നാനാസൈന്യസമൂഹമോടുഭരതന്‍
നാനാസൈന്യസമൂഹമോടുഭരതന്‍രാമഗമാകാംക്ഷയാ
മാര്‍ഗ്ഗേശില്പസമൂഹകല്പിതമൊരോരാസ്ഥാനവൈചിത്ര്യവും കണ്ടിട്ടച്ചതുരംഗസൈന്യസഹിതോധീമാന്‍നടന്നഞ്ജസാ
കൊണ്ടാടീടുമരുന്ധതീപതിയൊടുംഗംഗാതടാന്തം യയൌ.
കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്
നാനാസൈന്യസമൂഹമോടുഭരതന്‍രാമഗമാകാംക്ഷയാ
മാര്‍ഗ്ഗേശില്പസമൂഹകല്പിതമൊരോരാസ്ഥാനവൈചിത്ര്യവും കണ്ടിട്ടച്ചതുരംഗസൈന്യസഹിതോധീമാന്‍നടന്നഞ്ജസാ
കൊണ്ടാടീടുമരുന്ധതീപതിയൊടുംഗംഗാതടാന്തം യയൌ.
ജനനിനിനക്കിതുവിഹിതംതന്നെ നിന്‍ജനനീവഴിതന്നെ
ഏവനൊരുത്തനുരാമന്‍വിപിനേപോവതുതെളിവതുഭൂമൗ
ധരണിപനെക്കൊല ചെയ്വതിനായിക്കരുതിയിതിനെമനതാരില്‍
ഇഹസകലംചെയ്തയിപോകുന്നേന്‍ഗഹനേരാമസമീപേ.
ഭൂമിപാലാധിപന്‍റേദേവിമാര്‍പീഢയെല്ലാം
മാമുനീവാക്കിനാലേശാന്തമാക്കിത്തദാനീം
ഭൂമിപന്‍ദേഹരക്ഷാഞ്ചെയ്തിരിക്കുന്നനേരം
ഓമല്‍കൈകേയിസൂനുവന്നുതാതംബഭാഷേ.
തനയമനോഹരരാമനെഞാനുംവനമതിലാക്കിമനോജ്ഞ
ജനകനയേതവദശരഥനൃവരന്‍ദനുജാരിപുരേപോയി
മുനിമൊഴികേട്ടിനിവിരവൊടുനീയും ഇനിനൃപനഖിലഞ്ചെയ്തു
ധരണീംഭരണം ചെയ്താനധുനാകരുതിടുഹൃദയേസൂനോ!
കൈകേയി നീയല്ലൊ ഭൂമികാന്തനെക്കൊന്നതു മൂഢേ!
കേവലം നിന്‍വിവാഹത്തിന്‍ കേളി തന്നേയിവയെല്ലാം
വിധിയാല്‍ വരുന്നതിന്നായ് അതിയായി ഖേദിക്കേണ്ട
മതി മതി താപം ഭൂമിപതി ദേവിമാരേ കേള്‍പ്പിന്‍
പുത്രസ്നേഹേനസാക്ഷാല്‍കൃതസകലജഗന്നാഥമൂര്‍ത്തിസ്സുകീര്‍ത്തി
സ്സുത്രാമാവിന്‍സമീപേദശരഥനൃവരന്‍പോവതിന്നെന്നപോലേ
ചിത്രംനിസ്സംജ്ഞനായോരളവുഭരതനെക്കൂട്ടിവന്നീടുവാനായ്
ഭ്ദ്രാന്‍ദൂതനയച്ചുമുനിയൊടുസചിവാസ്ത്രീകള്‍കേണുതദീയാഃ
ഹാ രാമ മോഹവിവശോസ്മി മഹാന്ധകാരേ
ഹാ പാതിതസ്സപദി കേകയ രാജപുത്ര്യാ
ഹാ കുത്രവാ ചരസിലക്ഷ്മണ ജാനകീഭ്യാം
ഹാ കുത്ര വാ വസതി കാനനമദ്ധ്യേദേശേ
കുരംഗലോചനാകുലങ്ങള്‍ മോഹിക്കും സുമംഗലമായിവിളങ്ങുമാനനേ
കുരംഗനാഭിയാലലങ്കരിച്ചതും ഏണാംകതെന്നില്‍കളംകമെന്നപോല്‍
അനംഗനെപ്പണ്ടുകുരംഗധാരിപോല്‍ തുരഗമോടതിഭയംകരങ്ങളാം
മതഗജാദിസഞ്ചയങ്ങളെയെല്ലാം ശരങ്ങള്‍കൊണ്ടുയുദ്ധരംഗേകൊന്നീടും
ഭുജംഗങ്ങള്‍പോലെഭുജങ്ങളുംമാലാകുലങ്ങളാലേറ്റംവിളങ്ങുംകണ്ഠവും
ഉദരശോഭയുംമണിരശനയുംജലരുഹരുചിരുചിരപാദങ്ങള്‍
തവരഘുവരരുചിരമാന്ദേഹം അരികേകാണ്മാനായ്വരുമേസംഗതി
വാരിവാഹസമാനചാരുതമാലതുല്യകളേബരന്‍
ഘോരകാനനം പൂക്കുപാറയില്‍പാദചാരണഞ്ചെയ്യുനേനാ
ആതപത്തില്‍നടന്നവന്‍തനുസ്വിന്നമായുലയുന്നിതോ
പാതിതൊബതകെകെയീശഠബുദ്ധിയാലഹമസ്മിഹാ!
വീതഖേദംശിരസ്സില്‍' മൌലിയണപ്പതിന്നഹമോര്‍ക്കയാല്‍
സാധുപാലകരാഘവന്‍ ജടചൂടിയോ ബതമേസൂതന്‍
പൌരലോകമശേഷവുംപഥിസുപ്തമായളവാവനം
ചാരുശീലനിയായയാതോഭൂമിപാലശിഖാമണേ
പോയിനിസഹരാമനോടവനെങ്ങുപോയതുചൊല്കെടോ
ജായയോടുസസോദരോമമസൂനുരാഘവനിന്നയെ!
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.