ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ
ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ
രാമ രഘുവീര, മൃതനല്ല സുമതേ.
വായുസുതൻ പോയൊരൗഷധി വരുത്തണം
ദീനമിവനില്ലാതെ ചെയ്വേനധുനാ
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
ഭീമബല, നിന്നുടയ സഹജനാം ലക്ഷ്മണൻ
രാമ രഘുവീര, മൃതനല്ല സുമതേ.
വായുസുതൻ പോയൊരൗഷധി വരുത്തണം
ദീനമിവനില്ലാതെ ചെയ്വേനധുനാ
ബാല മമ ലക്ഷ്മണ, ബലകുലനികേതന,
അചലയതിൽ വീണു നീ ഹന്ത വിധിയോ?
രാജ്യത്തിൽനിന്നു ഞാൻ വനമതിൽ വരുന്നനാൾ
വിശ്വാസമോടു സഹ വന്നവനഹോ!
ചത്തു ഭുവി വീഴുകയിൽ യുദ്ധമെന്തിനായി മേ
ജാനകിയുമെന്തിനു രാജ്യവുമഹോ!
നീയരികിലില്ലാതെ ജീവനൊടു ഞാനിനി
വായുജവതുല്യശര വാഴുകയില്ലേ.
ഭീമബലനാകിയൊരു രാവണിയെക്കൊല്ലുവാൻ
സൗമിത്രേ നീയെന്നിയൊരുവനുണ്ടോ?
താദൃശം സോദരം ഹതമിഹ വിലോക്യ ഞാൻ
താത കഥം ജീവാമി ഹന്ത ഹാഹാ!
ശ്ലോകം
ഇത്ഥം പറഞ്ഞു കഠിനം കലഹങ്ങൾ ചെയ്തു
തേരും മുറിച്ചു പുരമാപ ദശാസ്യനപ്പോൾ
ശ്രീരാമചന്ദ്രനുടനേ സഹജം വിലോക്യ
ശോകാബ്ധിമഗ്നഹൃദയോ വിലാപ കാമം.
കേവലം സോദരം കൊന്നോരു നിന്നെ ഞാൻ
ജീവനോടേയയച്ചീടുകയില്ല
അധമഖല, കലികലുഷനിലയ കുലദൂഷണ
വിധുതഗുണരജനിചരദൃഷ്ട കൃമിസദൃശ!
ആരെടാ സോദരനാകിയ ശത്രുവോ
വീരനായോടിയിണഞ്ഞു വിഭീഷണ
അത്ര തവ തലയറുത്തവനിയതിലാക്കുവാൻ
ശക്തിയിതു പരിചിനൊടു യാത്രയാക്കുന്നു ഞാൻ
ആരെടാ രാക്ഷസൻ മുന്നം തടുത്തതു
വീരനെന്നോർത്തിട്ടു സൗമിത്രിയോടാ?
തവ തലയെയിതു ധരണിയതിലറുത്തുമറിക്കും
കവമൊടതു രണചതുരനെങ്കിൽ തടുക്ക
അഗ്രജ, നിന്നുടെ തേരും കുതിരയും
വിക്രമത്തോടടിച്ചാശു പൊടിപ്പൻ
തരണികുലതിലകദശരഥനൃപതനൂജൻ
ശരനികരവിഹതിയതിലിഹനിഹനിക്കും ത്വാം
മർക്കടപ്രൗഢരോടാർത്തെതിർക്കാതെ നീ
കർക്കശനാകുമെന്നോടമർചെയ്ക
സൽകുലത്തിങ്കലുള്ളോരു നീ ചെയ്തതൊരു
ദുഷ്ടകൃതി വീരർക്കു ചേരുകയില്ല
ശരനികരമമിതബല, തവവപുഷി ചൊരിവൻ
വിരവിനൊടു കലഹഭുവി പതസി രണചതുരം
അതിചതുരകരിനികര ഹരിവരസമോഹം
പരിചിനൊടു മരണമിഹ തവ തരുവനധുനാ.
ശ്ലോകം
ഏവം തൻകാന്ത ചൊല്ലും മൊഴി ദശവദനൻ കേട്ടു ഖേദേന സാകം
ശ്രീരാമൻതന്നൊടഗ്രേ പടപൊരുതുടനേ മർത്തുകാമസ്തദാനീം
നഷ്ടേ മൂലേ ബലേ അസാവുരുതരപരുഷംപൂണ്ടു യുദ്ധായ ഗത്വാ
ശ്രീരാമം പോരിനായിഗ്ഘനതരനിനദൈരാശു ചൊന്നാനിവണ്ണം.
പദം
മന്ത്രിപ്രവരരെക്കൊന്നൊരു നിങ്ങളെ
അന്തകൻകൈയിൽ കൊടുത്തുടനെന്നുടെ
ചിന്തയിലുള്ളോരു താപമടക്കുവേൻ
ബന്ധുരം താമസമസ്ത്രമയച്ചുടൻ
പ്ലവഗകുലമഖിലപി ധരണിയതിലാക്കി
വിവശതരഹൃദയമൊടു വിരതിയണിയിപ്പേൻ
വിബുധവരരൊടു പൊരുതു വിജയമണയും മേ
വിവിധരണചതുരനായേവനെതിരുള്ള?
അംശുമാലിതുല്യകാന്ത, കിംശുകസുമാരുണാക്ഷ,
വംശവും നശിച്ചശേഷം സംശയമെന്തങ്ങുണ്ടാവാൻ,
ഇത്രനാളും നിന്നുടയ ചിത്തതാരിലില്ലാതൊരു
അത്തലിപ്പോളുണ്ടായതു ചിത്രം ചിത്രം ജീവനാഥ!
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.