വിച്ഛിന്നാഭിഷേകം
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
എത്രയെങ്കിലും താതനു
എത്രയെങ്കിലും താതനുത്തമനരുളിനാ-
ലത്തലരുതു ചിത്തേകാനനേപോവാന്‍
ക്രൂദ്ധനായീടൊല്ലാനീയിത്ഥമിതിനു ചെറ്റും
പൃത്ഥീശമണേബാലസൌമിത്രേ സഹോദര
താതവാക്കു കേട്ടതിനാല നമുക്കുദോഷം ഏതുമില്ലറികദൃഢം
ഘോരതാപസനായജമദഗ്നിഅരുളിനാല്‍
പരശുരാമനുമംബാംകൊന്നതില്ലയോതാന്‍
പൂരുവാംമഹീപാലന്‍താതനാംയയാതിക്കു
താരു്യംകൊടുത്തല്ലോ വാര്‍ദ്ധക്യം വഹിച്ചതും
താതവാക്കുകേട്ടതിനാല്‍ നമുക്കുദോഷം ഏതുമില്ലറികദൃഢം
രഘുവരഭവാനിതു
നൃപമണി രഘുവീരന്‍ ചൊന്നതു കേട്ടു ദേവീ
നൃപനിഹഭരതന്നായ് നള്‍കിനാന്‍ രാജ്യമെല്ലാം
വിപിനഭൂവി നിവാസം ചെയ്യണം പോയി നീയും
കൃപയൊടുമപിഹീനാചൊല്ലിനാള്‍ രാമമേവം.
കൈകേയീ വാക്കിനാലെ രാഘവന്‍പോകുമിപ്പോള്‍
സോദരന്‍കേട്ട വൃത്തന്തല്‍ ക്ഷണംക്രൂദ്ധനായീ
സാരമാരക്തനേത്രോരോഷമോടന്തികേവന്നാ-
ത്തചാപേഷുഹസ്തോമനോടേവമുചേ
താതനെന്നുടയഹേവെന്തു മാനസതാരില്‍
മന്ത്രിയാല്‍ നീതനാകും രാഘവന്‍ ചെല്ലിദേവി
താന്തനായ് ഭൂമിപാലന്‍ നിന്നുടെമൂലമേവം
അന്തികേകേട്ടശേഷം കൈകയീദേവിയോടെ
ശാന്തനായ് രാമചന്ദ്രന്‍ ച്ാല്ലെിനാന്‍ കോപശീലന്‍
സുമന്ത്ര ചെന്നിപ്പൊഴാനയ നീ
സുമന്ത്ര ചെന്നിപ്പൊഴാനയ നീ രാമനെ
അനന്താവല്ലഭനരുളി നന്മതേ
ഇത്ഥം സത്യപ്രതിജ്ഞന്‍ ദശരഥനൃവരന്‍
ഇത്ഥം സത്യപ്രതിജ്ഞന്‍ ദശരഥനൃവരന്‍ കൈകയീദേവിയോടേ
ചിത്തേമുറ്റുന്നഖേദാല്‍ പറയുമളവുടന്‍ മോഹഭാരാല്‍പപാത
മെത്തുന്നാനന്ദമോടും സചിവവരനുമുള്‍പ്പുക്കിതപ്പോള്‍ വിരഞ്ഞി-
ട്ടത്യന്താഭോഗവാനാം ദശരഥനൃപനെ സ്ത്രോത്രവും ചെയ്തുചൊന്നാന്‍.
ധരണിനായകാഭരണഭൂപതേ കരുണാവാരിധേ തരണിവംശജ
തരണിതന്നുടെകിരണജാലവും ധരണിയില്‍പ്പരന്നരുണമായ്ത്തന്നെ
സുരണഭൂമിയിലരിനിചയത്തെശ്ശരനികരത്താല്‍ മരണമെത്തിക്കും
ധരണിതന്നുടെ ഭരണദക്ഷന്നീ തരണശാലിയാംതരുണന്‍രാമനും
അരുണചരണാകരിണീഗമനാ ഹരിണലോചനാതരുണി സീതയും
അലങ്കരിച്ചങ്ങുകാലത്തുതന്നെ അചലാവല്ലഭ കുശലവസനേ.
ഹാഹഹാബലേതവഫലം
ഹാഹഹാബലേതവഫലംകിമിതിനാല്‍
എത്രനാളുണ്ടഹോപുത്രരില്ലായ്കയാ-
ലെത്തീടുമൊരത്തല്‍ കളയുന്നതനയം
ചിത്രമഭിഷേകമതുചെയ്യിച്ചു കാണ്‍മിതിനു
ചിത്തമതുവെയ്ക്കെടോമത്തഗജഗമനേ
നിങ്ങളെല്ലാര്‍ക്കുമീവനിംഗിതമറിഞ്ഞുടന്‍
മംഗലാകരന്‍ കരുണാപാംഗശീലന്‍
തുംഗരിപുസംഘഹരനംഗജമനോഹരന്‍
തുംഗബലധൈര്യവാന്‍ പങ്കജമുഖന്‍
പുണ്ഡരീകാക്ഷനെ വനത്തിലാക്കീടുവന്‍
കണ്ടവര്‍ മനസ്സിലും ഇണ്ടല്‍ പെരുകും
രണ്ടുവരമുണ്ടതിനുവേണ്ടുവതുകേള്‍ക്കെടോ
കുണ്ഠതയതെന്നിനിനവുണ്ടുതരുവന്‍
കൈകേയിരാമനെ വനത്തിലാക്കീടുവാന്‍
അയ്യോ നിനയ്ക്കൊല്ല കൈതൊഴുതീടാം
ഇത്ഥം കൈകേയി ചൊല്ലുമ്മൊഴികള്‍
ഇത്ഥം കൈകേയി ചൊല്ലുമ്മൊഴികള്‍ ദശരഥന്‍കേട്ടുഖേദേനവേഗാല്‍
ചിത്തേമേലില്‍ ഭവിക്കും സുതവിരഹപരീതാപചിന്താകുലാത്മാ
മദ്ധ്യേമാര്‍ഗംമഹീയാന്‍ ഭുജഗഇവമഹമന്ത്രരുദ്ധാത്മവീര്യം
ക്രൂദ്ധാന്താംകേകയേന്ദ്രക്ഷിതിപതിതനയാംമന്ദമന്ദം ബഭാഷേ
ഈരേഴു സമകള്‍ വിപിനേ
ഈരേഴു സമകള്‍ വിപിനേ രാഘവനെ ഓരാതയച്ചീടേണം
പാരാളുവാനുമധുനാമമസുതന് ഭരതനെ നിയോഗിക്കണം
തന്നീടുവെനിന്നുതവഞാന്‍ ചൊല്ലീടുകില്‍
തന്നീടുവെനിന്നുതവഞാന്‍ ചൊല്ലീടുകില്‍ നിന്മനോരഥമഖിലവും
മന്നില്‍ മധുവാണികള്‍തൊഴും അന്നനടവെന്നൊരുമനോജ്ഞഗമനേ