ശ്രീകൃഷ്ണൻ

ശ്രീകൃഷ്ണൻ (പച്ച)

Malayalam

കണ്ടായോ വിജയ സഖേ

Malayalam
മാർത്താണ്ഡപ്രതിമാഭപൂണ്ടരിരഥസ്യാഗ്രേ നടന്നൂ ജവാൽ
പ്രീത്യാ ദാരുകനും തെളിച്ചു വിരവോടോടിച്ചു തേരഞ്ജസാ!
നിത്യാനന്ദചിദാസ്പദഞ്ച ഭുവനം കാണായി കൗതൂഹലാൽ
ഭൈത്യാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം
 
 
കണ്ടായോ വിജയ സഖേ കണ്ടാലുംമോദാൽ കഞ്ജനാഭന്റെമന്ദിരം
കുണ്ഠിതമകന്നാശു കണ്ണിനെ പീയൂഷാംബുധി-
വൻതിരമാലകളിൽ നീന്തിക്കളിതുടങ്ങി 
 
പാൽക്കടൽനടുവിലൊരൽഭുതതരലോകം
വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം
 
ഭാസ്കരകരസമമണിനികരാലോകം ഭവ്യ-

ലോകാലോകപർവതംതന്നുടെ

Malayalam
ലോകാലോകപർവതംതന്നുടെ പശ്ചിമമാം
ഭാഗമിവിടംകേൾക്ക നിന്നുടെ
 
ശോകത്തെത്തീർപ്പാൻ മമചക്രവും വേഗാ-
ലാഗമിച്ചീടുമ്പോൾ പോം വ്യഗ്രവും പാർത്ഥാ! 

പുരന്ദരനന്ദന പൂരുകുലതിലക

Malayalam
ലോകാനന്ദനനേവമർജ്ജുനനൊടും സാകം കരേറി രഥേ
വേഗാൽ പശ്ചിമദിക്കിലേക്കഥ വിയന്മാർഗ്ഗേണ പോയാന്മുദാ!
ലോകാലോകമുടൻ കടന്നൊരളവിൽ ഘോരാന്ധകാരാകുലം
പാകാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം
 
 
പുരന്ദരനന്ദന പൂരുകുലതിലക പുരുഷരത്നമേ മൗനമെന്തെടോ
നിരന്തരമായുള്ളുനിറഞ്ഞെങ്ങും തിമിരമായി
പരന്നൊരന്ധകാരംകൊണ്ടാകുലനാകയോ നീ
 
പാർത്ഥാ! നമ്മുടെദേശംതന്നിലിന്നിപ്പോൾ
ഏത്രേദൂരം പോന്നു നാം ചൊൽകെടോ?
 
അത്ര ദേശമേതെന്നും വർത്മനി നീ പര-

തേരിതു മാമകദാരുകനീതം

Malayalam
തേരിതു മാമകദാരുകനീതം മാരുതതുല്യരയം
സ്വൈരമിതിൽകരയേറിമയാസഹ പോരിക പൗരവ നീ
ആരണബാലരെക്കൊണ്ടിഹപോന്നിടാം
ജഗന്നാഥനേയും കാണാം സകുതുകം

നരപാലവര ഘോരം പൊരുതുവിരുതുകൾ

Malayalam
നരപാലവര ഘോരം പൊരുതുവിരുതുകൾ കരുതുമൊരു തവ
ഗുരുതരബലമെല്ലാമറിയാമിഹ വരിക മുഷ്ടികൾ കണ്ടാൽ
 
തിരിയുമരിബലമാരിതെന്നതു ധൈര്യവീര്യവിഹീന പോരിനു
നേരിടുന്നൊരു നിന്നെ വെല്ലുവൻ
 
അതിമൂഢ നൃപാധമ മതി ദുർമ്മോഹം

വേണ്ട ദുർമ്മദം ചാണൂര മുഷ്ടിക

Malayalam
വേണ്ട ദുർമ്മദം ചാണൂര മുഷ്ടിക വാക്കു-
കൊണ്ടു ജയിച്ചീടാ വീര നിങ്ങളെ വെല്ലുവൻ
 
രണ്ടുപക്ഷം നമുക്കില്ല കണ്ടുകൊൾക വീര്യമെല്ലാം
ഇണ്ടലെന്നിയേ പടയിൽ കണ്ടക മുഷ്ടികൾകൊണ്ടുവിരണ്ടു നീ
 
മണ്ടിടും ഭയമാണ്ടിടും കേളുണ്ടോ സന്ദേഹം വന്നീടുക
രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ

മല്ലന്മാരാകുന്നു നിങ്ങൾ

Malayalam
മല്ലന്മാരാകുന്നു നിങ്ങൾ പാർക്കിലെത്രയും
വല്ലവബാലന്മാർ ഞങ്ങൾ സംഗരത്തിന്നു
 
കല്ല്യരെന്നാലുമിന്നു തുല്യസമരം ചെയ്യുന്നു
കൊല്ലുവെൻ നിങ്ങളെ വന്നാൽ
 
കില്ലതിനില്ലതുമല്ലിഹ മല്ലക വല്ലാതേ ബഹു
ചൊല്ലാതെ നീ സല്ലാപേന ജയിക്കുമോ ചൊല്ലുക
 
രേ രേ ഹേ മല്ലന്മാരേ വൈകാതെ വന്നീടിൻ

Pages