അരുതുള്ളിൽ ഖേദമേതും
Malayalam
അരുതുള്ളിൽ ഖേദമേതും വരഭൂപന്മാരേ
വരുവാനുള്ളതൊക്കെയും വരുമതിനില്ല വാദം
പരമസാത്വികന്മാരാം പരമാത്മജ്ഞാനികൾക്കും
പ്രബലപ്രാരബ്ധം നീക്കാൻ വിരുതില്ലെന്നാപ്തവാക്യം
മുറപോലിത്തത്വമെല്ലാം അറിയുന്ന നിങ്ങളേവം
കരൾകാഞ്ഞു നിജധർമ്മം നിരസിക്കുന്നതു നന്നോ?
ഭീരുത വെടിഞ്ഞതി ധീരതയോടു രാജ്യ-
ഭാരം ചെയ്താലും ശൂരഹീരഭൂവരന്മാരേ!
ആര്യേ! കുന്തി സന്താപഭാരമെന്തിനു മക്കൾ-
ക്കോരോന്നിങ്ങനെ വരും നേരത്തു ഞാനില്ലയോ?
പാരാതെ പോകട്ടെ ഞാൻ നേരിടില്ലീമട്ടിനി-