വിച്ഛിന്നാഭിഷേകം

കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടം കഥകളിൽ ഒന്ന്

Malayalam

ദശരഥസുത, ദേവ

Malayalam

കാകുൽസ്ഥൻ താതവാചാ ജനനികളെ നമിച്ചിട്ടു പോകുന്നനേരം
സാകം പോവാൻ നിനച്ചു ജനനിയൊടു തദാ യാ‍ാത്രച്ല്ലീട്ടുവേഗാൽ
കാർമേഘാഭോഗമാകും സുരുചിരതനുവാം രാഘവേണാനുഗത്വ
സാമോദം മുന്ന്മേതാൻ രഘുവരനെ നമിച്ചങ്ങു സൗമിത്രി ചൊന്നാൻ

ദശരഥസുത, ദേവ, രാമചന്ദ്ര കെൾക്ക
വിശദഗുണനിലയ മമ വചനം
പിശിതാശപിഹിതമാം വിപിനേ നീ പോകിൽ
ആശു ഞാനും കൂടെ വരുമഞ്ജനാഭ!
 

യാഹി ബാലക രാഘവനെ നീ

Malayalam

യാഹി ബാലക രാഘവനെ നീ മോഹനാകൃതേ ശോചിയായ്കെടോ
രാമനോടു നീ കാനനേ പോക കാനനം തന്നെയിപ്പുരം ദൃഢം
സീത നിന്നുടെ മാതാവെന്നറി താതൻ നിന്നുടെ രാമചന്ദ്രനും
താത, നീ കൂടെ പോക വൈകാതെ
 

കുംബുകണ്ഠി കേൾ

Malayalam

രാമനും കാനനാന്തേ പോവതിന്നായശേഷം
ഭാമിനീമൗലിയാകും മാഗധീമാദരേണ
കോമളന്മോഹമോടെ രാഘവേണാനൂയതും
സാമവാക്യത്തിനാലേ മാതരം ബഭാഷേ

കുംബുകണ്ഠി കേൾ കഞ്ജലോചനേ
അംബ രാഘവൻ കാനനേ പോയാൽ
അംബുജാനനേ പോകുന്നു ഞാനും
സമ്മതിക്കണം വൈകിയാതെ നീ

നഹിവദപോരുവതിന്നായിപ്പോള്‍

Malayalam

നഹിവദപോരുവതിന്നായിപ്പോള്‍ ഗഹനേ പോയിവരുന്നേൻ
മഗധമഹിപതിതനയേ, ദേവി, മഹിതഗുണൗഘനിവാസേ,
മഹീപതിയരികിലിരുന്നനിശം നീ അനുജനേയും കൗസല്യാം
ജനകധരാപതിതനയെയുമൊരുനാൾ പിരിയാതെ പരിപാഹി
ജനനി, പതിന്നാലാണ്ടു കഴിഞ്ഞാൽ കാണ്മതിനായി വരുന്നേൻ
 

ജയജയജനനിതവാദരവാല്‍ഞാന്‍

Malayalam

തദനുസരഘുവീരന്‍ കൈകയീവാക്കിനാലേ
മദനസദൃശരൂപന്‍ മെല്ലവേ ചെന്നുഗേഹേ
വദനവിജിതസോമാംകോസലാധീശകന്യാം
മഗധപസുതയോടുംചൊല്ലിനാന്‍രാമഭദ്രന്‍

ജയജയജനനിതവാദരവാല്‍ഞാന്‍
വിപിനേപോയിവരുന്നേന്‍
ജനകനുമരുളിയനുജ്ഞയെയധുനാ കൈകേയീവചനേന
ഭരതനെയിനിയഭിഷേകം ചെയ്തിഹ
സ്വൈരംനിങ്ങള്‍ വസിപ്പൂ
വരതനുജനകതനുജയുമരുകെ പരിപൊടിരുത്തിക്കൊള്ളൂ
 

Pages