ശ്രീരാമൻ

ശ്രീരാമൻ (പച്ച)

Malayalam

സുഗ്രീവ സൂര്യസുത കേൾക്ക

Malayalam
ഇത്ഥം‌പറഞ്ഞുവരുണൻ നടകൊണ്ടാ ശേഷം
ബദ്ധ്വാംബുധിംവിരവിനോടു സുബേലശൈലം
ഗത്വാചമൂപതിഗണൈസ്സഹരാമചന്ദ്രൻ
അത്യന്തദാരുണബലം രവിസൂനുമൂചേ
 
സുഗ്രീവസൂര്യസുതകേൾക്ക വീര നിന്നഗ്രജ തനൂജനാകും അംഗദനും
വിക്രമികൾ മുൻപുടയനീലൻ താനും
 
സേനനിൽക്കുമോരുരസ്സിൽ നിന്നു രക്ഷിക്കണം
ദക്ഷിണപാർശ്വത്തിൽ നിൽക്കവേണമൃഷഭനതി
 
ദക്ഷതയോടുസൈന്യത്തെ രക്ഷചെയ്‌വാൻ
ഗന്ധമാദനൻ നിൽക്കണം സവ്യഭാഗേ
 
ഗന്ധസിന്ധുരതുല്യന്മാരാവീരരൊടും

അംഗസൗമിത്രേ ചാപമാനയ

Malayalam
തദനുവരുണമേവാരാധയൻരാമചന്ദ്രഃ
കുശശയനമകാർഷീന്നാഗതോനീരനാഥഃ
തദനുകുപിതചിത്ത്സ്സോദരം സന്നിധിസ്ഥം
വിരവൊടുരഘുനാഥൻ ചൊല്ലിനാൻ ലോകനാഥൻ
 
അംഗസൗമിത്രേ ചാപമാനയ തുംഗമാകിയ ബാണവും വേഗാൽ
സാഗരമാശുശോഷയാമ്യഹം വേഗമോടിന്നു കപികുലമെല്ലാം
 
പാദത്താൽ നടന്നങ്ങുപോകട്ടെ മോദമോടെന്റെ കപികുലമെല്ലാം
എന്തിവനതിമദമുണ്ടായതും ഹന്ത! ദൂരവേകളയുന്നുണ്ടു ഞാൻ
 
മൂന്നുരാതിഞാൻ സേവിച്ചാറെയും എന്നുമിങ്ങവൻ വന്നതില്ലല്ലൊ

അംഭോജസംഭവശരത്തെയയച്ചു

Malayalam
അംഭോജസംഭവശരത്തെയയച്ചു രാമൻ
ജംഭാരിവൈരിഖരശീർഷമറുത്തു വേഗാൽ
ദംഭോളികൊണ്ടു ഗിരിപക്ഷമിവേന്ദ്രനപ്പോ-
ളമ്പോടു ചെയ്തു വിബുധാ ബഹുപുഷ്പവർഷം

ഘോരശരം‌തടു മേ ഖരാ

Malayalam
ഘോരശരം‌തടു മേ ഖരാ, നീ വീരശിഖാമണിയേ!
ആജിയിൽ നിന്റെ രഥത്തിനടുത്തൊരു
വാജികളെക്കൊലചെയ്തിടുവൻ
മാതലിയോടുമെതിർത്തു ജയിച്ചൊരു
സൂതനെയും കൊലചെയ്തിടുവൻ
സാധുജനത്തിനു ഭീതിയെ നൽകിന
കേതനവും മുടിചെയ്തിടുവൻ
പാരമെഴുന്നു വളർന്നൊരു നിൻരഥവും മുറിചെയ്തിടുവൻ

Pages