വിച്ഛിന്നാഭിഷേകം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

ചൊല്ലാര്‍ന്നൊരുവില്ലാളികള്‍

Malayalam

ഹാഹാകാമിനി ദുര്‍ഗ്ഗണേഗുണനിധീരാമോഗതോവാവനം
ദേഹാര്‍ത്തിംകിമുവച്മിഭാഗ്യരഹിതഃക്രൂരോജ്ഞചൂഢാമണിഃ
രാമന്‍ലക്ഷ്മണനോടുപോമൊരുവിധം പീഢിച്ചുകൊണ്ടെങ്കിലും
രമ്യാസീതയിതെങ്ങിനേ വനതലേ പോകുന്നുചന്ദ്രാനനാ

കഷ്ടമിതു കേകയതനൂജെ

Malayalam

മാതൗ യാത്രചൊല്ലി സീതയാതമ്പിയോടും
താതവാക്യത്തിനാലേ പോകുമന്നേരമാരാൽ
ഭീതി കൈവിട്ടു തേഷാം കൈകയീ നൽകി ചീരം
സാദരം കണ്ടുടൻതാൻ മാമുനീന്ദ്രൻ ബഭാഷേ

എന്നാണ എന്നെപ്പിരിഞ്ഞു

Malayalam

എന്നാണ എന്നെപ്പിരിഞ്ഞു പോകൊല്ലായേ കാന്ത
മന്നവർ ശിരോമണിയേ രഘുവീര!
അംഗ, നീ കാടതിൽ പോയി വാഴുന്നെന്നാൽഞാൻ
അങ്ങുതന്നെ പോരുന്നു നിൻ പാദത്താണെ.
 

മാനസതാപം ചെയ്യാതെ ജാനകി

Malayalam

മാനസതാപം ചെയ്യാതെ ജാനകി, നീയിങ്ങു
ജനനികളോടുകൂടെ വസിച്ചീടുക
കാനനത്തിൽ പോയി ഞാൻ വൈകാതെ വരും
മാനിനിമാർ മൗലിമാലികേ പോരൊല്ലായേ
 

മല്ലികാവളർകാർമ്മുകതുല്യരൂപ

Malayalam

മല്ലികാവളർകാർമ്മുകതുല്യരൂപ, കാന്ത,
കല്യ, നിന്നെപ്പിരിഞ്ഞു ഞാൻ വാഴുന്നെങ്ങനെ
പുള്ളിമാനിനെ വഹിച്ച ദേവൻ തന്റെ നല്ല
പള്ളിവില്ലു മുറിച്ചന്നുതൊട്ടു നിന്നെ
എന്നുമേ പിരിഞ്ഞിരുന്നിട്ടില്ലല്ലോ ഞാൻ
കാന്താ, നിന്നെപ്പിരിഞ്ഞിരിക്കയില്ല നൂനം
 

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ

Malayalam

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ
മല്ലികാമൃദുലദേഹേ, ജാനകി സീതേ
കല്ലുകളും മുള്ളുകളുമുണ്ടരണ്യം തന്നിൽ
അല്ലൽ പാരമുൻടാം ദേവി പോരെല്ലായേ
പല്ലവം പോലുള്ള നിന്റെ പദയുഗളം പാരം
കല്ലുകളിൽ നടക്കയാൽ വാടീടുമല്ലോ
ചന്ദ്രതുല്യമാകും മുഖം സ്വിന്നമാകുമല്ലോ
സുന്ദരി വൈദേഹി ബാലേ പോരവേണ്ടാ
ദന്തികളും കേശരികൾ തരക്ഷുക്കളും തത്ര
സന്തതം സഞ്ചരിച്ചീടും ശാർദ്ദൂലങ്ങളും
കളകളമോടുമേവം കൗണപരും മറ്റു വ്യാളികളും
 

മാരന്നു തുയിരണയ്ക്കും

Malayalam

മാരന്നു തുയിരണയ്ക്കും ചാരുതരകാന്തി
പെരുകുന്ന കളേബര രാമചന്ദ്ര!
ഘോരമായ വിപിനത്തിൽ പോകുന്നു നീയെന്നാൽ
വീര! കൊണ്ടുപോകെന്നെയുമാര്യപുത്ര!
 

ബാല്യമായനാളുതൊട്ടിട്ടിത്രനാളും

Malayalam

ബാല്യമായനാളുതൊട്ടിട്ടിത്രനാളും നിന്നെ-
ത്തെലുമേ പിരിഞ്ഞു ഞാൻ വസിച്ചില്ലല്ലൊ
വല്ലതെങ്കിലും നീയെങ്ങു പോകുന്നെന്നാലങ്ങു
വില്ലാളികൾമൗലേ ഞാനും പോരും നൂനം
 

Pages