ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

മുനിവരകൃപാസിന്ധേ ദീനബന്ധോ

Malayalam

ഇത്ഥം കൈകേയിസൂനുന്നയമൊഴിയരുളാല്‍പ്രേഷയിത്വാസരാജ്യേ
ചിത്തേചിന്തിച്ചുപൌരാഗമനമഥനൃപഞ്ചിത്രകൂടാല്‍ഗിരീന്ദ്രാല്‍
ഗത്വാസീതാനുജാഭ്യാം മുനിവരമമലം ഭാര്യയായുക്തമത്രിം
ദത്താത്രേയസ്യതാതംപദതളിരില്‍നമിച്ചാശുചെന്നാനിവണ്ണടം

മുനിവരകൃപാസിന്ധേ ദീനബന്ധോമനസിജാരിസേവകമൂടിതലോക
തരസാതവസാമോദനൌമിപാദം പരിപാഹിമുനിവര്യയോഗീവര്യ
 

വൈരികരീശാനനേ! രാരാജന്‍മൃഗനായകരാജന്‍

Malayalam

(വൈരികരീശാനനേ! രാരാജന്‍മൃഗനായകരാജന്‍)
വനവാസംമേതികയോളംനീ
അനുജപാലയനിഖിലാമചലാം
(വൈരീകരിശാനനേ! രാരാജന്‍മൃഗനായകഭരത)
 

സോദര ഭരതനതിന്നല്ല വന്നീടുന്നതിപ്പോള്‍

Malayalam

സോദര ഭരതനതിന്നല്ല വന്നീടുന്നതിപ്പോള്‍
സാദരമിരുപ്പു നമ്മെക്കാണ്മതിന്നായ്‌വരുന്നവന്‍
വന്നു കണ്ടു പോകട്ടവന്‍ മന്നവര്‍മൌലേ.
 

മാമുനികുലതിലകമാമകജനകനരുള്‍

Malayalam

മാമുനീവര്യനേവം ചെന്നതുകേട്ടുരാമന്‍
യാമിനിനാഥവക്ത്രന്‍ ശ്രീഭരദ്വാജനോടു
ശ്യാമളന്‍ കോമളാംഗന്‍സാദരംസാരസാക്ഷന്‍
തുമൊഴീകൊണ്ടുനന്നായ് സ്ത്രോത്രവും ചെയ്തുചൊന്നാന്‍

മാമുനികുലതിലകമാമകജനകനരുള്‍
മാനസേമാനിച്ചു ഞാനും കാനനെ വന്നു
താതന്‍മുന്നം കൈകേയിയാംമാതാവിന്നുരണ്ടുവരം
ചേതസാകൊടുത്തതിനെയിന്നുനല്‍കിനാന്‍
കാനനേപതിന്നാലാണ്ടുവാണുഞാനിരിപ്പനായും
രാജ്യംഭരതനെയഭിഷേകം ചെയ്വാനും
എന്നതിനാലിന്നുഞാനുമീവനത്തില്‍ വസിക്കുന്നു
വന്നനിന്നെക്കണ്ടുവന്നുജന്മസാഫല്യം
 

വ്യാധാധിപതേമമതാതനരുള്‍കയാല്‍

Malayalam

ഗുഹനിതുപറയുമ്പോള്‍ കേട്ടുടന്‍ രാമചന്ദ്രന്‍
സഹഹൃദിതെളിവോടും വ്യാധനാഥന്തദാനീം
വിഹിതകുതുകലീലംസാമവാക്യത്തിനാലേ
ഗുഹനൊടുരഘുവീരന്‍ വൃത്തമേവം ജഗാദ

വ്യാധാധിപതേമമതാതനരുള്‍കയാല്‍
ഞാനാശവെടിഞ്ഞു വനവാസം ചെയ്യുന്നേന്‍ വനവാസം ചെയ്യുന്നേന്‍
കേകയനരേശന്‍റെ കന്യാജനനിധന്യാ
കേവലം പുരാദത്തം വരയുഗ്മം വ വ്രേ
അതിനായ ചലാനാഥനരുളീനിഖിലരാജ്യം
സുതനാംഭരതനായിമെ
വനവാസംനിയുക്തം
രജനീമുഴുവനിനിയിവിടന്നിവസിപ്പാനായ്
വിജയശീലസഹജ സുരുചിരമേ
 

മാനസതാപം ചെയ്യാതെ ജാനകി

Malayalam

മാനസതാപം ചെയ്യാതെ ജാനകി, നീയിങ്ങു
ജനനികളോടുകൂടെ വസിച്ചീടുക
കാനനത്തിൽ പോയി ഞാൻ വൈകാതെ വരും
മാനിനിമാർ മൗലിമാലികേ പോരൊല്ലായേ
 

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ

Malayalam

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ
മല്ലികാമൃദുലദേഹേ, ജാനകി സീതേ
കല്ലുകളും മുള്ളുകളുമുണ്ടരണ്യം തന്നിൽ
അല്ലൽ പാരമുൻടാം ദേവി പോരെല്ലായേ
പല്ലവം പോലുള്ള നിന്റെ പദയുഗളം പാരം
കല്ലുകളിൽ നടക്കയാൽ വാടീടുമല്ലോ
ചന്ദ്രതുല്യമാകും മുഖം സ്വിന്നമാകുമല്ലോ
സുന്ദരി വൈദേഹി ബാലേ പോരവേണ്ടാ
ദന്തികളും കേശരികൾ തരക്ഷുക്കളും തത്ര
സന്തതം സഞ്ചരിച്ചീടും ശാർദ്ദൂലങ്ങളും
കളകളമോടുമേവം കൗണപരും മറ്റു വ്യാളികളും
 

Pages