യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

വൈരി രാവണനാകിയ

Malayalam

വൈരി രാവണനാകിയ വീരരിൽമൗലി രാമന്നു
സീതയെ നല്കുകയോ ഞാൻ കാതരാക്ഷി ജീവനാഥേ!
അല്ലയായ്കിൽ രാമൻതന്റെ നല്ല ബാണംകൊണ്ടു യുദ്ധേ
ചൊല്ലെഴും ദേവലോകത്തിൽ മെല്ലവേ ഞാൻ പോകയോതാൻ.
ചൊല്ലുക കാര്യമെന്നോടു നല്ലമതിയുള്ള ധന്യേ!
വല്ലാതെ വലഞ്ഞു ഞാനും വല്ലഭേ, മനോഹരാംഗി!
 

ധൈര്യരാശേ ധന്യശീല

Malayalam

ധൈര്യരാശേ ധന്യശീല, ശൗര്യരാശേ ശൂരർ മൗലേ
ഭാര്യയാകും ഞാനുരയ്ക്കും കാര്യമായ മൊഴി കേൾക്ക
ത്വൽക്കനിഷ്ഠദൈന്യംതാനും തൽഖരാദിവധംതാനും
സൽകൃതേ മാരീചവധം നല്ലബന്ധബാലിവധം
അക്ഷസൈന്യനിധനവും രാക്ഷസയൂഥപവധം
അക്ഷോഭ്യൻ കുംഭകർണ്ണന്റെ ദക്ഷനതികായന്റെയും
ഇന്ദ്രജിത്തിന്റെ വധവും സുന്ദര, നീ കണ്ടുവല്ലോ.
സന്തതം മനസി ചിന്ത ഹന്ത തോന്നിയില്ലല്ലോ തേ.

മാനിനീമൗലിമാലികേ

Malayalam

ശ്ലോകം:
തദനു നിശിചരാ വിദ്രവിച്ചു പുരത്തിൽ
ത്വരയൊടു ദശകണ്ഠം പ്രാപ്യ ചൊന്നാരവസ്ഥാം
സുതവധമതു കേട്ടിട്ടപ്പൊഴേ വീണു ഭൂമൗ
മതിയതിലതിതാപാൽ കാന്തയാം താം ജഗാദ.

ശ്രീരാമചന്ദ്രനിളയോൻ ബത ലക്ഷ്മണൻതാൻ

Malayalam

ശ്രീരാമചന്ദ്രനിളയോൻ ബത ലക്ഷ്മണൻതാൻ
തം രാവണാത്മജമുടൻ നിഹതം ചകാര
താവൽ ബലൈരനുപമൈരതിതുഷ്ടചിത്തൈഃ
ശ്രീരാമമാശു സമുപേത്യ ജഗാദ വൃത്തം.

ഇന്ദ്രവിജയിൻ, വീര കേൾ നീ

Malayalam

ഇന്ദ്രവിജയിൻ, വീര കേൾ നീ കൗണപേശ്വരനന്ദന,
ഐന്ദ്രമസ്ത്രമയയ്ക്കുന്നേനഹമുത്തമം ബഹുശോഭിതം.
സത്യസന്ധനമോഘവാക്യൻ പൗരുഷത്തിലുമനുപമൻ
രാമചന്ദ്രൻ ദാശരഥിയെന്നാകിൽ നിൻ തല കൊയ്തിടും.

വീര നിന്നുടെയാസുരാസ്ത്രമറുപ്പതിന്നിഹ

Malayalam

വീര നിന്നുടെയാസുരാസ്ത്രമറുപ്പതിന്നിഹ ഞാനിപ്പോൾ
ഘോരമാം മഹേശ്വരാസ്ത്രമയയ്ക്കുന്നേൻ കർഷത്തൊടും
 

Pages