കുരുക്കളുടെ
കരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ! നീയിഹ
വസിക്ക ചിരമെന്നോടുകൂടെ രമിക്ക
ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലബിന്ദുപോലെ
വിലസുന്നൊരു നരജന്മനി നല്ലൊരു
സുഖമെന്നതു സുഹൃദാ സഹ മരുവുക
ശ്രീകൃഷ്ണൻ (പച്ച)
കരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ! നീയിഹ
വസിക്ക ചിരമെന്നോടുകൂടെ രമിക്ക
ചലിക്കും നളിനീദലമദ്ധ്യേ ലസിക്കും ജലബിന്ദുപോലെ
വിലസുന്നൊരു നരജന്മനി നല്ലൊരു
സുഖമെന്നതു സുഹൃദാ സഹ മരുവുക
പരമപുരുഷനേവം പാരിടം കാത്തശേഷം
പരിചൊടു യദുപുര്യാം തത്ര വാഴുന്നകാലം !
സരസിജനയനം തം ദ്രഷ്ടുകാമസ്സ പാര്‍ത്ഥോ
ഗുരുതരഭുജവീര്യ: പ്രാപ്തവാനാത്തമോദം !!
പദം:
ശ്രീമൻ സഖേ വിജയ! ധീമന്‍! സകലഗുണ-
ധാമന്‍! സ്വാഗതമോ! സുധാമന്‍!
സോമന്‍ ത്രിജഗദഭിരാമന്‍ വണങ്ങിടും നിന്‍
മുഖപങ്കജമിഹ കണ്ടതിനാലതി സുഖസംഗത സുദിനം ദിനമിതു മമ
ധീരന്‍ സുകൃതിജനഹീരന്‍ നയവിനയാ-
ധാരന്‍ ധര്‍മ്മജനത്യുദാരന്‍-
വീരന്‍ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ-
സഹജാവപി സഹജാമലഗുണഗണ
മഹിതാ തവ ദയിതാപി ച കുരുവര!
ചരണം 4:
ശാകം വാ കൃതപാകം തരിക
വിശോകം കൃപയാസാകം
വിധുരാവിരഭൂല്‍ പുരോഭുവി
ദ്രുപദേന്ദ്രാത്മഭവാചകോരികാം
സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍
ചലദൃക്ക് ചഞ്ചുപുടാന്തമോപഹ:
പല്ലവി:
ധന്യേ മഹിതസൌജന്യേ പാഞ്ചാല-
കന്യേ കേള്‍ക്ക വദാന്യേ
അനുപല്ലവി:
അന്യംപ്രതി നിജദൈന്യം ചൊല്‍വതു
സാമാന്യമെന്നതു മന്യേ
ചരണം 1:
നല്ലാര്‍കുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരത്തല്‍ മെല്ലെ
ചരണം 2:
ക്ഷുധയാ പരവശഹൃദയാംഭോജം
അമിതയാവേഹി മാം സദയം
ചരണം 3:
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം
ചരണം 1:
നിന്നിലുള്ള ദയാസത്യധര്‍മ്മങ്ങള്‍
നന്നു നന്നു നൃപതേ തവ ദൈന്യമാശു കളവാന്‍
സുദര്‍ശനമിന്നു ദര്‍ശിപ്പിച്ചു ഞാന്‍
ചരണം 2:(സുദര്‍ശനത്തോട്)
ഗാന്ധാരിതനയരെക്കൊലചെയ്‌വാന്‍
ചിന്തിചെയ്തു നിന്നെ ഞാന്‍
കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു
ഹന്ത സാന്ത്വിതോഹമമുനാ ഭജിക്ക നീ
ശാന്തഭാവമധുനാ
അഥ കേതുരരാതി വിപത് പിശുനോ
മുഖതോസ്യ വിഭോര്‍ദ്രുകുടീച്ഛലതഃ
വചസാം ച സമുദ്ഗമ ആവിരഭൂത്
സഹസാ സഹ സാത്യകിനാ ചലതാ
പല്ലവി:
കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍ ചെയ്തൊരു
ദുഷ്ടത കേട്ടാലിതൊട്ടും സഹിക്കുമോ
ചരണം 1:
ദൃഷ്ടനാകുംധൃതരാഷ്ട്രസുതന്‍ വന്നു
പുഷ്ടരുഷാ നിശികെട്ടിയതും വിഷ-
ദുഷ്ടമാകുമന്നമൂട്ടിയതും പല
നിഷ്ടുരങ്ങളവന്‍ കാട്ടിയതും അതി
ചരണം 2:
പറ്റലരിലൊരു കുറ്റമില്ല അതി-
നുറ്റവരില്‍ നാണം ചെറ്റുമില്ല എങ്കി-
ലറ്റമില്ലാതൊരു കുറ്റമെങ്കല്‍ തന്നെ
മുറ്റുമഹോ ബത പറ്റുമോര്‍ത്താലതി
ഇന്ദുമൌലിയോടസ്ത്രം ഹിതമോടെ ലഭിച്ചുടന്‍
ഇന്ദ്രനന്ദനന്‍ വരും അതിനില്ല സംശയം
മന്ദത കൈവെടിഞ്ഞു മന്നിലുള്ള തീര്‍ത്ഥങ്ങളെ
ചെന്നു സേവിച്ചീടുമ്പോള്‍ ജയമാശു ലഭിച്ചീടും
തിരശ്ശീല
ഗാന്ധാരദുര്‍ന്നയനിരസ്തസമസ്തഭോഗാന്‍
കാന്താരചംക്രമണകര്‍ശിതചാരുഗാത്രാന്‍
ശ്രാന്താന്‍ നിരീക്ഷ്യ വിധിവല്‍ പ്രതിപൂജ്യ പാര്‍ത്ഥാന്‍
ശാന്തം ജഗാദ സഹലീ വചനം മുകുന്ദഃ
പല്ലവി
പരിതാപിക്കരുതേ പാണ്ഡവന്മാരേ
പരിതാപിക്കരുതേ
അനുപല്ലവി
ഭരതാന്വയതിലക ഭാഷിതം മമകേള്‍ക്ക
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.