ലവണാസുരവധം

ലവണാസുരവധം ആട്ടക്കഥ

Malayalam

ബന്ധമെന്തു നിന്നോടെനിക്കിന്നു

Malayalam
ബന്ധമെന്തു നിന്നോടെനി-
ക്കിന്നു ദുര്‍ഭഗേ - നിന്‍റെ -
 
(കാലം താഴ്ത്തി ) *
ചന്തം കൊണ്ടുപോയാലും നീ 
 
(പഴയ കാലം )        
ശാഠൃം ചൊല്ലാതെ  

ആരെടീ നീയെന്‍റെ മുമ്പില്‍ വന്നു

Malayalam
കൃത്വാ ഘോരവിരോധമത്ര രജക: കശ്ചിദ്രജക്യാ സമം
ഗത്വാ മാതൃഗൃഹം പുനര്‍ന്നിജഗൃഹം പ്രാപ്തസ്വമാത്രാ സഹ
ഭാര്യാം രോഷദൃശാ വിലോക്യ സുദൃഢം സന്താഡ്യ സന്തര്‍ജ്ജിതാം
സന്തഷ്ടോഷ്ഠപുട: ഖല: ഖരതരം വാചം ബഭാഷേ തദാ
 
ആരെടീ നീയെന്‍റെ മുമ്പില്‍ വന്നു നിന്നവള്‍ 
അതിഘോരാകാരെ ജാരേ. ദൂരേ പോക നില്‍ക്കാതെ 
 
മാരശരപരിതാപം ചെറ്റുമില്ലാ   മേ തവ
മാരകനായ് ഭവിച്ചീടും പാരാതെ പോക

 

രംഗം 2 മണ്ണാനും മണ്ണാത്തിയും

Malayalam

അയോദ്ധ്യയിൽ വസിച്ചിരുന്ന ഒരു മണ്ണാൻ പണികഴിഞ്ഞ് വീട്ടിലെത്തുന്നു. വീട്ടിൽ മണ്ണാത്തി ഇല്ല. എവിടെ പോയിരിക്കും അവൾ എന്ന് ആലോചിച്ച് ദേഷ്യത്തോടെ ഇരിക്കുന്ന സമയം, മണ്ണാത്തി മെല്ലെ വീട്ടിലെത്തുന്നു. മണ്ണാൻ പരപുരുഷബന്ധം മണ്ണാത്തിയിൽ ആരൊപിയ്ക്കുന്നു. ചിരകാലം ലങ്കയിൽ താമസിച്ച സീതയെ, രാമൻ സ്വീകരിച്ചില്ലേ എന്ന് മണ്ണാത്തി ചോദിക്കുമ്പോൾ, ഞാൻ രാമനെ പോലെ അല്ല എന്ന് പറഞ്ഞ് മണ്ണാത്തിയെ വീട്ടിൽ നിന്നും പുറത്താക്കി പടി അടയ്ക്കുന്നു. ഈ രംഗത്തിന്റെ കാതൽ ഇത്രയുമെങ്കിലും ലോകധർമ്മി പ്രധാനമാണ് മണ്ണാന്റെയും മണ്ണാത്തിയുടേയും കലഹം. ഇക്കാലത്തും മുൻ കാലത്തും നടന്നുവരാറുള്ള ഒരു രംഗം ആണ് ഇത്.

കഞ്ജദളലോചന നിന്‍

Malayalam
കഞ്ജദളലോചന നിന്‍ മഞ്ജുഭാഷണേന
സഞ്ജാതമാനന്ദം മമ അഞ്ജസാ രമണ
ശൌര്യഗുണരാശേ നിന്‍റെ ഭാര്യയായതിനാല്‍
പാരിലുള്ള സുഖമെല്ലാം വന്നുചേര്‍ന്നു മേ 
സന്താനക തരുവൊടുചേര്‍ന്ന മാലതിയ്ക്കു
സന്തതമാനന്ദത്തിനു കാന്താ എന്തു ചിന്താ?
മംഗലമാനസരാകും മാമുനിമാരുടെ
അംഗനമാരെയും കാണ്മാന്‍ സംഗതിവരേണം

വന്നാലുമരികില്‍ നീ

Malayalam
കദാചിദ്വാസന്തീ കുസുമസുകുമാരാംഗലതികാം
ഗൃഹോദ്യാനേ മന്ദം കുസുമിതതരുവ്രാതസുഭഗേ
മുദാ രാമസ്സീതാം പ്രഹസിതമുഖീം പ്രേക്ഷ്യ മുദിതോ
മൃദുസ്മേരാം വാചം സരസമിദമൂചേ രഹസി താം

 

Pages