യുദ്ധം

കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ

Malayalam

ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ

Malayalam

ഭ്രാതൃവാത്സല ഭരത, കാനനേ പോയി ഞാൻ പിതൃവചനപരിപാലനായ
മാതൃവചസാ വനേ പോകയാൽ ദുഷ്പ്രാപമായൊരു യശസ്സിനെ ലഭിച്ചേൻ
കൃതവിപിനസാസോപി തവ ഹിതചികീർഷ്യയാ കരവാണി ഹൃദയാ‍ഭിഷേകേ
ഗുണനിലയ ഭരത, ധീരോദാത്ത, വരധീര! രണചണ സഹോദര സുശീല!

രാമ, തവചരണയുഗമാനൗമി സാദരം മാമകം

Malayalam

ശ്ലോകം
നന്ദിഗ്രാമേഥ രാമൻ ഭരതഭവനമേവാഭ്യഗാൽ കൗതുകേന
താവന്മുക്ത്വാ ജടാസ്തേ ദശരഥതനയാസ്താമയോദ്ധ്യാമവാപുഃ
സുഗ്രീവായ സ്വഗേഹം വിരവിനൊടു തദാ ദർശയിത്വാ സമേതം
താതാവാസം മഹാത്മാ രഘുകുലതിലകം കൈകയീസൂനുരൂചേ.

സന്മതേ നീ വാനരപുംഗവ, തേരിൽ മാനവേന്ദ്രൻ

Malayalam

സന്മതേ നീ വാനരപുംഗവ,  തേരിൽ മാനവേന്ദ്രൻ കാണാകുന്നു
ജാനകിയും ലക്ഷ്മണനും സേനകളും കാണാകുന്നു
സന്മതേ, നീ കാൺക രാമപാർശ്വങ്ങളിത്തന്നെ നില്പവരാരു ചൊല്ലുക!

ഭ്രാതൃവത്സല ഭരത, സത്യമേവം

Malayalam

ഭ്രാതൃവത്സല ഭരത, സത്യമേവം ചൊന്നതു ഞാൻ
ദേവേന്ദ്രവരത്തിനാലെ കാനനവൃക്ഷങ്ങളെല്ലാം
പക്വമധുക്ഷാളികളായി തിന്നുമദിച്ചു കപികൾ
ഉച്ചത്തിൽ നദിച്ചിടുന്ന ശബ്ദമല്ലോ കേൾക്കാകുന്നു

സന്മതേ, നീ കേൾക്ക സാധോ

Malayalam

ശ്ലോകം
ഇതി പവനജവാക്യം കേട്ടു മോദേന രാജാ
പുരമഥ ലസമാനാം താം വിതാനിച്ചയോദ്ധ്യാം;
ജനനിഭിരഥ പൗരൈർദ്രഷ്ടുകാമസ്സ രാമം
ഗുഹനിലയസമീപം പ്രാപ്യ ചൊന്നാൻ തമേവം.

പദം
സന്മതേ, നീ കേൾക്ക സാധോ, ചിന്മയാകൃതേ
കുത്ര രാമചന്ദ്രൻ നീയസത്യമത ചൊല്ലിയോതാൻ.

Pages