ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

മാനിനിമാർകുലമാലികേ

Malayalam

ശ്ലോകം
ഇത്ഥം വൈദേഹി ചൊല്ലും മൊഴികൾ പവനജൻ കേട്ടു വേഗേന ഗത്വാ
നത്വാ ശ്രീരാമചന്ദ്രം ചരിതമതുരചെയ്തന്തികേ നിന്നശേഷം
രക്ഷോfധീശം തദാനീം രഘുവരനുരചെയ്താനയിപ്പാൻ സ സീതാം
ഗത്വാ താമാനയിച്ചു ദശമുഖസഹജൻ താമുവാചാശു രാമഃ

സോദര്യ: ലക്ഷ്മണ!

Malayalam

സോദര്യ: ലക്ഷ്മണ! വിഭീഷണനെ
ലങ്കേശനാക്കിയഭിഷേകം ചെയ്ക.
ആദിയാമഭിലാഷമിതു ചിത്തേ മമ
അഭിഷേകം ചെയ്തിവനെക്കാണ്മതിന്നായി.
ഹതനാഥയാകിയൊരു ലങ്കാമിന്നുതന്നെ
യുതനാഥയാകവേണം വൈകിയാതെ!

(വിഭീഷണനോട്)
ചിരകാലം വാഴ്ക നീ ലങ്കതന്നിൽ വീര!
ഒരുകാലവും ധർമ്മമഴിയാതെ.
 

വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ

Malayalam

രാവണൻ
വാരയ മേ വിശിഖാൻ സുഭീമാൻ രാഘവ, ശൗര്യനിധേ,
വൃത്രവിമർദ്ദനദത്തരഥത്തിൽ കേതനമെയ്തുമുറിച്ചിടുവൻ.
സാധുശരങ്ങളയച്ചിഹ നിന്നുടെ മാതലിയെക്കൊലചെയ്തിടുവൻ.

ശ്രീരാമൻ
മാതലിയേയെയ്യുന്നൊരു നിന്റെ ശരാസനമെയ്തു മുറിച്ചിടുവേൻ
വാരയ മേ വിശിഖം സുഭീമം രാവണ, ശൗര്യനിധേ!
സാധുതരം തവ തേരുതെളിക്കും സൂതനെയെ ഹനിച്ചിടുവൻ

രാവണൻ
ആജിയിലാശു ജവത്തോടടുക്കും വാജികളെയെയ്തു കൊന്നിടുവേൻ

ശ്രീരാമൻ
ഭീമനിനാദകളാകിയ നിൻ രഥനേമികളെയെയ്തറുത്തിടുവേൻ

മാനുഷരാഘവ, നിന്നെ

Malayalam

രാവണൻ:
മാനുഷരാഘവ, നിന്നെ ഹനിപ്പാനാസുരമസമയച്ചീടുന്നേൻ.

ശ്രീരാമൻ:
രാവണ, നിനനുടെയാസുരമസം ആഗ്നേയത്താൽ ഖണ്ഡിക്കുന്നേൻ.

രാവണൻ:
രാമ, മയൻ മമ തന്നതൊരസ്ത്രം ഭീമതരമിതയച്ചീടുന്നേൻ.

ശ്രീരാമൻ:
രാവണ, നിന്നുടെ ഘോരമയാസ്ത്രം ഗാന്ധർവേണ തടുത്തീടുന്നേൻ.

രാവണൻ:
സൗര്യവരാസ്ത്രമയച്ചീടുന്നേൻ വിരവൊടു നിൻ തലമുറിചെയ്വതിനായ്.

ശ്രീരാമൻ:
വിശിഖവരൈരിഹ തവ സൂര്യാസ്ത്രം സുശിതൈരധികം ശിഥിലം ചെയ്തുവേൻ.

ബാല മമ ലക്ഷ്മണ, ബലകുലനികേതന

Malayalam

ബാല മമ ലക്ഷ്മണ, ബലകുലനികേതന,
അചലയതിൽ വീണു നീ ഹന്ത വിധിയോ?
രാജ്യത്തിൽനിന്നു ഞാൻ വനമതിൽ വരുന്നനാൾ
വിശ്വാസമോടു സഹ വന്നവനഹോ!
ചത്തു ഭുവി വീഴുകയിൽ യുദ്ധമെന്തിനായി മേ
ജാനകിയുമെന്തിനു രാജ്യവുമഹോ!
നീയരികിലില്ലാതെ ജീവനൊടു ഞാനിനി
വായുജവതുല്യശര വാഴുകയില്ലേ.
ഭീമബലനാകിയൊരു രാവണിയെക്കൊല്ലുവാൻ
സൗമിത്രേ നീയെന്നിയൊരുവനുണ്ടോ?
താദൃശം സോദരം ഹതമിഹ വിലോക്യ ഞാൻ
താത കഥം ജീവാമി ഹന്ത ഹാഹാ!

കേവലം സോദരം കൊന്നോരു നിന്നെ

Malayalam

കേവലം സോദരം കൊന്നോരു നിന്നെ ഞാൻ
ജീവനോടേയയച്ചീടുകയില്ല
അധമഖല, കലികലുഷനിലയ കുലദൂഷണ
വിധുതഗുണരജനിചരദൃഷ്ട കൃമിസദൃശ!

മർക്കടപ്രൗഢരോടാർത്തെതിർക്കാതെ

Malayalam

മർക്കടപ്രൗഢരോടാർത്തെതിർക്കാതെ നീ
കർക്കശനാകുമെന്നോടമർചെയ്ക
സൽകുലത്തിങ്കലുള്ളോരു നീ ചെയ്തതൊരു
ദുഷ്ടകൃതി വീരർക്കു ചേരുകയില്ല
ശരനികരമമിതബല, തവവപുഷി ചൊരിവൻ
വിരവിനൊടു കലഹഭുവി പതസി രണചതുരം
അതിചതുരകരിനികര ഹരിവരസമോഹം
പരിചിനൊടു മരണമിഹ തവ തരുവനധുനാ.

Pages