ശ്രീകൃഷ്ണൻ

ശ്രീകൃഷ്ണൻ (പച്ച)

Malayalam

പാര്‍ത്ഥാ പാര്‍ക്കുകില്‍ അപമാനമിതു

Malayalam
പാര്‍ത്ഥാ പാര്‍ക്കുകില്‍ അവമാനമിതു
ആര്‍ക്കുചേര്‍ന്നതു വിവശത വെടിയുക
കൊല്‍വതെവനെവരെ എവനിഹ മൃതിഭുവി
ചൊല്‍ക പരമചേതന അവിനാശിനി

ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ

Malayalam
ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
 

ജ്ഞാതിവത്സല ഭൂരിഭൂതിത

Malayalam
ധൃതരാഷ്ട്രഗിരം നിരസ്യ കുന്തീ-
സുതരാഷ്ട്രം വിസൃജാമി നൈവചൈവം
ധൃതനിശ്ചയമേഷ നാഗകേതും
സ്മിതപൂര്‍വ്വം സ്മ തമാഹ വാസുദേവഃ

ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
പാതിരാജ്യമതിന്നു നീ നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം

 

പാര്‍ത്ഥിവപതേ കേള്‍ക്ക ഇന്നു ഞാനും

Malayalam
സഭ്യൈസ്സമോദൈസകലെസ്തദാനീ-
മഭ്യര്‍ച്ചിതോ ഭീഷ്മമുഖൈര്‍മുകുന്ദ:
സംഭാവ്യ താന്‍ സാദരമാത്മദൃഷ്ടീം
സമ്പ്രേക്ഷ്യ ചൈവം ധൃതരാഷ്ട്രമൂചേ
 
പാര്‍ത്ഥിവപതേ കേള്‍ക്ക ഇന്നു ഞാനും
പാര്‍ത്ഥരുടെ ദൂതന്‍ ആകുന്നു കൃഷ്ണൻ
 
അര്‍ത്ഥമവരുടെ വിരവില്‍
അത്ര പറയുന്നു
 
നിന്നുടയ പുത്രര്‍ അന്നന്നു ചെയ്ത
ദുര്‍ന്നയമതൊക്കവെ മറന്നു മനസി
തന്നുടയ ഭാഗമവര്‍ വന്നിരക്കുന്നു
 
അര്‍ത്ഥവുമതിന്നുടെയെടുത്തു അവരെ

പാര്‍ഷതി മമ സഖി മാകുരു ദേവിതം

Malayalam
പാര്‍ഷതി മമ സഖി മാകുരു ദേവിതം
മാനിനിമാര്‍കുലമൌലിമണേ ശൃണു
 
ദുര്‍ന്നയന്‍ ദുശ്ശാസനന്‍ ചെയ്തൊരു സാഹസം
ദൈവകൃതമെന്നു കരുതുക സാമ്പ്രതം
 
ധൂര്‍ത്തരതാകിയ ധാര്‍ത്തരാഷ്ട്രന്മാരെ
ചീര്‍ത്തരണമതില്‍ ചേര്‍ക്കുവനുപയമം
 
സര്‍വ്വചരാചരസാക്ഷിയതായീടും
ഈശ്വരനേകന്‍ നിത്യനെന്നറിക നീ
 
[നിങ്ങടെ മോഹവും ഈദൃശമെങ്കിലോ
അങ്ങവന്‍ ഭാവവും അറിഞ്ഞു ഞാന്‍ വന്നീടുവന്‍]
 

Pages