ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

സാഹസികള്‍ ആരിവിടെ പോരിനു

Malayalam
ആയോധനേ വിജിതമാശര രാജപുത്ര-
ശത്രും വിബുദ്ധ്യബലിനാ കുശനാമകേന
സീതാപതിസ്സതതഗാത്മാജ മഭ്യയുങ് ക്ത
സംപ്രാപ്യ വത്സനികടം ജഗദേ ഹനുമാന്‍
 
 
സാഹസികള്‍ ആരിവിടെ പോരിനു തുനിഞ്ഞതും 
മോഹേന ചാ ആകുലിത ഹൃദയരോവാ
 
അനിലസുതന്‍ അഹമെന്നു ധരിച്ചീടുവിന്‍ ബാലരേ
ജലനിധി കടന്നോരു വാനരനഹം
ചമ്പ ( 10 )
ഘനതരപരാക്രമികള്‍ ആയനിശീചാരികളെ
രണഭുവി സമൂഹേന മര്‍ദ്ദനകരന്‍ ഞാന്‍

 

രംഗം 15 വനം ഹനൂമാനും ലവകുശന്മാരും

Malayalam

ശ്രീരാമൻ പിൻവലിഞ്ഞ് ഹനൂമാനെ പറഞ്ഞയക്കുന്നു. ഹനൂമാന്റെ തിരനോക്കിനുശേഷം ഹനൂമാൻ ബാലകർ ആരാണെന്ന് മനസ്സിലാക്കുന്നു. ബാലകന്മാരോടു കൂടെ ഹനൂമാൻ യുദ്ധമെന്ന പേരിൽ അൽപ്പം കളിക്കുകയും ബന്ധനസ്ഥനാവുകയും ചെയ്യുന്നു. ബന്ധിക്കപ്പെട്ട ഹനൂമാനെ കൗതുകം കൊണ്ട് ബാലന്മാർ അമ്മയുടെ സമീപം കൊണ്ട് ചെല്ലുന്നു. ഇത്രയുമാണ് ഈ രംഗത്തിൽ ഉള്ളത്.

ഈ രംഗത്തിൽ കീഴ്പ്പടം കുമാരൻ നായർ, ഹനൂമാൻ വേഷത്തിൽ, ബാലന്മാരുമായി അഷ്ടകലാശം എടുത്തായിരുന്നു യുദ്ധം നടത്തിയിരുന്നത്.

എങ്കിലോ മേ കണ്ടുകൊള്‍ക ബലം

Malayalam
എങ്കിലോ മേ കണ്ടുകൊള്‍ക ബലം ഹേ ബാലന്മാരെ
എങ്കിലോ മേ കണ്ടുകൊള്‍ക ബലം
 
മംഗലമല്ലിതു മാമകനിന്ദയു-
മിംഗിതേന ധരിച്ചീടുവിന്‍ ബാലരേ
 
സംഗരം സുകുമാരശരീരിക-
ളായ നിങ്ങളോടു സംഗതമല്ലിതു     
 
സായകജാലമെടുത്തിഹ ഞാനും
കായഭേദമപി ചെയ്തീടുമെങ്കില്‍ 
 
ഞായമല്ല അമര്‍ ചെയ്വതിന്നും ബത 
പ്രായമല്ല മമ നിങ്ങളിതാനീം              
 
നമ്മൊടു ചെയവതു മിന്നു നിനച്ചാല്‍ 
നന്മയോടു പറയുന്നതയുക്തം
 

പോക പോക ഭവാന്‍ പുരം പ്രതി

Malayalam
പോക പോക ഭവാന്‍ പുരം പ്രതി 
പോക പോക ഭവാന്‍ 
 
പാകവാക്കുരചെയ്തീടുന്നതും
ഏകാവീര്യനു യോഗ്യമോ ?
 
ഇഷ്ഠരായ കനിഷ്ഠരും ശര-
വൃഷ്ടി നിര്‍ജ്ജിതരായതും
 
കഷ്ടമല്ലയോ കണ്ടു ഞങ്ങളോ-
ടിഷ്ടവാക്കുരചെയ് വതും       
 
നിര്‍ണ്ണയം തവ ദുര്‍ന്നയം
പെരുതായി വന്നിതു ഭൂപതേ 
 
വര്‍ണ്ണയേദ്യദി കര്‍ണ്ണശൂലമായ് 
വന്നിടും ദൃഠമേവതേ

വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍

Malayalam
ധരാസുതാസുതാസ്ത്രതോ മൃധേ ജിതേ നിജാനുജേ
ധരാപതിശ്ശരാസനം ദധദ്രഘൂത്തമോപി ച
അവാപ്യ ച പ്രത്യാപവാനവേക്ഷ്യ തൌ കുമാരകൌ
തദാ മുദാ ജിതാന്തരൌ ജഗാദ ജാതകൌതുകം
 
 
വീരരാകും നിങ്ങള്‍ ആരുടെ കുമാരര്‍ ?
ചാരുപരാക്രമ ചാതുരീയം കാണ്‍കയാല്‍
ചേരുന്നു ചേതസി മോദവുമധുനാ 
 
 
ആയുധവിദ്യകളാരുടെ സവിധേ
അഭ്യസിച്ചതു നിങ്ങളമ്പൊടു ചൊല്‍ക
 
ആയോധനക്രമമത്ഭുതമനഘം
ഭൂയോപി ഭൂയോപി ജായതേ കുതുകം
 

രംഗം 14 വനം

Malayalam

ശത്രുഘ്നൻ തോറ്റ് ഓടിയപ്പോൾ തന്നെ കുതിരയ്ക്കായി ആളുകൾ ഇനിയും വരും എന്ന് ബാലന്മാർക്ക് ധാരണയുണ്ട്. അതിനാൽ അവർ വനത്തിൽ തന്നെ കുതിരയെ ബന്ധിച്ച് അവിടെ തന്നെ മറഞ്ഞ് ഇരിക്കുകയാണ്. പിന്നാലെ ലക്ഷ്മണൻ വരുന്നു. ലക്ഷ്മണനും തോറ്റോടിയപ്പോൾ സാക്ഷാൽ ശ്രീരാമൻ തന്നെ ബാലന്മാരെ നേരിടാൻ വരുന്നു. കൗതുകത്തോടെ ബാലന്മാരോട് യുദ്ധം ചെയ്ത് തോറ്റതായി നടിച്ച് പിൻവാങ്ങുന്നു. ബാലന്മാർ വീണ്ടും വനത്തിൽ തന്നെ ഒളിഞ്ഞ് ഇരിക്കുന്നു.

ബാല രേ സമരമിതു തവ

Malayalam
ശത്രുഘ്നഃ കുശസായകൈസ്സുനിശിതൈര്‍ന്നിര്‍ഭിന്നഗാത്രോ മൃധേ
സേനാഭിസ്സഹ മോഹമാപദിതി ച സ്പഷ്ടാര്‍ത്ഥമാവേദിതഃ
ശ്രീരാമസ്സഹസാ വിചിന്ത്യ സമരേ സൌമിത്രിമാജ്ഞാപയല്‍-
സോപ്യാഗമ്യ കുമാരയോശ്ചനികടം പ്രാഹ പ്രഗത്ഭം വചഃ

 

ബാല രേ സമരമിതു തവ യോഗ്യമായി വരുമോ?
ലളിതമായ കളി പൊളിയായിടുമിഹ 
 
ദലിതമായിവരും ജള നിന്‍റെ കളേബരം

 

Pages