ തിരിച്ച് പോയ ശേഷം വിലപിക്കുന്ന സീതയുടെ സമീപം വാൽമീകി മഹർഷി എത്തി സമാധാനിപ്പിക്കുന്നു.

ഹാ ഹാ വിധി ദുര്‍വിപാകം

Malayalam
വിസൃഷ്ടാ തന്വംഗീം വിപിനഭുവി ഖോരേപി വിജനേ
വിലാപം വന്യാനാം വിവിധതരമാകര്‍ണ്യ ഭയദം
വിധിം സാ നിന്ദന്തീ വിവശകരുണാ വിശ്രുതഗുണാ
വിലാപം പ്രാരേഭേ വിമലചരിതാ വീരദയിതാ
 
 
ആരോടു ചൊല്ലുന്നു ഘോരം ?
വ്യൂഹം പിരിഞ്ഞ മാനെന്നപോലെ
ഹാ ഹാ ഗഹന ഗുഹതന്നിലായി
എന്നെ രക്ഷിപ്പതിന്നു ആരിഹ ഈ വിപിനേ ?
എന്തൊരു ദുരിതം ഞാന്‍ ചെയ്തതു ദൈവമേ ?
 
 
തിരശ്ശീല

 

ഹന്ത ഹന്ത എന്‍റെ കാന്തന്‍

Malayalam
ഹന്ത ഹന്ത എന്‍റെ കാന്തന്‍ 
ഏവം ചെയ്‌വതു യോഗ്യമോ ?
ദൈവകൃത്യമെന്നറിക ദേവര ഖേദിച്ചീടൊല്ല
ദേവദേവനാകും രാമസന്നിധൌ വൈകാതെ പോക 

ജാനകീ നിന്നെയും വഞ്ചിപ്പതിന്നു മാം

Malayalam
ജാനകീ നിന്നെയും വഞ്ചിപ്പതിന്നു മാം
മാനവപുംഗവനിന്നരുള്‍ചെയ്തു
ഭാനുകുലാധിപന്‍ ലോകാപവാദത്താല്‍
കാനനസീമനി കൈവെടിഞ്ഞുനിന്നെ

സാഹസമിദം സപദി ജാതമതി

Malayalam
ശ്രീരാമാവാക്യം ശിരസാ ഗൃഹീത്വാ 
സാകം സുമന്ത്രേണ രഥേന ഗത്വാ
തീര്ത്ത്വാ സുമിത്രാതനയോഥ ഗംഗാം
സീതാസമക്ഷം വിലലാപ ദീനഃ
 
 
സാഹസമിദം സപദി ജാതമതി കില്‍ബിഷം 
(ആത്മഗതം)   
ഹാ ഹാ കിമു കരവാണി കര്‍മ്മദോഷം ?
വളരുന്നു പരിതാപം തളരുന്നു മമ ദേഹം 
ഇളകുന്നു ഹൃദി ധൈര്യം എന്തുചെയ് വൂ

 

ആര്യ വീരശിഖാമണേ ജയ

Malayalam
ആര്യ വീരശിഖാമണേ ജയ
വീരവാരിധിതാരണ 
ഘോരഘോരമുരച്ചതും ബത ചേരുമോ ജഗതീപതേ ?
അനലമദ്ധ്യവിഗാഹനേന വിശുദ്ധിയാകിയ സീതയേ
വനതലത്തിലഹോ ത്യജിപ്പതിനെന്തു സമ്പ്രതി കാരണം ?
 
ദുഷ്കൃതം ബത ചെയ് വതിന്നിഹ യോഗ്യമാകുമോ ദൈവമേ 
നിഷ്കൃതിയുമഹോന്നഹീദൃശകര്മ്മകാരികളാകിലും
ധര്‍മ്മസങ്കടമായകാര്യം വന്നുവെങ്കിലോ സാമ്പ്രതം
ധര്‍മ്മമെന്നു ധരിക്കിലോ ഹൃദി ശാസനം കരവാണി തേ

ഏഹി സൌമിത്രേ ഈഹിതം കുരു

Malayalam
കലുഷരജകവാക്യം ചാരവാചാ ഗൃഹീത്വാ 
ജനകനൃപതനൂജാം ത്യക്തുകാമോതിവേഗാല്‍
അതിരഹസിസുമിത്രാസൂനുമാഹൂയ രാമോ
നിജകുലചരിതം തത് പ്രേക്ഷ്യവാചം ബഭാഷേ
 
 
ഏഹി സൌമിത്രേ ഈഹിതം കുരു
നാഹിതം വദ മോഹിതനായി 
അനലശുദ്ധായാം ജനകജാതയെ 
വനമതിലാക്കി വരിക വത്സ നീ 
ഉരുതരാപവാദം പറയുന്നുപോല്‍
പുരവാസിജനം പരമബന്ധോ ഹേ 
വിധിയുമിന്നഹോ വിപരീതനായി
അധികഖേദവും സപദിയെന്തഹോ

 

Pages