വിച്ഛിന്നാഭിഷേകം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

ജയജയമഹാമതേ

Malayalam

സാകേതേവീതഖേദംദശരഥനൃവരന്‍ പുത്രമിത്രാദിയോടും
സാകംമോടേന വാഴുന്നളവിലുപഗതോനീരിവേടീയുധാജില്‍
വേഗാത്താതജ്ഞയാലേ രഥഗജതുരഗാപൂര്‍ണമാപ്പൂരത്തില്‍
പൂകുമ്പോള്‍ വന്നെതിര്‍ക്കൊണ്ടൊരുനരവരനാല്‍ മാനിതാത്മാബഭാഷേ.

പുറപ്പാട് നിലപ്പദം

Malayalam

ജയജയരാമസന്തതം
ആശരവനദവ പാപവിനാശന
ദശരഥനരവരതനയവിഭോ  
സീതാമുഖസരസിജദിന നായക
വാതാത്മജ കൃതമോദവിഭോ  
ബാലിഗളാന്തരവിദളനസായക
സുഗ്രീവാര്‍പ്പിത കിഷ്കിന്ധ
നിജഭുജവിക്രമനര്‍ദ്ധനദീശ്വര
കൃതദശഗളവധലോകേശ  
ആഗതസാകേതാശരഖണ്ഡന
കൃതാഭിഷേചന കല്യാണ  
ഏകാദശദശശതവത്സരകൃത
വസുധാവനഗതവൈകുണ്ഠ  
ശങ്കരഗുരുസമശങ്കരദൃഢമതി
ശങ്കരഗുരുപൂജിതപാദ
വഞ്ചിധരാവരബാലകവീര
കേരള മാനസവാസഹരേ  
 

Pages