ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ

Malayalam
ചിന്തനം കൂടാതെ നീ സൈന്ധവമിതുതന്നെ
ബന്ധിപ്പതിനുമെന്തെടാ
 
മന്ദമതേ നിന്നേയും ബന്ധിച്ചു കൊണ്ടുപോകും
വന്ദനീയജന നിന്ദനമിതു തവ-
യോഗ്യമല്ല ബാല -ചപലശീല 
 
ആരെടാ വാജിയെപ്പിടിച്ചുകൊണ്ടുപോകുന്നതാരെടാ

കഷ്ടമാകിയ കര്‍മ്മം ചെയ്തതിനിഹതവ

Malayalam
കഷ്ടമാകിയ കര്‍മ്മം ചെയ്തതിനിഹതവ
കിട്ടുമടുത്തുഫലവും
കേട്ടുപെട്ട വാജിയെ വിട്ടുകൊണ്ടുപോകുമോ ?
 
തിഷ്ഠതിഷ്ഠ രണനാടകമാടു-
വതിന്നു ധൃതികലര്‍ന്നു-സമയമിതു നന്നു

ആരെടാ ബാലനെപ്പിടിച്ചുകൊണ്ടുപോകുന്ന

Malayalam
ഏവം മോഹമുപാഗതം ലവമസൌജ്ഞാത്വാഗ്രജാതാത്മജം
ബാഹുഭ്യാം പരിരഭ്യതുംഗതുരഗം സംഗൃഹ്യയാതഃ പഥി
തല്‍ഭ്രാതാപികുശോഥവേദിതകഥോ യുദ്ധായബിഭ്രദ്ധനു-
സ്തൂര്‍ണം തല്‍പുരതോ നിവാര്യ ഗമനം ശത്രുഘ്നമൂചേ തദാ
 
 
ആരെടാ ബാലനെപ്പിടിച്ചുകൊണ്ടുപോകുന്ന-
താരെടാ നില്ലു നില്ലെടാ
 
ധൈര്യമോടു നീ എന്നുടെ 
നേരെ  നില്‍ക്കുമേന്നാകില്‍
 
ഘോരമായ സമരേ മമ സായക -
മേല്‍ക്കുമെന്നതോര്‍ക്ക-കരുതിനില്ക്ക

 

ബാലനെന്നുള്ള നാമം ചൊല്ലീടരുതേ

Malayalam
ബാലനെന്നുള്ള നാമം ചൊല്ലീടരുതേ നീയും
 
ബാലനല്ലോ ബലിയാഗവാടമതി ലോകമാനകല്യന്‍
അവനു തുല്യന്‍ -അഹമശല്യന്‍- അമരബാല്യന്‍

പോരും പോരും നിന്നുടെ വീരവാദം

Malayalam
പോരും പോരും നിന്നുടെ വീരവാദം ചൊന്നതും
പാരിടത്തിലൊരു വീരനെന്നു ചില ലേഖനങ്ങള്‍ കണ്ടു 
 
കടുതകൊണ്ടു -പടുതപൂണ്ടു - യെന്തുവേണ്ടു 
നില്ലു നില്ലെടാ ഭൂപാ നല്ലതിനല്ല ഹേളനം

നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

Malayalam
ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലം സ കോമളതനും ശരചാപപാണിം
രാമാനുജസ്തദനു തത്ര വാചോ ബഭാഷേ

 

 
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം
  
വില്ലാളികുലമെല്ലാം വല്ലാതെഭീതിയോടെ 
കല്യനായ നൃപവര്യപാദയുഗപല്ലവം തൊഴുന്നു
 
ഹേളയിന്നു -തവ തു കിന്നു- സപദി നന്നു    
നില്ലു നില്ലെടാ ബാലാ നല്ലതിനല്ല ഹേളനം

 

Pages